'ബിഗ് ബോസ് ടോപ് ഫൈവില്‍ ആരൊക്കെ?', നിങ്ങള്‍ക്കും മിഥുന്റെ അഭിപ്രായമാണോ?

By Web Team  |  First Published Jun 26, 2023, 8:31 AM IST

വലിയ ഒരു കാര്യം തന്നെയാണ് ഷോയില്‍ സംഭവിച്ചതെന്നും മിഥുൻ വ്യക്തമാക്കുന്നു.


ബിഗ് ബോസില്‍ ആരൊക്കെയായിരിക്കും ടോപ് ഫൈവില്‍ എത്തുകയെന്നും വിജയ കിരീടും ചൂടുകയും ചെയ്യുന്നത് ആരാകും എന്നും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ബിഗ് ബോസില്‍ നിന്ന് പുറത്തു വരുന്ന മത്സരാര്‍ഥിയോട് ഇക്കാര്യം ഏഷ്യാനെറ്റ് അഭിമുഖത്തില്‍ ചോദിക്കാറുണ്ട്. ഇന്നലെ പുറത്തായ മിഥുനോടും ഇക്കാര്യം ചോദിച്ചിരുന്നു ഏഷ്യാനെറ്റ്. എന്നാല്‍ പ്രവചനാതീതമായ ഒരു രീതിയിലാണ് ഷോ ഇപ്പോഴുമെന്നാണ് മിഥുൻ അഭിപ്രായപ്പെടുന്നത്.

ഏഴ് പേരും അടിപൊളി ആണ്. പ്രവചിക്കാൻ പറ്റാത്ത കാര്യമാണ് ഇപ്പോള്‍. ജനങ്ങളുടെ കയ്യിലാണ് വോട്ട് ഉള്ളത്. ഓരോരുത്തരോടും ഓരോ രീതിയിലായിരിക്കും ഇഷ്‍ട കുറവും ഇഷ്‍ട കൂടുതലും ഉണ്ടാകുക.

Latest Videos

undefined

കോടിക്കണക്കിന് ആരാധകരുള്ള ഷോയാണ് ഇത്. ഓരോരുത്തരെയും പല കാര്യങ്ങളായിരിക്കും സ്വാധീനിക്കുക. അതുകൊണ്ട് എനിക്ക് പ്രവചിക്കാൻ പറ്റില്ല. അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ. റിനോഷ് കപ്പ് അടിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അവനെ ഭയങ്കര ഇഷ്‍ടമായിരുന്നു. മാരാരുടെ പല കാര്യങ്ങളോട് യോജിപ്പില്ല. എന്നാല്‍ ചിലപ്പോള്‍ ഗെയ്‍മര്‍ എന്ന രീതിയില്‍ നല്ലതായിരിക്കാം. സെറീനയെയും റെനീഷയെയും ശോഭയെയും ഒക് ഷോയില്‍ ഇഷ്‍ടപ്പെടുന്ന കുറേപ്പേരുണ്ടാകും. ജുനൈസ് എന്തും വെട്ടിത്തുറന്ന് പറയും.എല്ലാവരിലും നല്ലതും ചീത്തയും ഉണ്ട്. ഷിജു നല്ല നടൻ ആണ്. എല്ലാത്തിനും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട് ഷിജു. നാദറിയ്‍ക്ക് ഒരു ട്രോഫി കിട്ടിയിരിക്കുകയാണ്. നാദിറയെ വീട്ടുകാര്‍ ഇപ്പോള്‍ അംഗീകരിച്ചല്ലോ?. അത് വലിയ കാര്യം തന്നെയാണ്. ഇപാംക്റ്റുണ്ടാക്കുന്ന ഒരു കാര്യമാണ് അത്. എനിക്ക് ട്രോഫി കിട്ടിയിരുന്നെങ്കില്‍ എന്തായാലും താൻ കുറച്ച് പൈസ നാദിറയ്‍ക്ക് നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. നമ്മുടെ സമൂഹത്തെ ഉയര്‍ത്താനാണല്ലോ അവര്‍ ഷോയിലേക്ക് വന്നത്. നല്ല കാര്യങ്ങള്‍ തന്നെ നടക്കട്ടേ.

Read More: ഒടുവില്‍ ആ 'വിവാദ അവാര്‍ഡ്' അഖിലിന് സമ്മാനിച്ച് ശോഭ, പ്രൊമൊ

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

click me!