എന്നാല്‍ ആദ്യം തന്നെ മിഥുന്‍ അമ്മയെയും അച്ഛനെയും അകത്തേക്ക് വിളിച്ചു കൊണ്ടുപോയി ചില കാര്യങ്ങള്‍ പറഞ്ഞു.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഇപ്പോള്‍ കുടുംബസമാഗമമാണ്. ബന്ധുക്കള്‍ ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസ് സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍. മിഥുന്റെ അമ്മയും അച്ഛനുമാണ് ഇന്ന് ഹൗസ് സന്ദര്‍ശിച്ചത്. ഇവര്‍ എത്തിയതോടെ എന്താണ് പുറത്ത് നടക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു മത്സരാര്‍ഥികള്‍.
എന്നാല്‍ ആദ്യം തന്നെ മിഥുന്‍ അമ്മയെയും അച്ഛനെയും അകത്തേക്ക് വിളിച്ചു കൊണ്ടുപോയി ചില കാര്യങ്ങള്‍ പറഞ്ഞു. അതില്‍ പ്രധാനം ബിഗ്ബോസ് വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം ആരോടും ഒന്നും പറയരുത്. ആര്‍ക്കും അഭിമുഖം കൊടുക്കരുത് എന്നതായിരുന്നു. വിവിധമായ അനുഭവം ടാസ്കിന് ശേഷം വീക്കിലി ടാസ്കില്‍ മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മുന്നില്‍ ബോധം കെട്ട സംഭവം കണ്ടോ എന്നും മിഥുന്‍ മാതാപിതാക്കളോട് ചോദിച്ചു. കണ്ടുവെന്ന് അവര്‍ മറുപടി നല്‍കി. എന്നാല്‍ അതിന്‍റെ വിശദാംശങ്ങളിലേക്ക് കടന്നില്ല അവരും മിഥുനും. പുറത്ത് എങ്ങനെയുണ്ട് സപ്പോര്‍ട്ട് എന്ന് മിഥുന്‍ ചോദിക്കുന്നുണ്ട്. അതിന് നല്ല സപ്പോര്‍ട്ടുണ്ടെന്നാണ് മിഥുന്‍റെ മാതാപിതാക്കള്‍ പറയുന്നത്. റിനോഷിന്‍റെ മാതാപിതാക്കളെ ബന്ധപ്പെടാനും മിഥുന്‍ പറഞ്ഞു.
undefined
അതിന് ശേഷം മത്സരാര്‍ഥികള്‍ റിനോഷിന്റെ കുറിച്ചുള്ള അഭിപ്രായവും ചോദിക്കുന്നുണ്ടായിരുന്നു മിഥുന്റെ മാതാപിതാക്കളോട്. ആ കുട്ടിയുടെ ശാരീരികാവസ്ഥ കണ്ടപ്പോള്‍ തനിക്ക് വിഷമമായി എന്ന് മോഹൻ വ്യക്തമാക്കി. റിനോഷ് ജോര്‍ജിന്റെ അസുഖത്തെ കുറിച്ച് പറയുകയായിരുന്നു മിഥുന്റെ അച്ഛൻ. ശാരീരികമായി എന്തേലും നമുക്ക് മോശമാണ് എങ്കില്‍ ഗെയിമിലും പ്രശ്‍നമാണല്ലോ എന്നും മിഥുന്റെ അച്ഛൻ ചൂണ്ടിക്കാട്ടി. ശരീരത്തെ പാടുകള്‍ റിനോഷ് ജോര്‍ജ് തന്നെ കാണിച്ചത് സൂചിപ്പിച്ചായിരുന്നു കുടുംബ സമാഗമത്തിന് എത്തിയ മിഥുന്റെ അച്ഛൻ തനിക്ക് വിഷമം തോന്നി എന്ന് വ്യക്തമാക്കിയത്.
നാദിറ നല്ല സുന്ദരിയാണ് എന്നായിരുന്നു ആദ്യം മിഥുന്റെ അമ്മ പൊന്നമ്മ വ്യക്തമാക്കിയത്. തുടര്‍ന്ന് മത്സരാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു മിഥുന്റെ അമ്മ. നാദിറ ഇപ്പോള്‍ കയറിക്കയറി പോകുകയാണെന്ന് ചോദ്യത്തിന് മറുപടിയായി മിഥുന്റെ അമ്മ വ്യക്തമാക്കിയ ശേഷം ചിലപ്പോള്‍ കപ്പ് കൊണ്ടുപോകുമോ എന്നും പിന്നീട് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്തായാലും മികച്ച അനുഭവം ആയിരുന്നു ഹൗസിലേക്ക് കുടുംബാംഗങ്ങള്‍ എത്തിയത്.
അടിക്കാന്‍ തയ്യാറായി ഷെയ്നും, പെപ്പെയും, നീരജ് മാധവും; ആര്‍ഡിഎക്സ് മോഷന്‍ പോസ്റ്റര്‍ പുറത്ത്.!
പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങൾ', റെനീഷയ്ക്ക് ആശംസകളുമായി ധന്യ മേരി വർഗീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്