പുറത്തേക്ക് വഴിയൊരുങ്ങി എന്ന് കരുതി ബിഗ്ബോസ് വീട്ടില്‍ നിന്നും ഇറങ്ങാനിരുന്ന നാദിറയ്ക്ക് വലിയ സര്‍പ്രൈസ് തന്നെയായി.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്‍റെ അപ്രതീക്ഷിത നീക്കങ്ങള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചാണ് ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡുകള്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അതിന്‍റെ കലാശക്കൊട്ട് പോലെയായിരുന്നു ബിഗ്ബോസ് മലയാളം സീസണ്‍ 5 ന്‍റെ 84 ദിവസത്തെ എവിക്ഷനും നടന്നത്. അത് അവസാനം പുറത്തേക്ക് വഴിയൊരുങ്ങി എന്ന് കരുതി ബിഗ്ബോസ് വീട്ടില്‍ നിന്നും ഇറങ്ങാനിരുന്ന നാദിറയ്ക്ക് വലിയ സര്‍പ്രൈസ് തന്നെയായി.
ഇതോടെ ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍ പ്രതീക്ഷിച്ചിടത്ത് രണ്ടാം ദിനം ആരും പുറത്തായില്ല. ബിഗ്ബോസ് വീട്ടിന്‍റെ മുന്നില്‍ ഇത്തവണ അഞ്ച് പെട്ടികള്‍ തയ്യാറാക്കി വച്ചിരുന്നു. ആറുപേരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. സെറീന, ജുനൈസ്, ഷിജു, അഖില്‍, റെനീഷ, നാദിറ എന്നിവരായിരുന്നു. മോഹന്‍ലാല്‍ നമ്പര്‍ വിളിക്കുന്നത് അനുസരിച്ച് ഒരോ പെട്ടിയായി ഉള്ളിലേക്ക് എടുത്ത് അതില്‍ വച്ച പേര് വായിക്കും. അതുവഴി അയാള്‍ സെയ്ഫ് ആകും.
undefined
ആദ്യത്തെ പെട്ടി നമ്പര്‍ രണ്ട് ആയിരുന്നു. അതിലൂടെ സെറീന സെയ്ഫായി. രണ്ടാമതായി എടുത്തത് ഒന്നാമത്തെ നമ്പര്‍ പെട്ടിയായിരുന്നു അതിലൂടെ ജുനൈസ് സെയ്ഫായി. മൂന്നാമത് എടുത്തത് നാലാം നമ്പര്‍ പെട്ടിയായിരുന്നു അതിലൂടെ ഷിജുവും, മൂന്നാമത്തെ പെട്ടിയില്‍ അഖിലും സെയ്ഫായി. വീട്ടില്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന നാദിറയുടെ സെയ്ഫ് വീണ്ടും ആശങ്കയിലായി.
അവസാനം അവശേഷിച്ചത് റെനീഷയും, നാദിറയും. അഞ്ചാം നമ്പര്‍ പെട്ടിവന്നു. നാദിറ സെയ്ഫ് ആകണമെന്ന് പറഞ്ഞ് ശോഭയാണ് കാര്‍ഡ് തുറന്നത്. അതില്‍ റെനീഷ സെയ്ഫ് എന്നായിരുന്നു. പിന്നീട് വികാരഭരിതമായ രംഗങ്ങളോടെ വീട്ടിനോട് വിടവാങ്ങി പുറത്തേക്ക് പോകാന്‍ നാദിറ ഇറങ്ങി. എന്നാല്‍ വാതില്‍ തുറന്നതോടെയാണ് വന്‍ സര്‍പ്രൈസ്. "വെല്‍ക്കം ടു ഫിനാലെ നാദിറ" എന്ന് എഴുതിയിരിക്കുന്നു.
ഇതോടെ വീട്ടിലുള്ളവരും നാദിറയും സന്തോഷത്തിലായി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു ഇതാണ് ടിക്കറ്റ് ടു ഫിനാലെയും ശക്തിയെന്ന് പറഞ്ഞു. നാദിറയ്ക്ക് ടിക്കറ്റ് ടു ഫിനാലെ സമ്മാനിച്ചു.
വിമാനത്താവളത്തില്‍ അമ്പരിപ്പിക്കുന്ന സ്വീകരണം, പുറത്തായതില്‍ ആദ്യ പ്രതികരണവുമായി വിഷ്‍ണു
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം