ഒരുപാട് ഹേറ്റേഴ്‍സ് ഇല്ലാതെയാണ് താൻ പുറത്തുപോയത് എന്നും നാദിറ.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്ന് നാദിറയും പടിയിറങ്ങിയിരിക്കുകയാണ്. പണപ്പെട്ടി സ്വന്തമാക്കിയാണ് നാദിറ പുറത്തുപോയത്. തന്റെ ലക്ഷ്യം നിറവേറ്റിയാണ് ഹൗസില്‍ നിന്ന് മടങ്ങുന്നതെന്ന് നാദിറ വ്യക്തമാക്കുന്നു. ഏറെ അഭിമാനത്തോടെയാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയതെന്നും നാദിറ വ്യക്തമാക്കി.
നാദിറയുടെ വാക്കുകള്‍
undefined
ഒത്തിരി സന്തോഷം. അതിലേറെ അഭിമാനത്തോടെയുമാണ് ഞാൻ നില്‍ക്കുന്നത്. ജീവിതത്തില്‍ ഒത്തിരി പ്രതീക്ഷയോടാണ് ആ ഹൗസിലേക്ക് കയറിയത്. ഞാൻ എടുത്ത തീരുമാനത്തില്‍ ഖേദമില്ല. കാരണം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വപ്‍നങ്ങള്‍ കാണുന്ന വ്യക്തിയാണ്. സ്വപ്‍നങ്ങളുടെ ആരംഭമായിട്ടാണ് ബിഗ് ബോസിനെയും താൻ കാണുന്നത്. എന്നെ നോക്കിക്കണ്ടിരുന്ന മനുഷ്യര്‍ക്കിടയിലേക്ക് ഞാൻ യഥാര്‍ഥ ജീവിതത്തില്‍ എത്തുകയാണ്. എനിക്ക് അവിടെ 100 ദിവസം നില്‍ക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഫൈനല്‍ ടോപ് ഫൈനല്‍ എത്തണമെന്നുണ്ടായിരുന്നു. ആ സ്വപ്‍നം സാക്ഷാത്‍കരിച്ചുകൊണ്ടു കൂടിയാണ് ഞാൻ ഹൗസില്‍ നിന്ന് ഇറങ്ങിയത്. എന്നാലും നിങ്ങളുടെ പിന്തുണയും സ്‍നേഹവും ഇനിയും ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷയോടെയാണ് ഈ നിമിഷം നില്‍ക്കുന്നത്. എങ്ങനെയാണ് നിങ്ങള്‍ ഇതിനെ കാണുന്നത് എന്ന് തനിക്ക് അറിയില്ല. താൻ സ്വപ്‍നം കാണുന്നതിനേക്കാളും തുകയാണ് തന്റെ മുന്നിലേക്ക് എത്തിയത്. വലിയൊരു ലോട്ടറിയാണ് എനിക്ക് കിട്ടുന്നത്. എനിക്ക് വോട്ട് ചെയ്‍തവര്‍ക്ക് നന്ദി പറയുകയാണ് ഞാൻ.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആര്‍ക്ക് വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളത് എന്ന് ചോദിച്ചാല്‍ ഞാൻ അഹങ്കാരത്തോടെ പറയും എനിക്ക് വേണ്ടിയാണ്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നതില്‍ താനും ഭാഗവാക്കായി. ഏറെ സന്തോഷത്തോടെ പറയട്ടേ, ഞാൻ തന്റെ വീട്ടില്‍ അംഗീകരിക്കപ്പെടുകയാണ്. എന്റെ ആറോ ഏഴോ വര്‍ഷത്തിന്റെ ശ്രമത്തിന്റെ അവസാനം അത് നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞത് ബിഗ് ബോസിലൂടെയാണ്. അതിന് നന്ദി പറഞ്ഞാല്‍ മതിയാകില്ല. ഞാൻ വലിയൊരു ലക്ഷ്യവുമായിട്ടാണ് വന്നത്. ആ ലക്ഷ്യം നിറവേറ്റാൻ സാധിച്ചു. അതില്‍ വലിയ അഭിമാനം ഉണ്ട്. ഞാൻ അടങ്ങുന്ന എല്‍ജിബിടിക്യു പ്രതിനിധീകരിച്ച് ഹൗസിലേക്ക് എത്തുമ്പോള്‍ മറ്റൊരേക്കാളും ഉത്തരവാദിത്തം എനിക്ക് ഉണ്ടായിരുന്നു. ആ മനുഷ്യരെ കുറിച്ചുള്ള സമൂഹത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റി അറിവ് പകര്‍ന്നുകൊടുക്കുക എന്നത് എന്റെ വലിയ ലക്ഷ്യമായിരുന്നു. അങ്ങനെയുള്ള ആ അറിവ് എന്റെ സംസാരത്തിലുടെയും പെരുമാറ്റത്തിലൂടെയുമൊക്കെ കാണിക്കാൻ എനിക്ക് സാധിച്ചുവെന്നാണ് ഈ നിമിഷം ഞാൻ വിശ്വസിക്കുന്നത്. അത് എത്തരത്തിലാണ് നിങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായത് എന്ന് എനിക്ക് അറിയില്ല. എങ്കിലും ഒരുപാട് ഹേറ്റേഴ്‍സിനെ നേടിയാണ് താൻ പടിയിറങ്ങിയതെന്ന് ചിന്തിക്കുന്നില്ല. നിങ്ങളുടെയൊക്കെ പിന്തുണയുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. സഹ മത്സരാര്‍ഥികള്‍ പോലും അവിടെ താൻ നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ മുമ്പ് പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഒരു കുറ്റബോധവുമില്ലാതെ സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Read More: നടൻ പൃഥ്വിരാജ് ആശുപത്രി വിട്ടു, ചികിത്സയുടെ വിശദാംശങ്ങളുമായി കുറിപ്പ്
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം