'മോഹൻലാലിനെ നേരിട്ട് കണ്ട് ആ ആഗ്രഹം പറയും', വെളിപ്പെടുത്തി ഹനാൻ

By Web Team  |  First Published Apr 22, 2023, 1:36 PM IST

ബിഗ് ബോസ് ഷോയില്‍ നിന്ന് ഹനാൻ പുറത്തുപോകേണ്ടി വന്നിരുന്നു.


ബിഗ് ബോസ് മലയാളം സീസണ്‍ അ‍ഞ്ചിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രിയായിരുന്നു ഹനാൻ. ബിഗ് ബോസ് ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ ഹനാന് വലിയ ചലനങ്ങളുണ്ടാക്കാനായിരുന്നു. എന്നാല്‍ ഹനാന് തന്റെ ആരോഗ്യ കാരണങ്ങളാല്‍ പുറത്താകേണ്ടി വന്നത് നിരാശയുണ്ടാക്കി. ഇപ്പോഴിതാ ഹനാൻ തന്റെ ഒരു സ്വപ്‍നത്തെ കുറിച്ച് പറയുകയാണ്.

ഹനാൻ എഴുതി സംഗീതം നല്‍കിയ കവിതയുടെ വീഡിയോ ബിഗ് ബോസ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മോഹൻലാലും ആ സംഗീത  വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ഹനാൻ. പ്രധാനപ്പെട്ട ഒരു ദിവസമാണ് എനിക്ക്. എന്റെ കവിതകള്‍ ഒന്ന് പുറംലോകം കണ്ടിരുന്നെങ്കില്‍ എന്ന് 10 വര്‍ഷമായി സ്വപ്‍നം കണ്ടിരുന്നുവെന്നും അത് പ്രവാര്‍ത്തികമായിരിക്കുകയുമാണ് എന്നും ഹനാൻ പറഞ്ഞു.

Latest Videos

undefined

ബിഗ് ബോസ് ഹൗസിനെ കുറിച്ച് ഞാൻ എഴുതിയ കവിത ഏഷ്യാനെറ്റില്‍ ലൈവായി സംപ്രേഷണം ചെയ്‍തിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള കാര്യമാണ്.  ബിഗ് ബോസ് ഹൗസിനെ കുറിച്ചുള്ള എന്റെ നിരീക്ഷണാണ് കവിത. അത് നിങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടാകും.

ബിഗ് ബോസ് തന്റെ ആരോഗ്യം ഉറപ്പുവരുത്താനായിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. ബിഗ് ബോസ് ഹൗസിനെ കുറിച്ച് അപ്പോള്‍ ആലോചിച്ച കാര്യങ്ങളാണ് ആ കവിത. ബിഗ് ബോസ് എല്ലാ ദിവസവും പാട്ട് വെച്ച് ഞങ്ങളെ ഉണര്‍ത്താറുണ്ട്.  ബിഗ് ബോസിന് തിരിച്ച് ഒരു പാട്ട് ഗിഫ്റ്റായി കൊടുക്കാൻ കഴിഞ്ഞതില്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ടെന്നും ഹനാൻ പറഞ്ഞു. എന്നാല്‍ മോഹൻലാല്‍ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ ഇല്ലാതിരുന്നതില്‍ വിഷമമുണ്ടെന്നും ഹനാൻ പറഞ്ഞു. വൈല്‍ഡ് കാര്‍ഡ് വരുന്ന എല്ലാവരെയും ലാലേട്ടൻ കണ്ട് അനുഗ്രഹം കൊടുത്ത് വീട്ടിനകത്തേയ്‍ക്ക് കടത്തിവിടാറുണ്ട്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായിട്ട് ഞാനൊരാള് വൈല്‍ഡ് കാര്‍ഡ് ചെന്നപ്പോള്‍ ലാലേട്ടനെ കാണാണ്ട് അകത്തേയ്‍ക്ക് കയറി പോകേണ്ടിവന്നു. എന്നാല്‍ അത് താൻ വിശ്വസിക്കുന്നത് എനിക്ക് ഇനിയും ലാലേട്ടനെ കാണാനായിട്ടുള്ള സമയമായിട്ടില്ല എന്നാണ്. എന്തായാലും എന്നെ കാണുന്നതിന് മുമ്പ് എന്റെ കവിത ലാലേട്ടൻ കേള്‍ക്കാനിടയായ നിമിഷം എനിക്ക് വളരെ അഭിമാനമുള്ളതാണ്. എന്റെ ആഗ്രഹം ഇവിടം കൊണ്ടൊന്നും തീരുന്നില്ല. ലാലേട്ടന്റെ ഒരു സിനിമയില്‍ ഞാനെഴുതിയ ഈ പാട്ട് വരണമെന്നാണ് ആഗ്രഹമെന്ന് നേരിട്ട് കണ്ട് പറയും എന്നും ഹനാൻ വ്യക്തമാക്കി.

Read More: പ്രഭാസ് നായകനാകുന്ന ചിത്രം 'ആദിപുരുഷ്, ലിറിക്കല്‍ മോഷൻ പോസ്റ്റര്‍ പുറത്ത്

click me!