അഖില്‍ മാരാരുമായി യോജിക്കുമോ എന്ന ചോദ്യത്തിന് ജുനൈസിന്റെ മറുപടി.
ബിഗ് ബോസ് ഷോ അമ്പത് ദിവസം പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് അമ്പതാം ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ മത്സരാര്‍ഥികളുടെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ വന്ന് മത്സാര്‍ഥികളോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അഖില്‍ മാരാരുമായി തനിക്ക് ഒരിക്കലും യോജിച്ച് പോകാനാകില്ല എന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ജുനൈസ് പറഞ്ഞത്.
നമുക്ക് ഗ്രൂപ്പായി ഒരുമിച്ച് നില്‍ക്കാമെന്ന് അഖില്‍ ജുനൈസിനോട് പറയുന്നത് ഒരു എപ്പിസോഡില്‍ കാണിച്ചിരുന്നു. ഒരുമിച്ച് നില്‍ക്കാം എന്ന തരത്തില്‍ ജുനൈസ് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നീ എതിര്‍ത്ത വ്യക്തിയുമായി കൂട്ടുചേരുകയാണോ എന്ന് സാഗര്‍ അടക്കമുള്ളവര്‍ ജുനൈസിനോട് ചോദിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്തായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകൻ ജുനൈസിനോട് ചോദ്യം ഉന്നയിച്ചത്. ജുനൈസ് മുഖംമൂടി പറിച്ചുകളയുമെന്ന് ഒരുപാട് തവണ പ്രഖ്യാപിച്ചതാണ് എന്ന് സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇപ്പോള്‍ പക്ഷേ ആ മുഖംമൂടിക്കൊപ്പം ജുനൈസ് ചേരുകയും ആ മുഖംമൂടി അണിഞ്ഞുനടക്കുകയും ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. അങ്ങനെ ആണോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകൻ ചോദിച്ചിരുന്നത്. എന്നാല്‍ അങ്ങനെ അല്ല കാര്യങ്ങളെന്ന് ജുനൈസ് മറുപടിയായി വ്യക്തമാക്കി.
undefined
അത് എവിക്ഷന്റെ തലേ ദിവസത്തെ എപ്പിസോഡില്‍ ആയിരുന്നു. എനിക്ക് അഖിലേട്ടനോട് ആശയപരമായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് വ്യക്തിപരമായ ഒരു വിദ്വേഷവും ഇല്ല. എന്നാല്‍ പുള്ളി പറയുന്ന പല കാര്യങ്ങളും എനിക്ക് ഫേയ്‍ക്ക് ആയിട്ട് തോന്നിയിരുന്നു. ഇവിടെ ഒരു കാര്യം പറയുകയും പുള്ളിയുടെ വാക്ക് സാമര്‍ഥ്യം കൊണ്ട് അത് മാറ്റിപ്പറയുകയും ചെയ്യാറുണ്ട്.
അതുപോലെ എനിക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളിലൂടെ പോകുന്ന ആളാണ് അദ്ദേഹം. അപ്പോള്‍ അന്ന് അഖിലേട്ടൻ വന്ന് കാര്യം പറഞ്ഞപ്പോള്‍ ചുറ്റും കുറേ പേര്‍ ഉണ്ടായിരുന്നു. അവരെ കണ്‍ഫ്യൂസ് ചെയ്യിക്കുകയായിരുന്നു ഞാൻ. അത് കഴിഞ്ഞിട്ട് ശോഭ ചേച്ചിയോട് താൻ വ്യക്തിപരമായി സംസാരിച്ചിരുന്നു. അത് പുറത്തു വന്നോ എന്നറിയില്ല. പക്ഷേ എനിക്ക് അന്ന് കുറേ ആള്‍ക്കാരെ മനസിലാക്കാൻ പറ്റി. അതായത് ഞാൻ എന്ന ഒരു വ്യക്തി എപ്പോഴും ഇങ്ങനെ വൈരാഗ്യത്തില്‍ പോകണം എന്നാണ് വിചാരിക്കുന്നത്. നിലവില്‍ ഞാൻ മുഖം മൂടിയിട്ടില്ല. പിന്നെ ഇവിടെ ഉണ്ടാകുന്ന കാര്യങ്ങളില്‍ മാനസികമായി നമ്മള്‍ അടുക്കും എന്നും ജുനൈസ് വ്യക്തമാക്കി. ഗെയിം ജയിക്കാൻ വേണ്ടി ഒട്ടും ഇഷ്‍ടമില്ലാത്ത ആളുമായി യോജിക്കുമോ എന്ന മറു ചോദ്യത്തിനോടും ജുനൈസ് പ്രതികരിച്ചു. ഇപ്പോഴും വിയോജിപ്പുണ്ട്. ഒരിക്കലും എനിക്ക് ചേരാൻ കഴിയില്ല. ആശയപരമായി യോജിപ്പില്ല. ഗെയിമിന് വേണ്ടി താൻ അത് ഒരിക്കലും മാറ്റാൻ തയ്യാറല്ലെന്നും ചോദ്യത്തിന് മറുപടിയായി ജുനൈസ് വ്യക്തമാക്കി.
Read More: പുലിവാല് പിടിച്ച് ബച്ചൻ, വിവാദ ഫോട്ടോയില്‍ പ്രതികരണവുമായി മുംബൈ പൊലീസ്