
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു മത്സരാര്‍ഥിയാണ് നാദിറ. നാദിറയുടെ തമാശകളും നിലപാടുകളും പ്രകടനവുമെല്ലാം ഹൗസിലും പുറത്തും ചര്‍ച്ചയായിട്ടുണ്ട്. സാഗറിനോടുള്ള പ്രണയവും വാര്‍ത്തകളില്‍ വന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ നാദിറ തന്റെ നിലപാട് ജിഞ്ചര്‍ മീഡിയയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.
നാദിറയുടെ വാക്കുകള്‍
എന്തായാലും 100 ദിവസം വീട്ടിനകത്ത് ആരെയും കാണാതെ മത്സരാര്‍ഥികള്‍ മാത്രം സംസാരിക്കുമ്പോള്‍ ഇമോഷൻസുണ്ടാകാം .പ്രണയമുണ്ടാകാം. ഒരു പ്രണയമുണ്ടാകുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെ കൃത്യമായി മനസ്സിലാക്കുക എന്നതാണ്. നമുക്ക് കംഫര്‍ട്ടബളാണോ എന്ന് മനസ്സിലാക്കുക. ഞാൻ അങ്ങനെ മനസ്സിലാക്കിയിരുന്നു. എനിക്ക് പ്രണയം തോന്നിയിട്ട് പെട്ടെന്ന് പറഞ്ഞ ആളല്ല ഞാൻ. കുറച്ചുകഴിഞ്ഞിട്ട് ഞാൻ പ്രണയം പറഞ്ഞു. എന്നിട്ട് അല്ല എന്ന് മനസിലായപ്പോഴും തനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും മനസ് മാറാം. മനുഷ്യരാണല്ലോ. എനിക്ക് ഒരു പ്രതീക്ഷയും തന്നിട്ടുമില്ല. പക്ഷേ ഞാൻ പ്രതീക്ഷയോടെ ഇരുന്നു. നോയെന്ന് മനസിലാക്കിയപ്പോള്‍ പഴയ സൗഹൃദം തങ്ങള്‍ തുടര്‍ന്നു. അവനെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ പോയിട്ടില്ല. പക്ഷേ അവനെ ബാധിച്ചുവെന്നാണ് പുറത്തെത്തിയപ്പോള്‍ താൻ മനസ്സിലാക്കിയത്. അവനെ ബാധിക്കുന്ന തരത്തില്‍ ഒന്നും താൻ ചെയ്‍തിട്ടില്ല. പ്രണയം എന്നത് തുറന്നു പറയാനുള്ളതാണല്ലോ.
ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകള്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയിലേക്ക് ഒന്നാമത് എത്തിയ മത്സരാര്‍ഥി എന്ന നിലയില്‍ ട്രാൻസ്‍ജൻഡര്‍ പ്രതിനിധയായ നാദിറ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. പണപ്പെട്ടിയിലെ പണം സ്വീകരിച്ച് നാദിറ പുറത്തുപോകാൻ തീരുമാനിക്കുകയായിരുന്നു. 7.75000 രൂപയാണ് നാദിറ സ്വന്തമാക്കിയത്. തനിക്ക് വോട്ട് ചെയ്‍തവര്‍ക്ക് നന്ദി പറഞ്ഞാണ് നാദിറ മടങ്ങിയത്.
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ