ചലഞ്ചേഴ്സ് ആയി റിയാസ് സലിമും ഫിറോസ് ഖാനും (പൊളി ഫിറോസ്) എത്തിയ വാരമായിരുന്നു ഇത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പുതിയ ജയില്‍ നോമിനേഷന്‍ പ്രഖ്യാപിച്ചു. സീസണിലെ തന്നെ രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളാണ് ഇക്കുറി ജയിലിലേക്ക് പോകുന്നത്. അഖില്‍ മാരാരും ജുനൈസുമാണ് അത്. വീക്കിലി ടാസ്കിലെയും ഈ വാരത്തിലെ പൊതുവായ പ്രവര്‍ത്തങ്ങളിലും മോശം പ്രകടനം കാഴ്ചവച്ചവരെ മത്സരാര്‍ഥികള്‍ ചേര്‍ന്ന് തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെടുക. ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന മൂന്ന് പേര്‍ക്കായി ഒരു ടാസ്ക് നല്‍കിയിട്ട് ഒന്നാമതെത്തുന്ന ആളെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാറുമുണ്ട് ബിഗ് ബോസ്. അഖിലും ജുനൈസും ജയിലില്‍ എത്തിയതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
ചലഞ്ചേഴ്സ് ആയി റിയാസ് സലിമും ഫിറോസ് ഖാനും (പൊളി ഫിറോസ്) എത്തിയ വാരമായിരുന്നു ഇത്. വീക്കിലി ടാസ്ക് ആയി കോടതി ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. വാദം നടന്ന പ്രധാനപ്പെട്ട നാല് കേസുകളില്‍ രണ്ടെണ്ണം വീതം അഖിലിനും ജുനൈസിനും എതിരെ ആയിരുന്നു. അഖില്‍ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടിയെന്ന് സെറീനയും തന്നെ വ്യക്തിഹത്യ ചെയ്തെന്ന് ശോഭയും പരാതി കൊടുത്തിരുന്നു. ജുനൈസ് തന്നെ പഴഞ്ചന്‍ സ്ത്രീയെന്ന് വിളിച്ച് പരിഹസിക്കുന്നുവെന്ന് റെനീഷയും ജുനൈസ് സാഗറിനോടുള്ള തന്‍റെ ഇഷ്ടത്തെ സ്ട്രാറ്റജിയെന്ന് പരിഹസിച്ചെന്ന് നാദിറയും പരാതി കൊടുത്തിരുന്നു. ഈ കേസുകളാണ് കോടതി പരിഹണിച്ചത്.
undefined
അതേസമയം റിയാസിന്‍റെയും ഫിറോസിന്‍റെയും കടന്നുവരവും കോടതി ടാസ്കും ബിഗ് ബോസ് ഹൌസിനെ ഇളക്കിമറിച്ചിട്ടുണ്ട്. പത്താം വാരത്തിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും ശ്രദ്ധേയം. എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍.