"ഞാനും വിന്നറാണ്": 7.75 ലക്ഷത്തിന്‍റെ പണപ്പെട്ടിയുമായി പോകുമ്പോള്‍ നാദിറ പറഞ്ഞത്.!

By Web TeamFirst Published Jun 28, 2023, 9:40 PM IST
Highlights

ബിഗ് ബോസ് ഷോയില്‍ 'പണപ്പെട്ടി' എന്ന ടാസ്‍കായിരുന്നു നടന്നുകൊണ്ടിരുന്നത്, പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ആര്‍ക്കും ഷോയില്‍ നിന്ന് പുറത്തുപോകാം എന്നായിരുന്നു വ്യവസ്ഥ. 

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ട്രാന്‍സ് കമ്യൂണിറ്റിയെ പ്രതിനിധികരിച്ച് ഒറിജിനലായി എത്തിയ നാദിറ വിടവാങ്ങി. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ടിക്കറ്റ് ടു ഫിനാലെ ജയിച്ച് എത്തിയ നാദിറ പണപ്പെട്ടിയിലെ പണം സ്വീകരിച്ചാണ്  ഷോയില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്.  7.75 ലക്ഷം രൂപയുടെ മണിബോക്സ് എടുത്താണ് ഷോയില്‍ നിന്ന് നാദിറ പുറത്തായത്.

ബിഗ് ബോസ് ഷോയില്‍ 'പണപ്പെട്ടി' എന്ന ടാസ്‍കായിരുന്നു നടന്നുകൊണ്ടിരുന്നത്, പണപ്പെട്ടിയിലെ പണം സ്വന്തമാക്കി ആര്‍ക്കും ഷോയില്‍ നിന്ന് പുറത്തുപോകാം എന്നായിരുന്നു വ്യവസ്ഥ. ആരാകും പണം കൈക്കലാക്കി ആദ്യമായി ഹൗസിന്റെ പടിയിറങ്ങുക എന്നതിന്റെ ആകാംക്ഷയിലായിരുന്നു ആരാധകര്‍. 

Latest Videos

ആദ്യദിനത്തില്‍ 6.5 ലക്ഷം പെട്ടി നാദിറ എടുത്തിരുന്നെങ്കിലും ഒരു ദിവസം കൂടി മത്സരം ഉണ്ടെന്ന് ബിഗ്ബോസ് പറഞ്ഞതോടെ നാദിറ ആ പെട്ടിതിരിച്ചു നല്‍കി. എന്നാല്‍ രണ്ടാം ദിനം വീട്ടുകാര്‍ക്ക് മുന്നില്‍ എത്തിയ ആറുപെട്ടികളില്‍ ഏത് വേണമെങ്കിലും തുറക്കാം. പക്ഷെ അത് നിശ്ചിത സമയത്തേക്ക് മാത്രമേ ലഭിക്കൂ എന്നതായിരുന്നു നിബന്ധന. 6.5 ലക്ഷത്തില്‍ കൂടിയ പണം വന്നാല്‍ താന്‍ എടുക്കും എന്ന സൂചന രാവിലെ മുതല്‍ വീട്ടുകാര്‍ക്ക് നാദിറ നല്‍കിയിരുന്നു.

ഇത്തരത്തില്‍  പണപ്പെട്ടി ടാസ്കില്‍ ആദ്യം തുറന്ന പെട്ടിയില്‍ 3.5 ലക്ഷം ലക്ഷമാണ് ഉണ്ടായിരുന്നത്. പിന്നീട് തുറന്ന പെട്ടിയില്‍ 5 ലക്ഷം ആയിരുന്നു. ഇത്തരത്തില്‍ മൂന്നമതായി ആറാമത്തെ പെട്ടി തുറന്നപ്പോള്‍ അതില്‍ 7.75 ലക്ഷം ഉണ്ടായിരുന്നു. ആദ്യം വലിയ തുക വരും എന്ന രീതിയില്‍ നാദിറ നിന്നുവെങ്കിലും ഒടുക്കം വീട്ടുകാരെ എല്ലാം വിളിച്ച്  നാദിറ ആ പെട്ടി എടുത്തു അതോടെ നാദിറയ്ക്ക് മുന്‍ വാതില്‍ വഴി വരാം എന്ന് ബിഗ്ബോസ് പറഞ്ഞു.

വീട്ടുകാരെ എല്ലാം കെട്ടിപ്പിടിച്ചാണ് നാദിറ വിടപറഞ്ഞത്. ഷിജുവിന്‍റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി. അത് പോലെ ശോഭയെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ എല്ലാം വിന്നേര്‍സ് ആണെന്ന് നാദിറ പറഞ്ഞു. ഒരു പാട് പോരാട്ടങ്ങള്‍ നടത്തി ഇവിടെ എത്തിയ ആളാണ്. അതിനാല്‍ തന്നെ ഈ പണം ആവശ്യമാണ്. വോട്ട് ചെയ്തവരോട് സോറിയും നാദിറ പറഞ്ഞു. ഒരുപാട് കഷ്‍ടപ്പാടുകള്‍ മറികടന്ന് വന്നതാണ്. ഈ പണം എനിക്ക് വിലപിടിച്ചതാണ്. ഞാൻ ജേതാവായി തന്നെയാണ് മടങ്ങുന്നതെന്നും ഹൗസില്‍ നിന്നിറങ്ങുമ്പോള്‍ നാദിറ വ്യക്തമാക്കി.

ഇതാദ്യമായിട്ടാണ് മലയാളം ബിഗ് ബോസ് ഷോയില്‍ നിന്ന് ഒരാള്‍ പണം കൈപ്പറ്റി പുറത്തുപോകുന്നത്. പണപ്പെട്ടിയിലെ പണം സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് താൻ എന്ന് നേരത്തെ നാദിറ മറ്റ് മത്സരാര്‍ഥികളോട് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. പരമാവധി പണം ലഭിക്കുമ്പോള്‍ താൻ ഷോയില്‍ നിന്ന് ഇറങ്ങുമെന്നായിരുന്നു നാദിറ വ്യക്തമാക്കിയത്. 

എന്തായാലും ചരിത്രം സൃഷ്‍ടിച്ചാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് ട്രാൻസ്‍ജെൻഡര്‍ പ്രതിനിധിയായ നാദിറ വിടവാങ്ങിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കളില്‍ വിജയിച്ചാണ് നാദിറ ഫിനാലെയില്‍ എത്തിയിരുന്നത്. 'പിടിവള്ളി', 'കുതിരപ്പന്തയം', 'അണ്ടര്‍വേള്‍ഡ്', 'ചിത്രം', 'ഗ്ലാസ് ട്രബിള്‍', 'കാർണിവൽ' എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്‍കുകള്‍. ഫിനാലെയില്‍ എത്തിയ നാദിറ പണപ്പെട്ടിയെടുത്ത് ഹൗസില്‍ നിന്ന് ഇറങ്ങിയത് ബുദ്ധിപൂര്‍വമായ ഒരു തീരുമാനമാണ് എന്നും അല്ലെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്.

ബിബി 5ലെ 'തഗ്ഗ് റാണി', വീടിനും നാടിനും അഭിമാനമായവൾ; നാദിറ പണപ്പെട്ടി എടുത്തത് തെറ്റോ ? ശരിയോ ?

കല്ല്യാണത്തലേന്ന് സച്ചിൻ പൊലീസ് കസ്റ്റഡിയിൽ : കുടുംബവിളക്ക് റിവ്യൂ

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!