നാദിറ തമാശയെന്നോണമാണ് അക്കാര്യം പറഞ്ഞത്.
ബിഗ് ബോസിന്റെ ആകര്‍ഷണമായി വീക്ക്‍ലി ടാസ്‍കുകള്‍ മാറാറുണ്ട്. ഇത്തവണത്തെ വീക്ക്‍ലി ടാസ്‍ക് 'ബിബി കോടതി' ആണ്. ബിഗ് ബോസ് ഹൗസ് ഒരു കോടതി ആയി മാറുന്നതും മത്സരാര്‍ഥികള്‍ പരാതിക്കാരായി എത്തുന്നതുമാണ് ടാസ്‍ക്. ബിഗ് ബോസ് മലയാളത്തിലെ മുൻ താരങ്ങളായ റിയാസും ഫിറോസും അഭിഭാഷകരായും എത്തുന്ന വീക്ക്‍ലി ടാസ്‍കില്‍ ജഡ്‍ജിയാവാൻ നാദിറ കാട്ടിയ സാമര്‍ഥ്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ബിഗ് ബോസ് ഹൗസിലെ മൊത്തം സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരാതികള്‍ നല്‍കാൻ നേരത്തെ മത്സരാര്‍ഥികളോട് നിര്‍ദ്ദേശിച്ചിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരുടെ തീരുമാനം പരിഗണിച്ച് കോടതി സ്വീകരിച്ച ഒരു കേസ് ശോഭ അഖിലിനെതിരെ നല്‍കിയത് ആണ്. കോടതിയില്‍ ജഡ്‍ജിയും ഗുമസ്‍തനും ആകേണ്ടത് ആരൊക്കെ എന്ന് നിര്‍ദ്ദേശിക്കാൻ ഓരോരുത്തരോടും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും തങ്ങളുടെ അഭിപ്രായം പറഞ്ഞു.
undefined
റെനീഷയെ ജഡ്‍ജി ആക്കരുത് എന്ന് ഷിജുവടക്കമുള്ളവര്‍ തമാശയായി പറഞ്ഞിരുന്നു. മറ്റൊരു പരാതിയില്‍ പരാതിക്കാരിയായ റെനീഷയ്‍ക്ക് സംഭവിച്ച അബന്ധം മുന്നില്‍ക്കണ്ടായിരുന്നു അത്. സത്യം മാത്രമല്ലേ ബോധിപ്പിക്കാവൂവെന്ന് പറഞ്ഞ റെനീഷ അവസാനം പരാതിയില്‍ ചെറിയ മാറ്റം വരുത്തിയത് കോടതി മുറിയില്‍ ചിരിപടര്‍ത്തുകയും വിധിയെ ബാധിക്കുകയും ചെയ്‍തിരുന്നു. അത് ഓര്‍മയുള്ളതിനാല്‍ റെനീഷയെ ജഡ്‍ജിയാക്കരുതെന്നായിരുന്നു ഷിജു ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയത്.
വിഷ്‍ണു- സെറീന, ഷിജു- നാദിറ, സെറീന- നാദിറ, റെനീഷ- നാദിറ, മിഥുൻ- നാദിറ, റിനോഷ്- നാദിറ, അനു- നാദിറ, ജുനൈസ്- നാദിറ എന്നിങ്ങനെയായിരുന്നു ജഡ്‍ജിയാകേണ്ട ആളുടെ പേര് ഓരോരുത്തരും നിര്‍ദ്ദേശിച്ചത്. എന്നാല്‍ നാദിറ പറഞ്ഞ റെനീഷയെയായിരുന്നു. തനിക്ക് അവസരം കിട്ടാൻ വേണ്ടിയാണ് റെനീഷയുടെ പേര് പറഞ്ഞതെന്ന്, ഭൂരിപക്ഷം വോട്ടുകളുടെ അടിസ്ഥാനത്തില്‍ എന്തായാലും ജഡ്‍ജിയാകുമായിരുന്ന നാദിറ വ്യക്തമാക്കിയത് ചിരി പടര്‍ത്തി. റെനീഷയെ ഒരാളും പറയില്ല അതുകൊണ്ടു തനിക്ക് വോട്ടിന്റെ എണ്ണം കുറയില്ല എന്നത് ഉദ്ദേശിച്ചാണ് നാദിറ അങ്ങനെ പറഞ്ഞതെന്ന് വ്യക്തമായ മത്സാര്‍ഥികള്‍ എന്തൊരു ബുദ്ധി എന്ന് പറഞ്ഞ് തമാശയെന്നോണം അഭിനന്ദിക്കുകയും ചെയ്‍തു. എന്തായാലും ആ രംഗം രസകരമായി. നാദിറ ജഡ്‍ജിയായി. സെറീനയെ ഗുമസ്‍തയായും നാദിറ തെരഞ്ഞെടുത്തു.
Read More: 'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്