താന്‍ പുറത്തായാല്‍ ടാസ്ക് വിജയിച്ച് നേടിയ 'ടിക്കറ്റ് ടു ഫിനാലെ' ആര്‍ക്ക് നല്‍കും? വെളിപ്പെടുത്തി നാദിറ

By Web Team  |  First Published Jun 17, 2023, 12:56 PM IST

പിടിവള്ളി, കുതിരപ്പന്തയം, അണ്ടര്‍വേള്‍ഡ്, ചിത്രം, ഗ്ലാസ് ട്രബിള്‍, കാർണിവൽ എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്കുകളുടെ പേര്. ഇത്തരത്തിൽ ആറ് ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ നാദിറയാണ് ഒന്നാം സ്ഥാനത്ത്. 


തിരുവനന്തപുരം:  അവസാന രണ്ട് ആഴ്ചയിലാണ് ബിഗ്ബോസ് മലയാളം സീസണ്‍ 5 . ബാക്കിയുള്ള പത്തുപേരില്‍  ഇതിൽ ആരാകും ടൈറ്റിൽ വിന്നർ ആകുക എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.  നിലവിൽ ടിക്കറ്റ് ടു ഫിനാലെ ആണ് ബി​ബി ഹൗസിൽ നടന്നത്. ഇതിൽ നൽകുന്ന ടാസ്കുകളിൽ വിജയിച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഫിനാലെയിൽ എത്തും. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ബിബി വീട്ടിൽ നടന്നത്. മൂന്ന് ദിവസങ്ങൾ മുൻപ് ആരംഭിച്ച ​ഗെയിമിൽ ഇന്നത്തോടെ ആറ് ടാസ്കുകൾ പൂർത്തിയായി കഴിഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച ബിഗ്ബോസ് സ്കോര്‍ ബോര്‍ഡില്‍ ടോട്ടല്‍ ചെയ്തിട്ടു. 

പിടിവള്ളി, കുതിരപ്പന്തയം, അണ്ടര്‍വേള്‍ഡ്, ചിത്രം, ഗ്ലാസ് ട്രബിള്‍, കാർണിവൽ എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്കുകളുടെ പേര്. ഇത്തരത്തിൽ ആറ് ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ നാദിറയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണ്. ഏറ്റവും ലാസ്റ്റിലുള്ളവർ ഷിജുവും അഖിൽ മാരാരും ആണ്. ഇനി ടാസ്കുകൾ ഒന്നും തന്നെ ഇല്ലെങ്കിൽ നാദിറ ആകും സീസൺ അഞ്ചിലെ ടിക്കറ്റ് ടു ഫിനാലെ വിന്നർ. വേറെ ടാസ്ക് വന്നാലും നാദിറയെ മറികടക്കാൻ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ് എന്നതാണ് വാസ്തവം. 

Latest Videos

undefined

ടിക്കറ്റ് ടു ഫിനാലെ പോയിന്റ് നില ഇങ്ങനെ

നാദിറ- 52
സെറീന- 38
റിനോഷ്- 33
ശോഭ- 32
വിഷ്ണു- 26
ജുനൈസ്- 26
നെറീഷ-23
മിഥുൻ-22
അഖിൽ മാരാർ-20 
ഷിജു- 18 

സ്കോര്‍ ബോര്‍ഡ് ടോട്ടല്‍ ചെയ്തതോടെ സ്കോര്‍ ബോര്‍ഡിന് മുന്നില്‍ നാദിറ സന്തോഷം പ്രകടിപ്പിച്ചു. വീട്ടുകാര്‍ എല്ലാം നാദിറയെ അഭിനന്ദിച്ചു. എന്നാല്‍ താന്‍ ഇത്തവണ എവിക്ഷനില്‍ ഉണ്ടെന്നും പുറത്തുപോകുമോ എന്ന ആശങ്കയുണ്ടെന്ന് നാദിറ പറഞ്ഞു. അതേ സമയം സെറീന അടക്കം ടിക്കറ്റ് ടു ഫിനാലെ നേടിയതോടെ നടക്കാന്‍ പോകുന്ന എവിക്ഷനില്‍ നിന്ന് രക്ഷപ്പെടും എന്ന് ആശ്വസിപ്പിച്ചു. എന്നാല്‍ അത്തരത്തില്‍ രക്ഷപ്പെടില്ലെന്ന് വിഷ്ണു പറഞ്ഞു. അതിന് പിന്നാലെ താന്‍ പുറത്തായാല്‍ ഈ ടിക്കറ്റ് ടു ഫിനാലെ സെറീനയ്ക്ക് നല്‍കും എന്ന് നാദിറ പറഞ്ഞു. 

"എന്ത് ഷോ ഓഫ് ആണ്" : വിജയിച്ചിട്ടും കാര്‍ വിട്ടിറങ്ങാതെ ശോഭ; ഒടുവില്‍ ബിഗ്ബോസിന് പോലും പറയേണ്ടി വന്നു

ടിക്കറ്റ് ടു ഫിനാലെ ജയിച്ചാലും നാദിറ ഔട്ടാകുമോ ? എങ്കിൽ എന്ത് സംഭവിക്കും ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!