അഖിലിനും ശോഭയ്ക്കും ജുനൈസിനും വിധിച്ച ശിക്ഷ ഇങ്ങനെ.
ബിഗ് ബോസ് ഹൗസില്‍ രസകരമായ ടാസ്‍കുകളാണ് ടാസ്‍കുകളാണ് ഉണ്ടാകാറുള്ളത്. ഇത്തവണത്തെ വീക്ക്‍ലി ടാസ്‍കി 'ബിബി കോടതി' എന്നതാണ്. ബിഗ് ബോസ് മലയാളത്തിലെ മുൻ താരങ്ങളായ റിയാസും ഫിറോസും അഭിഭാഷകരായും എത്തി. ജഡ്‍ജിയായ നാദിറ കഴിഞ്ഞ ദിവസം ചിലര്‍ക്ക് കൊടുത്ത ശിക്ഷ പൂള്‍ ചാട്ടമായിരുന്നു
ബിഗ് ബോസ് ഹൗസിലെ മൊത്തം സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരാതികള്‍ നല്‍കാൻ നേരത്തെ മത്സരാര്‍ഥികളോട് നിര്‍ദ്ദേശിച്ചിരുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരുടെ തീരുമാനം പരിഗണിച്ച് കോടതി സ്വീകരിച്ച ഒരു കേസ് ശോഭ അഖിലിനെതിരെ നല്‍കിയത് ആണ്. അഖിലിനെ എതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജഡ്‍ജ് ആയ നാദിറ തന്നെ ബഹുമാനിക്കാത്തവര്‍ക്ക് പൂള്‍ ചാട്ടം ശിക്ഷയായി കൊടുത്തത്. അഖിലിനോടും ശോഭയോടും ജുനൈസിനോടും പൂളില്‍ ചാടി വരാൻ ജഡ്‍ജിയായ നാദിറ ആവശ്യപ്പെടുകയും അവര്‍ അങ്ങനെ ചെയ്യുകയും ചെയ്‍തു.
undefined
ബിഗ് ബോസിലേതുപോലെ പുറത്തും ബിസിനസ് വിജയിപ്പിക്കാന്‍ വേണ്ടി ആളുകളെ സുഖിപ്പിക്കുന്ന ആളാണ് താനെന്ന് അഖില്‍ പറഞ്ഞതായിട്ടായിരുന്നു ശോഭയുടെ പരാതി. വാദിയായ ശോഭയ്ക്കുവേണ്ടി റിയാസ് സലിമും പ്രതിയായ അഖിലിനുവേണ്ടി ഫിറോസ് ഖാനുമാണ് കോടതിയില്‍ വാദിച്ചത്. കേസിലേക്കുവേണ്ടി മത്സരാര്‍ഥികള്‍ തന്നെ തെരഞ്ഞെടുത്ത ജഡ്‍ജിയായിരുന്നു നാദിറ ആയിരുന്നു. നാദിറ തെരഞ്ഞെടുത്ത ഗുമസ്‍ത സെറീനയും. ശോഭയുടെയും അഭിഭാഷകന്‍ റിയാസിന്‍റെയും വാദങ്ങള്‍ പൊളിക്കാന്‍ അഖിലും ഫിറോസും ശ്രമിച്ചെങ്കിലും കോടതിയില്‍ വച്ചും അഖില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അവിടെ വിനയായി. ഒരിക്കല്‍ അഖിലിന്‍റെ പരാമര്‍ശം കേട്ട് ശോഭ കരഞ്ഞത് കോടതിയില്‍ ചര്‍ച്ചയായപ്പോള്‍ ശോഭ നന്നായി കരച്ചില്‍ അഭിനയിക്കാനറിയാവുന്ന ആളാണെന്ന് അഖില്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ സമയം കോടതിയില്‍ ഇങ്ങനെ പെരുമാറിയ ആള്‍ പുറത്ത് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാന്‍ സാധിക്കുമെന്ന് ന്യായാധിപ നാദിറ നിരീക്ഷിച്ചു. ഒടുവില്‍ അഖില്‍ മാരാര്‍ക്കുള്ള ശിക്ഷയും നാദിറ വിധിച്ചു. ഗാര്‍ഡന്‍ ഏരിയയ്ക്ക് ചുറ്റും മൂന്ന് തവണ ഓടുകയെന്നാണ് അഖിലിന് ശിക്ഷയായി നാദിറ വിധിച്ചത്. ബിഗ് ബോസ് നേരത്തെ നിര്‍ദ്ദേശിച്ച ശിക്ഷകളില്‍ പെട്ട പൂളില്‍ ചാട്ടം ജഡ്‍ജിയെ ബഹുമാനിക്കാത്തതിന്റെ പേരിലായിരുന്നു അഖിലിനും ശോഭയ്ക്കും ജുനൈസിനും എതിരെ നാദിറ വിധിച്ചത്.
Read More: കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍