ഞാന്‍ ഇത് പറയുമ്പോള്‍ ഇമോഷണലാകും എന്ന് പറഞ്ഞാണ് ജുനൈസ് തന്‍റെ ജീവിതം പറയുന്നത്. തനിക്ക് ആറുമാസം ഉള്ളപ്പോള്‍ എന്‍റെ ഉമ്മ മരിച്ചു. ഉമ്മയെ എന്‍റെ ഉപ്പയെ കൊല്ലുകയായിരുന്നു.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് 'എന്‍റെ കഥ' എന്ന സെഗ്മെന്‍റ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ തന്‍റെ കഥ പറയുന്നതോടൊപ്പം പ്രേക്ഷകരുടെ മനസിനെക്കൂടി കീഴടക്കുക എന്നതാണ് ബിഗ് ബോസ് ഈ സെഗ്മെന്‍റിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് ജുനൈസ് വിപിയാണ്. യൂട്യൂബറായ ജുനൈസ് തനിക്ക് വെറും ആറുമാസം ഉള്ളപ്പോള്‍ സംഭവിച്ച ജീവിത ദുരന്തമാണ് തുറന്ന് പറഞ്ഞത്.
ഞാന്‍ ഇത് പറയുമ്പോള്‍ ഇമോഷണലാകും എന്ന് പറഞ്ഞാണ് ജുനൈസ് തന്‍റെ ജീവിതം പറയുന്നത്. തനിക്ക് ആറുമാസം ഉള്ളപ്പോള്‍ എന്‍റെ ഉമ്മ മരിച്ചു. ഉമ്മയെ എന്‍റെ ഉപ്പയെ കൊല്ലുകയായിരുന്നു. ഗാര്‍ഹിക പീഢനത്തിന്‍റെ ഇരയായിരുന്നു എന്‍റെ ഉമ്മ. വളരെ ചെറുപ്പത്തിലാണ് അമ്മ കൊല്ലപ്പെട്ടത്. ഉമ്മ സാധുവായിരുന്നു. ഉപ്പ ഗള്‍ഫിലായിരുന്നു. ഞങ്ങള്‍ അഞ്ചുമക്കള്‍ ഉണ്ടായിരുന്നു. ഏറ്റവും ഇളയ ആളായിരുന്നു ഞാന്‍. എന്‍റെ ഉപ്പയും ഉമ്മയും ഒന്നിച്ച് നന്നായി പോകുന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അത് അങ്ങനെയായിരുന്നില്ല. ഒടുവില്‍ ഉമ്മയെ നഷ്ടമായി.
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉമ്മയില്ലെന്ന് അറിഞ്ഞത്. ഉമ്മയുടെ സഹോദരനാണ് എന്നെ വളര്‍ത്തിയത്. ഒരു വിവേചനവും കാണിക്കാതെ അവര്‍ എന്നെ വളര്‍ത്തി. അവരെയാണ് ഞാന്‍ ഉമ്മ എന്ന് വിളിച്ചത്. പിന്നീട് എന്‍റെ ചേട്ടന്‍ സാമ്പത്തികമായി നന്നായപ്പോള്‍ ഞാന്‍ ഡിഗ്രിവരെ അദ്ദേഹത്തിന്‍റെ കൂടെയായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് പോയി ഒരു എംഎന്‍സില്‍ ജോലിക്ക് കയറി. അവിടെ നിന്നും വളര്‍ന്ന് ഇന്ന് ഈ വേദിവരെ എത്തി.
ഞാന്‍ ഇന്നും കരുതുന്നു എന്‍റെ ഉമ്മ സാമ്പത്തികമായി സ്വതന്ത്ര്യയായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ക്ക് കൊല്ലപ്പെടേണ്ടി വരില്ലായിരുന്നു. ഒത്തുപോകാത്ത ദാമ്പത്യത്തില്‍ നിന്നും പുറത്തുവന്ന് ഞങ്ങളെ നോക്കുമായിരുന്നു. നിങ്ങളുടെ മക്കള്‍ ഇത്തരം ബന്ധങ്ങളിലാണെങ്കില്‍ അവര്‍ അതില്‍ നിന്നും പുറത്തുവരുന്നതിനെ തടയരുത് എന്നാണ് മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്. വിവാഹ മോചനം ഒന്നിന്‍റെയും അവസാനം അല്ല അത് പുതിയ തുടക്കമാണ്. അവരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്.
ഇത് പറയുമ്പോള്‍ കരയാതെ ഇമോഷണല്‍ ആകാതെ പറയണം എന്നാണ് കരുതിയത്. എന്നാല്‍ ശോകമൂകമായി ഈ അവസ്ഥയില്‍ ഞാന്‍ ഇമോഷണലായി പോകുന്നു. അതാണ് മുഖത്ത് നോക്കിയിട്ട് സംസാരിക്കത്. പക്ഷെ ഈ സന്ദേശം എല്ലാവര്‍ക്കും കൊടുക്കണം. എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയല്ല ഈ സംഭവം പറയുന്നത് - ജുനൈസ് തന്‍റെ ജീവിതം ഇത്രയും പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍. വികാരഭരിതമല്ലാത്ത, കരയുന്നതല്ലാത്ത ഒരു മുഖവും ബിഗ്ബോസ് വീട്ടില്‍ ഇല്ലായിരുന്നു.
ആദ്യത്തെ ആഴ്ച തന്നെ മരണ ടാസ്ക്: ബിഗ്ബോസ് ടാസ്കിനെതിരെ കമന്‍റുമായി ജാസ്മിന്‍ മൂസ
'കുറേ സദാചാരക്കുരു പൊട്ടും' ; ബിഗ് ബോസ് നീന്തല്‍ കുളത്തില്‍ നീരാടി ലച്ചുവും മിഥുനും