ഫുഡ് ഇറക്കാന്‍ പറയൂ..ലാലേട്ടാ: ബിഗ്ബോസ് വീട്ടില്‍ കാര്യമായി ഭക്ഷണമില്ലെന്ന് പരാതി; മോഹന്‍ലാല്‍ കൊടുത്ത മറുപടി

By Web Team  |  First Published Apr 2, 2023, 9:52 PM IST

അപ്പോള്‍ വീട്ടില്‍ സുഖമായി ഭക്ഷണം കഴിച്ച് ഇരുന്നാല്‍ പോരല്ലോ എന്നാണ് മോഹന്‍ലാല്‍ ആദ്യം മറുപടി നല്‍കിയത്. 


തിരുവനന്തപുരം: നൂറു ദിവസത്തെ ബിഗ് ബോസ് ജീവിതത്തില്‍ വീട്ടിലെ ഒരോ വ്യക്തിക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ബിഗ്ബോസ് എത്തിക്കും. അതിന് അനുസരിച്ച് വീട്ടിലുള്ളവര്‍ കൂട്ടായി അത് വച്ച് ഉണ്ടാക്കി കഴിക്കണം. എന്നാല്‍ ഞായറാഴ്ച ബിഗ്ബോസ് വീട്ടിലെ ആദ്യത്തെ ആഴ്ചയിലെ വിശേഷങ്ങള്‍ ചോദിക്കാന്‍ എത്തിയ മോഹന്‍ലാലിനോട് വീട്ടുകാര്‍ക്ക് പരാതി. ഭക്ഷണം വേണ്ട രീതിയില്‍ കിട്ടുന്നില്ല.

ഫുഡ് ഇറക്കാന്‍ പറയൂ, ലാലേട്ട എന്നാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. ഒരു കായിക താരം കൂടിയായ മിഥുന്‍ ഒരു നേരം കഴിച്ച ഭക്ഷണമാണ് ഇപ്പോള്‍ ഒരു ദിവസം കഴിക്കുന്നത് എന്ന് പറഞ്ഞു. മനീഷയ്ക്കും പരാതിയുണ്ടായിരുന്നു വിശപ്പ് ശമിക്കാന്‍ പോലും ഭക്ഷണം തികയുന്നില്ലെന്ന് മനീഷ പറഞ്ഞു. ഭക്ഷണം നന്നായിരുന്നു എന്ന് ആദ്യം അഖില്‍ മരാര്‍ പറയുന്നുണ്ടായിരുന്നു.

Latest Videos

അപ്പോള്‍ വീട്ടില്‍ സുഖമായി ഭക്ഷണം കഴിച്ച് ഇരുന്നാല്‍ പോരല്ലോ എന്നാണ് മോഹന്‍ലാല്‍ ആദ്യം മറുപടി നല്‍കിയത്. നല്ലവണ്ണം പണിയെടുത്താന്‍ നല്ല രീതിയില്‍ ഭക്ഷണം ലഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒന്നു രണ്ട് ദിവസം ഇങ്ങനെ ഭക്ഷണം കുറച്ച് കിട്ടുമ്പോ വയര്‍ ചെറുതാകും അപ്പോള്‍ കുറച്ച് ഭക്ഷണം മതിയാകുമെന്നാണ് മനീഷയോടായി മോഹന്‍ലാല്‍ പറഞ്ഞത്. 

ഞങ്ങള്‍ തന്നെയാണ് വീട്ടില്‍ പാചകം ചെയ്യുന്നത് എന്നാണ് വീട്ടിലെ അംഗങ്ങള്‍ എല്ലാം പറഞ്ഞത്. അതേ സമയം വീട്ടിലെ ഒരോരുത്തര്‍ക്കും റേഷന്‍ ഉണ്ട്. ഒപ്പം തന്നെ ഭക്ഷണം വെറുതെ കളയാതിരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. അതിന് പുറമേ ഒരോ ഗെയിമിലൂടെ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് അതിജീവനത്തിന്‍റെ ഗെയിം ആണ്. രാവിലെ ഇഷ്ടമുള്ളത് കഴിച്ച് ഉച്ചയ്ക്ക് വേണ്ടത് കഴിച്ച് ഉറങ്ങി. അങ്ങനെയൊരു ഗെയിം അല്ല ഇത്. 

തുടര്‍ന്ന് മനീഷയുടെയും ഷിജുവിന്‍റെയും പാചക വിശേഷങ്ങള്‍ മോഹന്‍ലാല്‍ ചോദിച്ചു. അയ്ഞ്ചലിന പാചക ടീമില്‍ ഉണ്ടായിട്ടും പണി എടുക്കാതെ തക്കാളി എടുത്ത് നടത്തിയ ഷോയും മോഹന്‍ലാല്‍ ചോദിച്ചു. നിങ്ങളുടെ ശീലങ്ങള്‍ മാറ്റണമെന്ന് അയ്ഞ്ചലിനയോട് മോഹന്‍ലാല്‍ ഉപദേശിച്ചു. 

ബിബി ഹൗസിൽ നിന്നും ആരൊക്കെ പുറത്തേക്ക് ? എലിമിനേഷനെ കുറിച്ച് മോഹൻലാൽ

'എന്നോട് വിഷമമില്ലല്ലോ' എന്ന് അഖിൽ, ഞങ്ങളൊടൊപ്പം തന്നെ കളിക്കുന്നെന്ന് ഷിജു; കളം നിറഞ്ഞ് ​ഗോപിക

click me!