"ബിഗ്ബോസ് സ്ക്രിപ്റ്റഡാണെന്ന് പുറത്തുപോയ ഒരാള്‍ പറഞ്ഞു": പുറത്ത് നിന്ന് എത്തിയ ലച്ചു വീട്ടുകാരോട് പറഞ്ഞത്.!

By Web TeamFirst Published Jun 29, 2023, 10:10 PM IST
Highlights

ആദ്യം തന്നെ ലച്ചുവാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഡിസ്കോ, ഡിസ്കോ എന്ന ഒരുഘട്ടത്തില്‍ ലച്ചു വീട്ടില്‍ തരംഗം സൃഷ്ടിച്ച ഗാനത്തോടെയാണ് ലച്ചുവിന്‍റെ റീ എന്‍ട്രി. 

തിരുവനന്തപുരം: ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ഇന്ന് റിയൂണിയൻ ആണ് നടക്കുന്നത്. ഈ സീസണിൽ ഇതുവരെ പുറത്തുപോയ ഓരോരുത്തരായി ബിബി ഹൗസിലേക്ക് തിരിച്ചെത്തുകയാണ്. ഇവർ ഫൈനലിലും ഉണ്ടാകും. നിലവിൽ ലെച്ചു, എയ്ഞ്ചലീന, ​ഗോപിക, ദേവു, ശ്രുതി, അനു ജോസഫ്,മിഥുന്‍ എന്നിവരാണ് വീടിനുള്ളിൽ എത്തിയിരിക്കുന്നത്. ഇവരെ വളരെ സന്തോഷത്തോടെ മത്സരാർത്ഥികൾ സ്വീകരിക്കുകയും ചെയ്തു. 

ആദ്യം തന്നെ ലച്ചുവാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഡിസ്കോ, ഡിസ്കോ എന്ന ഒരുഘട്ടത്തില്‍ ലച്ചു വീട്ടില്‍ തരംഗം സൃഷ്ടിച്ച ഗാനത്തോടെയാണ് ലച്ചുവിന്‍റെ റീ എന്‍ട്രി. തുടര്‍ന്ന് വീട്ടുകാരുമായി ലച്ചു സംസാരിച്ചു. തന്‍റെ ആരോഗ്യ നില പൂര്‍ണ്ണമായും നല്ല നിലയിലാണ് എന്ന് ലച്ചു പറഞ്ഞു. അതിന് ശേഷം പൂളിന് അടുത്ത് വീട്ടുകാര്‍ എല്ലാം ഒന്നിച്ചിരുന്നു.

Latest Videos

തനിക്കെതിരെ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ ഒരിക്കല്‍ നടന്ന ആക്രമണത്തില്‍ കേസ് എടുത്തില്ലെന്ന് ബിഗ്ബോസ് വീട്ടിലെ 'എന്‍റെ കഥ' ടാസ്കില്‍ ലച്ചു പറഞ്ഞിരുന്നു. ആ സംഭവത്തില്‍ ഇപ്പോള്‍ കേസ് എടുത്തുവെന്ന് ലച്ചു വീട്ടുകാരെ അറിയിച്ചു. എല്ലാവരും അതില്‍ സന്തോഷം രേഖപ്പെടുത്തി.

അതേ സമയം വീട്ടില്‍ നിന്നും പോയ ഒരാള്‍ ബിഗ്ബോസ് സ്ക്രിപ്റ്റഡാണെന്ന് പറഞ്ഞെന്ന് ലച്ചു വെളിപ്പെടുത്തി. ആരാണ് അതെന്ന് ലച്ചു പറഞ്ഞില്ല. എന്നാല്‍ ചിലപ്പോള്‍ എഡിറ്റഡ് എന്നായിരിക്കും ഉദ്ദേശിച്ചതെന്ന് അഖില്‍ മാരാര്‍ അടക്കം പറഞ്ഞു. എന്നാല്‍ താന്‍ ഇവിടെ ഉണ്ടാകുമ്പോള്‍ ഉണ്ടായ ആള്‍ അല്ലെന്ന് ലച്ചു പറഞ്ഞു. എന്തായാലും ആരാണെന്ന് ലച്ചു പറയുന്നില്ല.

പക്ഷെ വീട്ടില്‍ സാഗറിന്‍റെ പേര് ഒരു ചര്‍ച്ചയായി വരുന്നുണ്ട്. ലച്ചുവിന് മുന്നില്‍ തന്നെ ഈ പേര് വന്നു. പിന്നീട് സെറീനയും റെനീഷയും ഈ വിഷയം ചര്‍ച്ചയാക്കി. അതേ സമയം മുന്‍ മത്സരാര്‍ത്ഥി ഗോപിക വീട്ടില്‍ എത്തിയപ്പോള്‍ തന്‍റെ ഒരു അഭിമുഖം വ്യൂവിന് വേണ്ടി 'ബിഗ്ബോസ് സ്ക്രിപ്റ്റഡ്'  എന്നാക്കിയെന്ന് പറഞ്ഞു. പക്ഷെ അതാണോ ലച്ചു ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയാകുന്നുണ്ട്. 

അതേ സമയം ചലഞ്ചേര്‍സായി വന്ന മുന്‍ മത്സരാര്‍ത്ഥി റോബിന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ലച്ചു ഉദ്ദേശിച്ചത് എന്ന് ബിഗ്ബോസ് സംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ അഭിപ്രായം വരുന്നുണ്ട്. 

എടാ എന്ത് ​ഗ്ലാമറാടാ ടിവിയിൽ നിന്നെ കാണാൻ, എനിക്ക് ക്രഷായി പോയി'; മാരാരോട് ദേവു

കണ്ണുതുറപ്പിച്ച നാദിറ മെഹ്‍റിനും മാറ്റംവന്ന അഖില്‍ മാരാറും

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

click me!