എന്തായാലും പുതിയ അതിഥികളെ കണ്ട് മത്സരാർത്ഥികൾ ഒന്നമ്പരന്നിട്ടുണ്ടെന്ന് പ്രമോയിൽ നിന്നും വ്യക്തമാണ്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അൻപതാമത്തെ ദിവസം പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനിടയിൽ
എപ്പിസോഡിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിബി പ്രൊമോയാണ് പ്രേക്ഷകർക്കിടയിലെ സംസാര വിഷയം. മുൻ സീസണുകളിൽ നിന്നുമുള്ള രണ്ട് മത്സരാർത്ഥികൾ ബിബി ഹൗസിലേക്ക് വരുന്നു എന്നായിരുന്നു പ്രൊമോയിൽ സൂചിപ്പിച്ച കാര്യം. പിന്നാലെ പ്രവചനങ്ങളുമായി ബിബി ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ് ടീം.
ഈ ആഴ്ചയിലെ ബിഗ് ബോസ് വീക്കിലി ടാസ്കിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ പ്രൊമോയിൽ എത്തുന്നത്. "ബിഗ് ബോസ് വീടൊരു ഫൈവ് സ്റ്റാർ ഹോട്ടലായി മാറുന്നു. മനേജർ, പരിചാരകർ, പാചകക്കാർ, കലാകാരന്മാർ ഒക്കെയായി ആകെയൊരു ബഹളമയം. ആരും പ്രതീക്ഷിക്കാത്ത ചില അതിഥികളും അവിടെ കടന്നുവന്നേക്കാം. അതിഥി ദേവോ ഭവഃ, പക്ഷേ ഇവിടെ.. കണ്ടറിയാം", എന്നാണ് മോഹൻലാൽ പ്രമോ പറഞ്ഞ് അവസാനിപ്പിക്കുന്നത്. എന്തായാലും പുതിയ അതിഥികളെ കണ്ട് മത്സരാർത്ഥികൾ ഒന്നമ്പരന്നിട്ടുണ്ടെന്ന് പ്രൊമോയിൽ നിന്നും വ്യക്തമാണ്.
undefined
മുൻ സീസണുകളിൽ നിന്നും ബിഗ് ബോസ് സീസൺ അഞ്ചിൽ എത്തുന്ന മുൻ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി തന്നെ നടക്കുന്നുണ്ട്. ഡോ. റോബിൻ രാധാകൃഷ്ണൻ, ഡോ. രജിത് കുമാർ, റിയാസ് സലിം എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. എന്തായാലും ഇവർ ആരൊക്കെയാണെന്നും എന്തിനാണ് വരുന്നതെന്നും ഉള്ള കാര്യങ്ങൾ അറിയാൻ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും. ഇവര്‍ കുറച്ച് ദിവസത്തേക്ക് ആണോ അതോ ഇനിയുള്ള അന്‍പത് ദിവസം ബിബി വീട്ടില്‍ ഉണ്ടാകുമോ എന്നും അറിയില്ല. എന്തായാലും ഷോയിൽ തിരിച്ചെത്തുന്ന മത്സരാർത്ഥികളുടെ വരവ് വെറുത ആകില്ലെന്ന് ഉറപ്പാണ്.
ഇതാണ് കുഞ്ഞ് ഹംദാൻ; മകനെ പരിചയപ്പെടുത്തി ഷംന കാസിം