'ഇത് ഗൗരവതരമായ കുറ്റമാണ്, ഇങ്ങനെ മുന്നോട്ടു പോകാനാകില്ല', മാരാരോട് മോഹൻലാല്‍

By Web Team  |  First Published Jun 3, 2023, 6:13 PM IST

അഖില്‍ മാരാര്‍ പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ ബിഗ് ബോസിന്റെ തീരുമാനം വ്യക്തമാക്കുകയാണ് മോഹൻലാല്‍.


ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാര്‍ ശോഭയ്‍ക്ക് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് മോഹൻലാല്‍. അഖിലിനെയും ശോഭയെയും ബിഗ് ബോസ് ഹൗസിലെ കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മോഹൻലാല്‍ സംസാരിച്ചത്. ഇങ്ങനെ ഒരു കാര്യവുമായി ഞങ്ങള്‍ക്ക് മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണെന്ന് മോഹൻലാല്‍ വ്യക്തമാക്കി. ഇത് ഒരു ഗൗരവതരമായ കുറ്റമാണ് എന്നും അഖിലിനോട് മോഹൻലാല്‍ വ്യക്തമാക്കുന്നതിന്റെ പ്രൊമൊ പുറത്തുവിട്ടു.

എന്തിനാണ് ഞാൻ ഇവിടെ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാം എന്ന് മോഹൻലാല്‍ പറയുന്നതായിട്ടാണ് പ്രൊമൊയുടെ തുടക്കത്തില്‍ കാണുന്നത്.. ചില വാക്കുകള്‍ അഖില്‍ പറയുകയുണ്ടായിയെന്നും മോഹൻലാല്‍ ചൂണ്ടിക്കാട്ടി. എന്നെപ്പോലെ ഒരുപാട് വനിതകളെ അത് മുറിവേല്‍പ്പിച്ചുണ്ടാകുമെന്നതെന്നായിരുന്നു വിഷയത്തില്‍ ശോഭ പ്രതികരിച്ചത്.. ഞാൻ ഫ്രീ ആയിട്ട് സംസാരിക്കുന്നയാളാണെന്നായിരുന്നു അഖിലിന്റെ മറുപടി. സുഹൃത്തുക്കളോടോ വീട്ടിലോ പറയുന്നതുപോലെ ഇങ്ങനെയൊരു പബ്ലിക് പ്ലാറ്റ്‍ഫോമില്‍ പറയാൻ പറ്റില്ല എന്ന് മോഹൻലാല്‍ വ്യക്തമാക്കി. ലിമിറ്റ് ക്രോസ് ചെയ്‍തുപോയ കാര്യമാണെന്ന് അഖിലിന് വാദത്തിന് ശോഭ മറുപടി നല്‍കി. ഇത് ഒരു സീരിയസ്‍ ഓഫൻസാണെന്നും എന്തായാലും ഇങ്ങനെയുള്ള കാര്യവുമായി ഞങ്ങള്‍ക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുണ്ട് എന്നും ബിഗ് ബോസിന്റെ അഭിപ്രായമെന്നോണം മോഹൻലാല്‍ വ്യക്തമാക്കുന്നതും പ്രൊമൊയില്‍ കാണാം.

Latest Videos

undefined

ബിഗ് ബോസ് ഹൗസില്‍ ശോഭയ്‍ക്ക് എതിരെ അഖില്‍ പറഞ്ഞ വാക്കുകള്‍ പുറത്തും വലിയ ചര്‍ച്ചയായിരുന്നു. സെറീനയുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സംസാരിക്കവേയാണ് അഖിലും ശോഭയും തമ്മിലുള്ള വഴക്കായി അത് മാറിയത്. ശോഭയ്‍ക്ക് എതിരെ അഖില്‍ മോശം പരാമര്‍ശമാണ് നടത്തിയതെന്ന് അനു ജോസഫും വ്യക്തമാക്കി. എന്നാല്‍ കുറേ നാളുകളായി നടന്ന സംഭവത്തിന്റെ പേരില്‍ ഒരാളെ അടച്ചാക്ഷേപിക്കരുത്ത് എന്ന് ഇന്ന് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ മുൻ സീസണിലെ മത്സരാര്‍ഥി ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

സെറീനയുടെ മടിയില്‍ കിടന്ന മിഥുന് അവര്‍ മസാജ് ചെയ്‍തത് കൊടുത്തതിനെതിരെ അഖില്‍ മുമ്പൊരിക്കല്‍ പരാമര്‍ശം നടത്തിയിരുന്നു. സെറീനയ്‍ക്ക് ഇത് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടാക്കുമെന്നായിരുന്നു അഖില്‍ പറഞ്ഞത്. എന്നാല്‍ മിഥുൻ തനിക്ക് ചേട്ടനെ പോലെ ആണെന്നായിരുന്നു സെറീന അന്ന് മറുപടി പറഞ്ഞത്. ഇക്കാര്യം റെനീഷയും ശോഭയും സെറീനയും ഒന്നിച്ചിരിക്കവേ അഖില്‍ വീണ്ടും സംസാരിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

തനിക്ക് നാദിറ മസാജ് ചെയ്‍തത് വേറൊരു രീതിയില്‍ ആയിരുന്നുവെന്ന് അഖില്‍ വ്യക്തമാക്കുകയായിരുന്നു. സെറീനയോട് ഞാൻ അന്ന് പറഞ്ഞ പോയന്റും അതായിരുന്നു. ഒരു വലിയ സമൂഹം ടിപ്പിക്കല്‍ മലയാളികള്‍ ആണ് ഇത് കാണുന്നത്. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് സാഗറിനെയും സെറീനയെയും ഉദ്ദേശിച്ച് അഖില്‍ പറഞ്ഞു. ഒരാള്‍ ഔട്ടായപ്പോള്‍ മിഥുൻ വന്ന് ഇവളുടെ മടിയില്‍ കിടക്കുന്നു. സെറീനയ്‍ക്ക് മോശം വരരുത് എന്ന് വിചാരിച്ചാണ് ഞാൻ അന്ന് പറഞ്ഞത്. അന്ന് ഒരു ഗെയിമില്‍ അതുപോലെ പറഞ്ഞപ്പോള്‍ ശോഭ എന്താണ് പിന്നീട് ചെയ്യാതിരുന്നത് എന്നും അഖില്‍ ചോദിച്ചു. നീ പറഞ്ഞത് അവളുടെ നല്ല കാര്യത്തിനായിരിക്കും പക്ഷേ എന്റെ അടുത്ത് പറഞ്ഞെങ്കില്‍ മൈൻഡ് യുവര്‍ ഓണ്‍ ബിസിനസ് എന്ന് ഞാൻ പറയുമെന്നായിരുന്നു ശോഭയുടെ മറുപടി. കാരണം ഞാനും അവനുമായുള്ള റിലേഷൻ എന്താണ് എന്ന് എനിക്ക് അറിയാം. മറ്റുള്ളവര്‍ക്ക് അറിയണോ വേണ്ടയോ എന്നത് എനിക്ക് വിഷയമേ അല്ല എന്ന് ശോഭ വ്യക്തമാക്കിയ. എനിക്കും ബോധ്യപ്പെടുത്താൻ ആരും വേണ്ട എന്ന് സെറീനയും വ്യക്തമാക്കി. മൂന്നാമത് ഒരാള്‍ മസാജ് ചെയ്യാൻ വന്നാല്‍ പോകാൻ പറയും താൻ എന്നും വ്യക്തമാക്കിയ ശോഭ നീ ഇവളെ കുറിച്ച് പറയേണ്ട ആവശ്യം എന്തായിരുന്നുവെന്ന് അഖിലിനോട് ചോദിച്ചു. എനിക്ക് അല്‍പം വെളിവും ബോധവുമുള്ള ആളെ ബോധിപ്പിച്ചാല്‍ മതി, ഇവര്‍ക്ക് രണ്ടുപേര്‍ക്കും മനസിലായിട്ടുണ്ടെന്നും അഖില്‍ സെറീനയെയും റെനീഷയെയും ഉദ്ദേശിച്ച് പറഞ്ഞു.

ഇവിടെ സദാ സമയവും സുഖിപ്പീര് പരിപാടി ചെയ്യുന്നത് ശോഭയാണ് എന്നും അഖില്‍ പറഞ്ഞു. ഞാൻ ആരെയും സുഖിപ്പിച്ചിട്ടും ഇവിടെ നിന്നിട്ടുമില്ല, താല്‍പര്യവുമില്ല എന്ന് അഖില്‍ പറഞ്ഞു. ടോക്കിംഗ് സുഖിപ്പിക്കലാണെന്ന് അഖില്‍ ചൂണ്ടിക്കാട്ടി. 93ലെ ചിന്താഗതിയും വെച്ച് വരുന്നത് തന്നെ നിന്റെ തെറ്റാണ് എന്നായിരുന്നു ശോഭയുടെ മറുപടി. തനിക്ക് ഇഷ്‍ടമുള്ള തരത്തില്‍ മക്കള്‍ ഡ്ര‍സ് ഇടൂവെന്നാണ് പറയുന്നത് എന്ന് ശോഭ ചൂണ്ടിക്കാട്ടിയപ്പോള്‍ നീ സംസാരിക്കാതിരിക്കൂ എന്ന് അഖില്‍ ആവശ്യപ്പെട്ടു. ഞാൻ സംസാരിച്ചു കൊണ്ടേയിരിക്കും അതിനാണ് താൻ ഇവിടെ വന്നത് എന്ന് ശോഭ വ്യക്തമാക്കി. അഖില്‍ ആവശ്യപ്പെട്ടത് അനുസരിച്ച് തിരുത്താൻ തയ്യാറല്ലല്ലോയെന്നും സെറീനയോട് ശോഭ ചോദിച്ചു. അത് തിരുത്താൻ റെഡി അല്ല താൻ എന്നായിരുന്നു സെറീനയുടെ മറുപടി. അതിനിടിയില്‍ ശോഭയും റെനീഷയും തര്‍ക്കത്തിലായി. എന്തിനായിരുന്നു ഇടപെട്ടത് എന്നായിരുന്നു രണ്ടുപേരും പരസ്‍പരം ചോദിച്ചത്. നീ അഖിലിനെ സുഖിപ്പിക്കുന്നുണ്ടേല്‍ സുഖിപ്പിക്കൂവെന്നും റെനീഷയോട് ശോഭ പറഞ്ഞു. തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ശോഭയോട് റെനീഷ വ്യക്തമാക്കി. അവള്‍ അങ്ങനെ വായില്‍ തോന്നിയത് പറയും എന്ന് അഖില്‍ പറഞ്ഞു. പുറത്ത് നടന്ന് സുഖിപ്പിച്ച് കാര്യങ്ങള്‍ എല്ലാം നേടിയെടുത്തവര്‍ക്ക് അങ്ങനെ തോന്നും, ഒരാള്‍ ഒരാള്‍ക്ക് വേണ്ടി സംസാരിക്കുന്നത് അങ്ങനെയാണ് എന്നും അഖില്‍ പറഞ്ഞു. ഏത് പുറത്ത് എന്ന് ശോഭ അഖിലിനോട് തിരിച്ചു ചോദിച്ചു. നീ നിന്റെ ബിസിനസ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് അഖില്‍ ചോദിച്ചു. നിന്റെ ബിസിനസ് കൊണ്ടുപോകുന്നത് ഇങ്ങനെയാണ്. ഇങ്ങനെ നടന്ന് ഓരോരുത്തരെയും സുഖിപ്പിച്ച് കച്ചവടം ചെയ്യും എന്നും അഖില്‍ വ്യക്തമാക്കി. ഇതാണ് അഖില്‍ മാരാര്‍ എന്ന് ശോഭ പരിഹസിച്ച് പറഞ്ഞു. ഇതുതന്നെയാണ് അഖിലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇക്കാര്യം ഷിജുവുമായി അഖില്‍ മാരാര്‍ സംസാരിക്കുന്നതും കണ്ടു. ശോഭയുടെ പേര് പറഞ്ഞ് അങ്ങനെ സംസാരിക്കരുത് എന്നായിരുന്നു ഷിജുവിന്റെ അഭിപ്രായം. ഷിജു ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇങ്ങനെയാണ് വ്യാഖ്യാനം വരുന്നത് എന്ന് മനസിലാവുന്നത് എന്ന് അഖില്‍ പറഞ്ഞു. മറ്റൊരു തരത്തില്‍ തന്നെയാണ് അഖിലേ വ്യാഖ്യാനിക്കുന്നത് എന്ന് അവിടേയ്‍ക്ക് വന്ന അനു ജോസഫും വ്യക്തമാക്കി. അത്തരമൊരു വാക്ക് ഒരിക്കലും ന്യായീകരിക്കരുതെന്ന് അഖിലിനോട് സെറീനയും അനുവും വ്യക്തമാക്കി. ബിസിനസ് ചെയ്യുന്ന ആളെല്ലാം സുഖിപ്പിച്ചാണ് ജോലി ചെയ്യുന്നത് എന്ന് അഖില്‍ പറഞ്ഞു, ഞാൻ സുഖിപ്പിച്ചിട്ടല്ല ചെയ്യുന്നത് എന്നും അനു വ്യക്തമാക്കി. ബിസിനസ് ചെയ്യുന്ന ആളാണ് താനെന്നും അഖിലിനോട് എതിര്‍പ്പ് വ്യക്തമാക്കി അനു പറഞ്ഞു.

Read More: 'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!