'റിനോഷ് ആര്‍മി എന്നെ കൊന്നു കൊലവിളിക്കുന്നു', പ്രതികരിച്ച് മനീഷ

By Web Team  |  First Published Jul 3, 2023, 11:34 PM IST

'കൈവിട്ടുപോയ കോടാലി പോലെ നിങ്ങള്‍ പറയുമ്പോള്‍ അത് ഞങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് നിങ്ങള്‍ ദയവുചെയ്‍ത് മനസ്സിലാക്കണം'.


റിനോഷിന്റെ ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി മനീഷ. ബിഗ് ബോസ് ഫിനാലെയില്‍ പങ്കെടുക്കാനെത്തിയ താരം മുംബൈയില്‍ നിന്ന് മടങ്ങവേ മാധ്യമ പ്രവര്‍ത്തരോട് പ്രതികരിക്കവേയാണ് റിനോഷ് ആര്‍മിക്ക് എതിരെ രംഗത്ത് എത്തിയത്. റിനോഷും ഞാനും പ്രശ്‍നങ്ങള്‍ ഇല്ല. കാര്യം മനസ്സിലാക്കാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും പറയുകയാണ് മനീഷ.

മനീഷയുടെ വാക്കുകള്‍

Latest Videos

undefined

നല്ല റിസള്‍ട്ട് ആയിരുന്നു ലഭിച്ചത്. ശോഭ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു. ജുനൈസിനെയും ഞാൻ എന്തായാലും പ്രതീക്ഷിച്ചിരുന്നു. ആദ്യം എവിക്റ്റായ ഏഞ്ചിലീനും ജേതാവായ അഖിലും ഉള്‍പ്പടെ എല്ലാ മത്സാര്‍ഥികള്‍ പ്രാധാന്യം കിട്ടിയ സീസണാണ് ഇത്. ആ പ്രാധാന്യം ടോക്സിസിറ്റിയേക്കാള്‍ ഉപരിയാണ്. ടോക്സിസിറ്റിയൊക്കെ ഉണ്ട്. ഇല്ലാന്നല്ല. അതില്‍ എനിക്കൊരു വിശദീകരണം കൊടുക്കാനുണ്ട്. റിനോഷ് ആര്‍മിയെ കുറിച്ചാണ് അത്. റിനോഷ് ആര്‍മിയാണോ എന്ന് അറിയില്ല, എന്തായാലും റിനോഷിനെ ഇഷ്‍ടപ്പെടുന്ന കുറേ ആള്‍ക്കാര്‍ എന്നെ കൊന്നു കൊലവിളിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഒരു കാര്യം ശ്രുതിയോട് വിശദീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ റിനോഷിനെ കുറ്റപ്പെടുത്തിയതാണ് എന്ന രീതിയിലാണ് അവര്‍ വിമര്‍ശിക്കുന്നത്. ഞങ്ങളുടെയിടയില്‍ യാതൊരു വിഷയവും ഇല്ല. മനീഷ് റിനോഷിനെ തള്ളിയെന്നൊക്കെ പറഞ്ഞാണ് കമന്റുകള്‍ ഇടുന്നത്. നിങ്ങള്‍ക്ക് ഞങ്ങളുടെ അവസ്ഥ അറിഞ്ഞുകൂടാ. റീ എൻട്രിക്ക് ശേഷമാണ് ഇത്രയും ടോക്സിസിറ്റി എന്നോടുണ്ടായത്. ഞാൻ വിഷ്‍ണുവിനെ കുറിച്ച് ചിലത് പറഞ്ഞതിനാല്‍, നിങ്ങള്‍ എന്തിനാണ് വിഷ്‍ണുവിനെ മോശമായി ചിത്രീകരിക്കുന്നത് എന്നാണ് വിമര്‍ശനം. എന്റെ മോനെ കുറിച്ച് സുഹൃത്തുക്കളോട് പറയും ഞാൻ. എന്റെ മോൻ കുസൃതി കാണിച്ചാല്‍ പറയില്ലേ ഞാൻ. ഞങ്ങള്‍ ഒരു പ്രശ്‍നവുമില്ല മക്കളേ. റിനോഷിനോടുമില്ല. റിനോഷിന് ആരോഗ്യസ്ഥിതി മോശമായതുകൊണ്ട്  അടങ്ങിയിരിക്കുകയാണ്. കൈവിട്ടുപോയ കോടാലി പോലെ നിങ്ങള്‍ പറയുമ്പോള്‍ അത് ഞങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് നിങ്ങള്‍ ദയവുചെയ്‍ത് മനസ്സിലാക്കണം. ഇത് എന്റെ അപേക്ഷയാണ്. എന്നെ മാത്രമല്ല കുടുംബത്തേയും ബാധിക്കും. എഡിറ്റഡ് വേര്‍ഷൻസാണ് നിങ്ങള്‍ കാണുന്നത്.

റിനോഷ് എന്ന വ്യക്തിയെക്കുറിച്ച് നുണ പറഞ്ഞിട്ടില്ല ഞാൻ. ശ്രുതിയുടെ മനസ്സില്‍ എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ മനസിലാക്കാൻ അന്നത്തെ ഒരു സംഭവം ഞാൻ പറഞ്ഞുവെന്നേയുള്ളൂ. ഞാൻ റിനോഷിനെ കുറ്റം പറഞ്ഞതല്ല. ശ്രുതി നല്ല രീതിയിലാണത് കൈകാര്യം ചെയ്‍തത്. ചേച്ചി എനിക്ക് മനസ്സിലാകുമെന്നാണ് ശ്രുതി തന്നോട് വ്യക്തമാക്കിയത്. ശ്രുതിയെ ഭര്‍ത്താവ് ചേര്‍ത്തു പിടിച്ചുവെന്നുള്ളതാണ്. ഞങ്ങളെ മനസിലാക്കുന്ന ബിഗ് ബോസ് ഹൗസിലെ 21 പേരുടെ മത്സരാര്‍ഥികളുടെ കുടുംബം ഞങ്ങളുടെ കൂടെയുണ്ട്. ഒപ്പം ഞങ്ങളുടെ കുടുംബവും ഉണ്ട്. നിങ്ങള്‍ എന്തോരം ടോക്സിസിറ്റി പ്രചരിപ്പിച്ചാലും അത് ഞങ്ങളെ ബാധിക്കില്ല. പക്ഷേ ഞങ്ങളും മനുഷ്യൻമാര്‍ അല്ലേ. കേള്‍ക്കുമ്പോള്‍ ഒരു വിഷമം തോന്നും. അത്രയേയുള്ളൂ. റിനോഷിനോട് എനിക്ക് വിഷയം സംസാരിക്കാൻ അവസരമുണ്ടായിട്ടില്ല. ഒന്നാമത് റിനോഷ് ആരോഗ്യകരമായി വീക്കായ അവസ്ഥയിലാണ് ഉള്ളത്. റിനോഷിനോട് ഞാൻ ഇങ്ങനെ ഒരു കാര്യം പറയണം എന്ന് സൂചിപ്പിച്ചപ്പോള്‍ എന്നോട് വ്യക്തമാക്കിയത് ചേച്ചി എന്റെ ആരോഗ്യം അത്ര ശരിയല്ല ഇപ്പോള്‍ എന്നാണ്. ഞങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ത്തതാണ്. എനിക്ക് ഒരു വിഷമം വരുമ്പോള്‍ പറയണ്ടേ ഞാൻ. മനുഷ്യസഹജമല്ലേ. അന്ന് ഞാൻ അത് വിശദീകരിച്ചുവെന്നേയുള്ളൂ. ആളില്ലാത്തപ്പോള്‍ ഞാൻ പറഞ്ഞുവെന്നാണ് പറയുന്നത്. അത് എന്റെ തെറ്റ് അല്ലല്ലോ. റിനോഷ് വയ്യാത്തതുകൊണ്ട് അവൻ വന്നില്ല. അതുകൊണ്ട് എനിക്ക് ശ്രുതിയോട് വിശദീകരിക്കേണ്ടത് പറയാതിരിക്കാൻ പറ്റില്ലല്ലോ. പിന്തുണച്ചില്ലേങ്കിലും ഞങ്ങളെ കൊന്നു കൊലവിളിക്കാതിരിക്കുക.

Read More: യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രം, നായികയായി നയൻതാര

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

click me!