'ഇന്നസെന്റായ ഒരു കുട്ടിയാണ് ജുനൈസ്', ടാസ്‍കില്‍ അഭിപ്രായം വ്യക്തമാക്കി വിഷ്‍ണു

By Web Team  |  First Published May 24, 2023, 6:02 PM IST

വിഷ്‍ണു നന്മയുള്ളയാണെന്ന് റെനീഷയും വ്യക്തമാക്കി.


ബിഗ് ബോസ് ഹൗസില്‍ വിഷ്‍ണുവിനെയും ജുനൈസിനെയും എതിര്‍ദിശയിലാണ് കാണാറുള്ളത്. പല വിഷയങ്ങളിലും ജുനൈസും വിഷ്‍ണുവും ഏറ്റുമുട്ടുന്നതും പ്രേക്ഷകര്‍ കണ്ടു. 'ബിബി ഹോട്ടലെ'ന്ന ടാസ്‍കില്‍ ജുനൈസിനെ വിമര്‍ശിച്ചതും വിഷ്‍ണുവായിരുന്നു. ഇന്നിതാ ഒരു ടാസ്‍കില്‍ വിഷ്‍ണു ജുനൈസിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ഏറ്റവും നന്മയുള്ളത് ആര്‍ക്ക് എന്ന് പറയാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. തിന്മ എന്ന് പറയുന്നത് ഓരോ സാഹചര്യത്തിലാണെന്നും ആരും ഒരിക്കലും തിന്മ ചെയ്യാം എന്ന് വിചാരിക്കാറില്ലെന്നും വിഷ്‍ണു വ്യക്തമാക്കി. ഏറ്റവും നന്മയുള്ളത് ആര്‍ക്കാണ് എന്ന് പറയുകയും ചെയ്‍തു വിഷ്‍ണു. ഉള്ളില്‍ നിഷ്‍കളങ്കനായ വിക്തിയാണ് ജുനൈസെന്ന് പറഞ്ഞ വിഷ്‍ണു അതിന്റെ കാരണവും വ്യക്തമാക്കി.

Latest Videos

undefined

ജുനൈസിനെ കളിയാക്കാൻ കിട്ടുന്ന അവസരം താൻ എന്നും ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ കുറയ്‍ക്കുന്നുണ്ട്. അവനെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് മിഥുനൊക്കെ പറഞ്ഞതുകൊണ്ട് ഞാൻ അത് മനസ്സിലാക്കി. ഉള്ളില്‍ നിഷ്‍കളങ്കനായ ഒരു വ്യക്തിയാണ് അവൻ എന്നും വിഷ്‍ണു വ്യക്തമാക്കി. ഇന്നസെന്റായ ഒരു കുട്ടിയാണ് അവനെന്നാണ് തനിക്ക് തോന്നുന്നത്. ബിബി ഹോട്ടലെന്ന ടാസ്‍കില്‍ താൻ സങ്കടപ്പെട്ടപ്പോള്‍ അവൻ അടുത്തുവന്നു. ഞാൻ കരഞ്ഞുവെന്ന് വിചാരിച്ച് അവന്റെ കണ്ണ് യഥാര്‍ഥത്തില്‍ നിറഞ്ഞിരുന്നുവെന്നാണ് മനസിലായത് എന്നും വിഷ്‍ണു പറഞ്ഞു.

തിരിച്ചുകിട്ടും എന്ന് വിചാര്യക്കാതെ ഓരോ കാര്യവും ചെയ്യുന്ന അനുവും നന്മയുള്ളയാളാണ് എന്ന് വിഷ്‍ണു വ്യക്തമാക്കി. നമ്മള്‍ അടുക്കളയില്‍ എന്തെങ്കിലും കാര്യമായി ജോലി ചെയ്യുമ്പോള്‍ അതുവഴി പോകുന്നുണ്ടെങ്കില്‍ വിഷ്‍ണു ഒരു കരുതല്‍ നല്‍കാറുണ്ടെന്ന് റെനീഷ പറഞ്ഞു. എന്തേലും കഴിച്ചിട്ട് ജോലി ചെയ്യോടോയെന്നാണ് തന്നോട് വിഷ്‍ണു ആവശ്യപ്പെടാറുള്ളതെന്നും റെനീഷ വ്യക്തമാക്കി. സെറീനയും നന്മയുള്ളയാളാണെന്ന് റെനീഷ് വ്യക്തമാക്കി.

Read More: യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത, പ്രതികരിച്ച് നടി ഹൻസിക

click me!