ഡോ. റോബിനെ പുറത്താക്കിയതില്‍ മോഹൻലാല്‍ പ്രതികരിക്കുന്നത് ഇങ്ങനെ.
ബിഗ് ബോസില്‍ വളരെ സംഘര്‍ഷഭരിതമായ രംഗങ്ങളാണ് പോയ വാരം നടന്നത്. 'ബിബി ഹോട്ടലെ'ന്ന ടാസ്‍കാണ് ഹൗസില്‍ തര്‍ക്കങ്ങള്‍ക്ക് ഒരു കാരണമായത്. ബിബി ഹോട്ടില്‍ ടാസ്‍കിലെ അതിഥികളായി ഹൗസിലേക്ക് മുൻ മത്സരാര്‍ഥികളായ ഡോ. റോബിൻ രാധാകൃഷ്‍ണനെയും ഡോ. രജിത്ത് കുമാറിനെയും എത്തിക്കുകയായിരുന്നു ബിഗ് ബോസ്. ബിഗ് ബോസിലെ വെല്ലുവിളിച്ചതിന് റോബിൻ പുറത്തുപോകേണ്ടി വന്ന സാഹചര്യത്തില്‍ മോഹൻലാല്‍ ഇന്ന് വിശദീകരണം നല്‍കുമെന്ന് സൂചിപ്പിച്ച് പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.
അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്‍നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്‍നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ രാധാകൃഷ്‍ണൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. അതുവരെ ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 4 നെ അനുസ്‍മരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്. പോകുന്നെങ്കില്‍ ഞാനും മാരാരും ഒരുമിച്ച് പോകും എന്ന് റോബിൻ വെല്ലുവിളിക്കുകയായിരുന്നു. ഇല്ലെങ്കില്‍ ഇവിടെ ഒരുത്തനും പോകില്ല. കുളമാക്കും. ഇവിടെ ഒരു ടാസ്‍കും നടക്കില്ല, ഞാന്‍ നടത്താന്‍ സമ്മതിക്കില്ല റോബിന്‍ അലറിക്കൊണ്ട് എല്ലാവരോടുമായി പറയുന്നുണ്ടായിരുന്നു.
undefined
എന്നാല്‍ ഏറെ താമസിയാതെ ബിഗ് ബോസ് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിന്‍റെ പ്രശ്‍നം എന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ ചോദ്യം. എന്‍റെ കണ്‍മുന്നില്‍ കുറച്ച് കാര്യങ്ങള്‍ നടന്നു. പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. എന്‍റെ കണ്‍മുന്നില്‍ ഒരു കാര്യം നടന്നപ്പോള്‍ എനിക്കത് പറയണമെന്ന് തോന്നി. തെറ്റാണോ ബിഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്‍നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്‍റെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല എന്നും റോബിന്‍ പറഞ്ഞു.
ഇങ്ങനെയാണോ റോബിന്‍ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. തുടര്‍ന്ന് സോറി പറഞ്ഞ റോബിനോട് ഒരു സോറി പറഞ്ഞാല്‍ ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് തുടര്‍ന്ന് ചോദിച്ചു. ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉള്‍പ്പെടെ നിങ്ങള്‍ ഇന്ന് ചെയ്‍ മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുകയും റോബിനെ പുറത്തുകൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.
ഡോ. റോബിൻ വിഷയത്തില്‍ മോഹൻലാല്‍ പ്രതികരിക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ ഒരു പ്രൊമൊയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. അതിഥി ദേവോ ഭവ, പക്ഷേ ഇവിടെ എങ്ങനെ എന്ന് കണ്ട് അറിയണം എന്ന് ഞാൻ കഴിഞ്ഞ വീക്ക്‍ലി ടാസ്‍കിനു മുമ്പേ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആദ്യം ആതിഥേയര്‍ തമ്മില്‍ ഏറ്റുമുട്ടി, ശേഷം അതിഥികളുമായി സ്വരചേര്‍ച്ച നഷ്‍ടപ്പെട്ടു, പക്ഷേ അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍. അത് ലംഘിക്കപ്പെട്ടാലോ?. അതിന്റെ പരിസമാപ്‍തി നമ്മള്‍ കണ്ടു. എന്തുകൊണ്ടും എന്റെ ഇന്നത്തെ വരവിന് പ്രത്യേകതകള്‍ ഉണ്ടാകുമെന്നാണ് മോഹൻലാല്‍ വ്യക്തമാക്കുന്നത്.
Read More: 'അങ്ങനെ ഒരിക്കലും പറയരുത്', റോബിൻ വിഷയത്തില്‍ രജിത് കുമാര്‍- വീഡിയോ