ഒരു ഇടിവീരനും, സോഷ്യല്‍ മീഡിയ സൂപ്പര്‍താരവും; ബിഗ്ബോസ് അംഗങ്ങളെക്കുറിച്ച് സൂചനയുമായി മോഹന്‍ലാല്‍

By Web Team  |  First Published Mar 21, 2023, 8:11 PM IST

തിങ്കളാഴ്ച വന്ന പ്രമോയില്‍ ഇനി സീസണ്‍ ആരംഭിക്കാന്‍ ആറു ദിവസം മാത്രമാണ് ഉള്ളതെന്ന് പറയുന്ന മോഹന്‍ലാല്‍. 


കൊച്ചി: ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റിയോ ആണ് ബി​ഗ് ബോസ്. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്തരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം. 

മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബി​ഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസൺ അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് കേരളക്കരയിൽ ഇപ്പോള്‍. ആരൊക്കെയാണ് ഇത്തവണ മാറ്റുരയ്ക്കാൻ ഒരുങ്ങുന്നതെന്ന് അറിയാൻ ഇനി അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ആരൊക്കെയാണ് പുതിയ മലയാളം ബിഗ് ബോസ് സീസണില്‍ വരുന്നത് എന്ന് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Latest Videos

എന്നാല്‍ ആരൊക്കെ ഈ സീസണില്‍ ഉണ്ടാകും എന്ന വലിയ സൂചനകളാണ് ബിഗ് ബോസ് മലയാളം ഷോയുടെ അവതാരകനായ സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെ നല്‍കുന്നത്. ചൊവ്വാഴ്ചയും, തിങ്കളാഴ്ചയും പുറത്തുവിട്ട ബിഗ്ബോസ് മലയാളം സീസണ്‍ 5ന്‍റെ പ്രമോയിലാണ് മോഹന്‍ലാല്‍ ഈ സീസണിലെ രണ്ടുപേരെക്കുറിച്ച് സൂചന നല്‍കിയത്.

തിങ്കളാഴ്ച വന്ന പ്രമോയില്‍ ഇനി സീസണ്‍ ആരംഭിക്കാന്‍ ആറു ദിവസം മാത്രമാണ് ഉള്ളതെന്ന് പറയുന്ന മോഹന്‍ലാല്‍. ഈ സീസണില്‍ ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍താരം ഉണ്ടെന്നും പറയുന്നുണ്ട്. ചൊവ്വാഴ്ച വന്ന പുതിയ പ്രമോയില്‍ ഒരു ഇടി വീരനും ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട് എന്ന സൂചന മോഹന്‍ലാല്‍ നല്‍കുന്നു. 

മാർച്ച് 26ന് ആണ് ടെലിവിഷൻ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. 

'ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല': ബിഗ് ബോസ് പ്രവചനങ്ങളെക്കുറിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍

'ബിഗ് ബോസില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തതിന് മലയാളികള്‍ക്ക് നന്ദി'; റോബിന് പരോക്ഷ വിമര്‍ശനവുമായി ജസ്‍ല

click me!