സംഘര്‍ഷഭരിതമായ തര്‍ക്കത്തിനൊടുവില്‍ ബിഗ് ബോസിന് പറയാനുള്ള കാര്യങ്ങള്‍.
അഖില്‍ മാരാര്‍ തന്നെ ശാരീരികമായി ആക്രമിച്ചെന്ന് പരാതിപ്പെട്ട് ജുനൈസ്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ തന്നെ പുറത്താക്കാമെന്ന് അഖില്‍ മാരാര്‍. മുന്നറിയിപ്പ് നല്‍കി ബിഗ് ബോസ്. ബിഗ് ബോസ് ഇന്നത്തെ എപ്പിസോഡ് സംഘര്‍ഷഭരിതമായ ഒന്നായിരുന്നു.
'ബിബി ഹോട്ടലെ'ന്ന ടാസ്‍കില്‍ എത്ര ടിപ്പാണ് ഓരോരുത്തര്‍ക്കും കിട്ടിയത് എന്ന് വെളിപ്പെടുത്താൻ ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ റെനീഷയെ കുറിച്ച് റിനോഷ് സംസാരിക്കുകയായിരുന്നു. പഴയ ഒരു കാര്യം എന്താണ് ഇപ്പോള്‍ പറയുന്നതെന്നും പോയന്റ് വ്യക്തമാക്കൂവെന്ന് അഖില്‍ മാരാര്‍ റിനോഷിനോട് നിര്‍ദ്ദേശിച്ചു. അഖിലിന് മാത്രം പറഞ്ഞാല്‍ മതിയോ തനിക്കും സംസാരിക്കണം എന്ന് റിനോഷ് തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തില്‍ എത്തിയപ്പോള്‍ ജുനൈസ് അടക്കമുള്ളവര്‍ ഇടപെട്ടു.
undefined
വാക്കേറ്റത്തിനിടയ്‍ക്ക് ജുനൈസിനെ അഖില്‍ തോള്‍ കൊണ്ട് തള്ളുകയും ചെയ്‍തു. തന്നെ ശാരീരിക ആക്രമണം നടത്തിയെന്നും അഖിലിനെതിരെ നടപടി വേണമെന്നും ജുനൈസ് പരാതിപ്പെട്ടു. ബിഗ് ബോസ് തുടര്‍ന്ന് ഇരുവരും കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്ന് ബിഗ് ബോസ് അഖിലിനോടും ജുനൈസിനോടും ആരാഞ്ഞു
പോടോ എന്നും താൻ ഇനിയും വിളിക്കും എന്ന് വ്യക്തമാക്കി ജുനൈസ് പരാതിയെ കുറിച്ച് ബിഗ് ബോസിനോട് പറഞ്ഞു. നാളെ ഒരു സ്‍ത്രീ ഇയാളെ പോടോ എന്ന് വിളിച്ചാല്‍ തള്ളുമോ?, ബിഗ് ബോസ് തന്നെ പുറത്താക്കിയാല്‍ അഭിമാനത്തോടെ ഇറങ്ങി പോകും. എനിക്ക് ശാരീരിക ആക്രമണം ഉണ്ടായിട്ടുണ്ട്, എന്താണ് ബിഗ് ബോസിന്റെ നടപടിയെന്ന് അറിയണം എന്ന് ജുനൈസ് വ്യക്തമാക്കി. ശാരീരികമായി ഞാൻ കൈകൊണ്ട് തള്ളിയിട്ടില്ലെന്നായിരുന്നു അഖിലിന്റെ മറുപടി. ഷോള്‍ഡറുകൊണ്ട് തള്ളുകയാണ് താൻ ചെയ്‍തത്. ഇയാള്‍ തല്ലുമോയെന്ന് ചോദിച്ചപ്പോള്‍ ഷോള്‍ഡര്‍ കൊണ്ട് ഞാൻ തള്ളുകയാണ് ഉണ്ടായത്. തെറ്റാണെങ്കില്‍ ഞാൻ 100 ശതമാനവും പോകാൻ തയ്യാറാകുകയാണ്. പരാതിയും പരിഭവവുമില്ല. ബിഗ് ബോസ് നിയമം തെറ്റിച്ചെങ്കില്‍ തന്നെ പറഞ്ഞുവിടണം എന്നാണ് എനിക്ക് പറയാനുള്ളത് എന്നും അഖില്‍ വ്യക്തമാക്കി. ബിഗ് ബോസ് മറുപടി ഇങ്ങനെയായിരുന്നു- ഇത് എന്താണ് ഇവിടെ നടക്കുന്നത്?. ഇത് ഒരു ഫാമിലി ഷോയാണ്. നിങ്ങള്‍ക്ക് എന്ത് ടാസ്‍ക് തന്നാലും ഒന്നുങ്കില്‍ മോഷണം, അല്ലെങ്കില്‍ അടിപിടി. ഇതൊരു അവസാന മുന്നറിയിപ്പായി കണക്കാക്കുക എന്ന് താക്കീതം നല്‍കി. ശാരീരികമായി അകമ്രിച്ചതിന് ബിഗ് ബോസ് എത്രവട്ടം അഖില്‍ മാരാരെ വാണിംഗ് ചെയ്‍തിട്ടുണ്ട് എന്നായിരുന്നു ജുനൈസിന്റെ മറുചോദ്യം. ഇതുവരെ നടന്ന ടാസ്‍കുകളില്‍ ഏറ്റവും ആക്രമണം നേരിട്ടയാളാണ് ഞാൻ എന്ന് അഖില്‍ മറുപടി പറഞ്ഞു. അവസാനം നടന്ന ടാസ്‍കില്‍ സാഗര്‍ തന്റെ കഴുത്തിന് പിടിച്ചു തിരിച്ചു. ഞാൻ ഒരു പരാതിയും നല്‍കിയില്ല. ജുനൈസിന്റെ പരാതി ബിഗ് ബോസിന് സീരിയസായി എടുക്കാം. താൻ ഇറങ്ങി പോകാൻ തയ്യാറാണെന്ന് അഖില്‍ വീണ്ടും വ്യക്തമാക്കി. ജുനൈസും അഖിലും തുടര്‍ന്ന് പരസ്‍പരം സംസാരിക്കുന്നതും കാണാമായിരുന്നു. എന്നെ നിങ്ങള്‍ക്ക് ചീത്ത വിളിക്കാം, ട്രിഗര്‍ ചെയ്യാം, പക്ഷേ എന്റെ ശരീരത്തില്‍ തൊടരുത്, അത് എനിക്ക് ഇഷ്‍ടമല്ല എന്നായിരുന്നു അഖിലിനോടായി ജുനൈസ് പറഞ്ഞത്. ഞാൻ ഒരിക്കലും തല്ലത്തില്ല, ഒരു വിഷയത്തെ മനസിലാക്കി പ്രതികരിക്കണം എന്ന് അഖിലും പറഞ്ഞു. ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന ടിവി ഷോയാണ്, പരസ്‍പരം ഷേയ്‍ക്ക് ഹാൻഡ് നല്‍കി ഇവിടെ നിന്ന് പോകാം എന്ന് അഖിലിനും ജുനൈസിനും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്‍തു. ഇരുവരും ഷേയ്ക്ക് ഹാൻഡ് നല്‍കി കണ്‍ഫെഷൻ റൂമില്‍ നിന്ന് ഇറങ്ങുകയും ചെയ്‍തതോടെ ആ വിഷയത്തില്‍ താല്‍ക്കാലിക അവസാനമായി.
Read More: 'കമന്റുകള്‍ കണ്ടപ്പോള്‍ അവള്‍ക്ക് വിഷമമായി', കാമുകി ഈ അഭിമുഖം കാണണമെന്നും അഞ്‍ജൂസ്