കേരള ക്രൈം ഫയല്‍ വെബ് സീരിസ് താരങ്ങളായ ലാലും, അജു വര്‍ഗ്ഗീസും ബിഗ്ബോസ് ഷോയില്‍ എത്തി.
തിരുവനന്തപുരം: ബിഗ്ബോസ് ഷോയില്‍ അതിഥികളായി പലരും എത്താറുണ്ട്. അത്തരത്തില്‍ ബിഗ്ബോസ് ഷോയില്‍ നടത്തിയ ഒരു ടാസ്കിലെ വിജയികളെ നിര്‍ണ്ണയിക്കാന്‍ കേരള ക്രൈം ഫയല്‍ വെബ് സീരിസ് താരങ്ങളായ ലാലും, അജു വര്‍ഗ്ഗീസും ബിഗ്ബോസ് ഷോയില്‍ എത്തി. കഴിഞ്ഞ ദിവസമാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലെ ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട് നീണ്ടകര അടിസ്ഥാനമാക്കി ഒരു രേഖചിത്ര നിര്‍മ്മാണം ടാസ്ക് നല്‍കിയിരുന്നു.
അതായത് സീരിസിന്‍റെ ടീസര്‍ കാണിച്ചും, ബിഗ്ബോസ് നല്‍കുന്ന ക്ലൂ അനുസരിച്ചും കൊലപാതകിയെ വരയ്ക്കാനായിരുന്നു നിര്‍ദേശം. അത് പ്രകാരം 12 മത്സരാര്‍ത്ഥികളും തങ്ങളുടെ ചിത്രങ്ങള്‍ വരച്ചു. ഇതാണ് സീരിസില്‍ പൊലീസുകാരായി അഭിനയിക്കുന്ന ലാലും അജുവും പരിശോധിച്ചത്. ചിത്രങ്ങള്‍ നോക്കി ഷിജു വരച്ച ചിത്രമാണ് ഇവര്‍ തിരഞ്ഞെടുത്തത്.
undefined
പിന്നീട് മോഹന്‍ലാല്‍ വേദിയില്‍ എത്തി ബിഗ്ബോസിനെക്കുറിച്ച് അതിഥികളോട് ചോദിച്ചു. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് അവരെന്ന് ലാല്‍ പറഞ്ഞു. അഖില്‍ മാരാരിന്‍റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അജുവും പറഞ്ഞു. പിന്നീട് വീട്ടിലുള്ളവരെ അതിഥികള്‍ കണ്ടു.
പിന്നീട് വിജയിയെ പ്രഖ്യാപിച്ചു. അതിന് ശേഷം കേരള ക്രൈം ഫയല്‍ വെബ് സീരിസിന്‍റെ ട്രെയിലര്‍ ലോഞ്ച് ചെയ്തു. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് സീരിസ് അവതരിപ്പിക്കുന്നത്. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. അത് സാക്ഷ്യപ്പെടുത്തുന്നതാണ് ട്രെയിലറും.
'എന്റെ ക്യാരക്ടർ ഇഷ്ടമില്ലായിരിക്കും'; കുടുതൽ തവണ നോമിനേഷനിൽ വന്നതിനെ കുറിച്ച് ജുനൈസ്
ഇവിടുത്തെ പോൾ ബാർബർ ആര് ? മിഥുനോടും റിനോഷിനോടും ചോദ്യമെറിഞ്ഞ് മോഹൻലാൽ