ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ ബിബിയിൽ; കലിപ്പ് മോഡ്, അഖിലിന് രൂക്ഷവിമർശനം- വീഡിയോ

By Web Team  |  First Published Apr 29, 2023, 6:36 PM IST

ജപ്പാനിൽ അവധി ആഘോഷിക്കുന്നതിനാൽ സൂം കോളിൽ ആണ് മോഹൻലാൽ ബി​ഗ് ബോസ് മത്സരാർത്ഥികളുമായി സംവാദിക്കുന്നത്.


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുപ്പത്തി മൂന്ന് എപ്പിസോഡുകൾ പൂർത്തിയാക്കി കഴിഞ്ഞു. രസകരവും വാശിയേറിയ പോരാട്ടങ്ങളുമായി മത്സരാർത്ഥികൾ എല്ലാവരും ഫുൾ ഓൺ ആണ്. മോഹൻലാൽ എത്താത്ത വീക്കന്റ് എപ്പിസോഡുകളായിരുന്നു കഴിഞ്ഞ ആഴ്ച. ഇന്നിതാ താരം വീണ്ടും ബി​ഗ് ബോസ് മത്സരരാർത്ഥികളുമായി ചേരുകയാണ്. 

ജപ്പാനിൽ അവധി ആഘോഷിക്കുന്നതിനാൽ സൂം കോളിൽ ആണ് മോഹൻലാൽ ബി​ഗ് ബോസ് മത്സരാർത്ഥികളുമായി സംവാദിക്കുന്നത്. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നു. കലിപ്പ് മോഡിൽ ആണ് താരം എന്നാണ് പ്രമോയിൽ നിന്നും ലഭിക്കുന്ന സൂചന. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നുണ്ട്. അത് തെറ്റായ കാര്യമാണെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും മോഹൻലാൽ പറയുന്നുണ്ട്. എന്താകും ഇന്ന് ബി​ഗ് ബോസിൽ നടക്കുക എന്നറിയാൻ ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും. 

Latest Videos

undefined

'മലൈക്കോട്ടൈ വാലിബനെ'ന്നചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മോഹൻലാല്‍ ജപ്പാനിലേക്ക് പോയത്. ബി​ഗ് ബോസ് വേദിയിൽ ആയിരുന്നു അവധിക്ക് പോകുന്ന കാര്യം മോഹൻലാൽ അറിയിച്ചത്. 

"ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്. കൊവിഡൊക്കെ ആയിട്ട് അതിന് സാധിച്ചില്ല. ഇല്ലെങ്കിൽ എല്ലാവർഷം പോകുമായിരുന്നു. അതുകൊണ്ട് ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്. അതാണ് ഇത്തവണ നേരത്തെ നിങ്ങളെ കാണാൻ വന്നത്. എന്റെ ഫ്രണ്ട്സും ഫാമിലിയുമൊക്കെ അവിടെ എത്തി. എല്ലാവർഷവും ഞങ്ങൾ പോകുന്നതാണ്. മറ്റാന്നാൾ ഇവിടുന്ന് ഞാൻ മാത്രം പോകും. മുമ്പും ഞാൻ ജപ്പാനിൽ പോയിട്ടുണ്ട്. ഇനിയെങ്കിലും എന്ന ചിത്രം അവിടെ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. പിന്നെ ഞാനൊരു ജാപ്പനീസ് പടം ചെയ്യാൻ പോയി. ജാപ്പനീസ് പഠിച്ചു. ഞാൻ അവിടെ പോയാലും മനസ്സ് കൊണ്ട് നിങ്ങടെ കൂടെ ഉണ്ടാവും. അവിടെ നിന്നും ഇടയ്ക്ക് വരും നിങ്ങളെ കാണാൻ", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. 

'അടുത്തകാലത്ത് ദൈവം തമ്പുരാൻ കാണിച്ച വലിയ കുസൃതിയാണ് ഞാൻ'; 'വോയ്സ് ഓഫ് സത്യനാഥൻ' ടീസർ

click me!