ബിഗ്ബോസ് വീട്ടിലെ സാമഗ്രികള്‍ തകര്‍ക്കാന്‍ പാടില്ല എന്ന നിയമം വീട്ടുകാരെ മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ ഒരോ സംഭവങ്ങളും വിലയിരുത്താനും മറ്റുമാണ് ഒരോ ആഴ്ചയും അവതാരകനായ മോഹന്‍ലാല്‍ വീട്ടിലെ അംഗങ്ങളെ കാണാന്‍ എത്തുന്നത്. ഇത്തവണ ജപ്പാനില്‍ ആയതിനാല്‍ മോഹന്‍ലാല്‍ പ്രത്യേക സംവിധാനത്തിലൂടെയാണ് ബിഗ്ബോസ് മലയാളം സീസണ്‍ 5 മത്സരാര്‍ത്ഥികളെ കണ്ടത്. വീട്ടില്‍ കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ വിശേഷങ്ങള്‍ എല്ലാം തന്നെ മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു.
ബിഗ്ബോസ് വീട്ടിലെ സാമഗ്രികള്‍ തകര്‍ക്കാന്‍ പാടില്ല എന്ന നിയമം വീട്ടുകാരെ മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നാദിറ ഒരു ടാസ്കിനിടെ കപ്പ് പൊട്ടിച്ചതും ചര്‍ച്ചയായി. ദേവുവിന്‍റെ കപ്പാണ് നാദിറ പൊട്ടിച്ചത്. ഇതിന്‍റെ പേരില്‍ ജയില്‍ വാസവും നാദിറ അനുഭവിച്ചു. അതില്‍ എന്തുകൊണ്ട് ശോഭ പ്രതികരിച്ചില്ലെന്ന് ചോദിച്ചാണ് ഈ വിഷയം മോഹന്‍ലാല്‍ ചര്‍ച്ചയാക്കിയത്.
undefined
ക്യാപ്റ്റനെന്ന നിലയില്‍ താന്‍ അത് ക്യാമറയോട് പറഞ്ഞെന്നും. എന്നാല്‍ ഇവരെല്ലാം അത് വിഷയമാക്കിയെന്നാണ് ശോഭ പറഞ്ഞത്. പിന്നാലെ നാദിറ ഇങ്ങനെ ദേഷ്യം വന്നാല്‍ ഒരൊന്ന് പൊട്ടിക്കരുത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മനഃപൂര്‍വ്വം പറ്റിയതല്ലെന്നും. ദേഷ്യം വന്നപ്പോള്‍ കല്ലെടുത്ത് എറിഞ്ഞെങ്കിലും. കപ്പ് അവിടെയുണ്ടെന്ന് അറിഞ്ഞില്ലെന്നുമാണ് നാദിറ പറഞ്ഞത്.
ദേവുവിന്‍റെ ദേഷ്യം കൊണ്ടാണോ കപ്പ് എറിഞ്ഞുപൊട്ടിച്ചതെന്നും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ദേവുവിന്‍റെ കപ്പ് ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് ഒരിക്കലും പൊട്ടിക്കില്ലായിരുന്നുവെന്ന് നാദിറ പറഞ്ഞു. കപ്പ് കിട്ടാനല്ലെ ഇവിടെ വന്നത് ഇവിടെ വന്ന് കപ്പ് പൊട്ടിച്ചാലോയെന്ന് മോഹന്‍ലാല്‍ ഇതിന് മറുപടി നല്‍കി.
ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആണോ ? അഖിലിനോട് മോഹൻലാൽ, രൂക്ഷവിമർശനം
എല്ലാവരെയും കൂട്ടുപിടിച്ച് മല്ലന്മാരെ വീഴ്ത്തി ദേവു പുതിയ ക്യാപ്റ്റന്‍.!