ഹനാന്‍റെ ആരോഗ്യ പ്രശ്നം അഭിനയമാണെന്ന് എയ്ഞ്ചലിന്‍; നാടകീയ രംഗങ്ങള്‍.!

By Web Team  |  First Published Apr 14, 2023, 9:58 AM IST

തനിക്ക് സമാധാനം വേണമെന്ന് പറഞ്ഞ് നടന്ന ഹനാന്‍ പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. എന്നാല്‍ ബാക്കിയുള്ള വീട്ടുകാര്‍ ഇത് വകവച്ചിരുന്നില്ല. എന്നാല്‍ എയ്ഞ്ചലിന്‍ പലപ്പോഴും ഹനാനെ സമീപിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. 


തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആണ്. വീക്കിലി ടാസ്ക് കഴിഞ്ഞയുടനുള്ള ദിവസത്തില്‍ ആരോഗ്യപ്രശ്നം കാണിച്ചത്. കഴിഞ്ഞ ദിവസം രാത്രിമുതല്‍ തന്നെ ഹനാന്‍ പ്രശ്നം കാണിച്ചിരുന്നു. ഹനാന്‍ ഉറങ്ങിയില്ല.

തുടര്‍ന്ന് രാവിലെ അഞ്ജൂസ് എന്താണ് പ്രശ്നം എന്ന് ഹനാനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല ഹനാന്‍. എന്നാല്‍ റെസ്റ്റ് റൂം ഏരിയയില്‍ നിന്നും ക്യാമറയോട് സംസാരിച്ച ഹനാന്‍ റിനോഷിനെ ഇഷ്ടമാണെന്നും റിനോഷിനെ വിജയിപ്പിക്കാന്‍ താന്‍ ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു. എന്നാല്‍ പുറത്ത് എത്തിയ ഹനാന്‍ വളരെ വിചിത്രമായ പെരുമാറ്റമാണ് നടത്തിയത്. ആശ്വസിപ്പിക്കാന്‍ വന്ന രാധിക, ജുനൈസ് എന്നിവര്‍ക്ക് വഴങ്ങിയില്ല. രാവിലത്തെ ആഹാരം കഴിച്ചില്ല.

Latest Videos

undefined

തനിക്ക് സമാധാനം വേണമെന്ന് പറഞ്ഞ് നടന്ന ഹനാന്‍ പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. എന്നാല്‍ ബാക്കിയുള്ള വീട്ടുകാര്‍ ഇത് വകവച്ചിരുന്നില്ല. എന്നാല്‍ എയ്ഞ്ചലിന്‍ പലപ്പോഴും ഹനാനെ സമീപിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അവള്‍ക്ക് ഹനാന്‍ പാട്ടും പാടികൊടുത്തു. താന്‍ ഒറ്റപ്പെടുന്ന പോലെ തോന്നുന്നുണ്ടോ എന്ന എയ്ഞ്ചലിന്‍ ഹനാനോട് ചോദിച്ചു. എന്നാല്‍ എയ്ഞ്ചലിനെ കുഴക്കുന്ന രീതിയില്‍ വിചിത്രമായ മറുപടികളാണ് ഹനാന്‍ നല്‍കിയത്.

ഒടുവില്‍ ക്ഷീണിതയായ ഹനാനെ കണ്‍ഫഷന്‍ റൂമിലേക്ക് ബിഗ്ബോസ് വിളിപ്പിച്ചു. ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചപ്പോള്‍ ഉറങ്ങണം എന്നാണ് ഹനാന്‍ പറഞ്ഞത്. പിന്നീട് ഉറങ്ങുന്നതിനിടെ ഹനാന് ക്ഷീണം കൂടിയതോടെ അവരെ മെഡിക്കല്‍ റൂമിലേക്ക് വീട്ടിലെ അംഗങ്ങള്‍ മാറ്റി. അവിടെ നിന്നും പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്കായി ഹനാനെ ആശുപത്രിയിലാക്കിയെന്ന് ബിഗ്ബോസ് വീട്ടിലെ അംഗങ്ങളെ അറിയിച്ചു.

അതേ സമയം ഹനാന്‍റെ ആരോഗ്യനില സംബന്ധിച്ച് വീട്ടിലെ അംഗങ്ങളോട് തന്‍റെ പരാതി പറയുകയായിരുന്ന എയ്ഞ്ചലിന്‍ താന്‍ അനുഭവിക്കുന്ന സ്ട്രൈസ് ഡിസോഡര്‍ പോലെയാണ് ആ കുട്ടിയും പ്രകടിപ്പിക്കുന്നത്. അവള്‍ അത് ഒരു തന്ത്രമായി പ്രയോഗിക്കുന്നതാണോ എന്ന് സംശയമുണ്ട്. അത് അങ്ങനെയാണെന്ന് ജനം മനസിലാക്കിയാല്‍ എന്നെയും സംശയിക്കില്ലെ എന്നാണ് എയ്ഞ്ചലിന്‍റെ ആശങ്ക. താന്‍ ഈ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് എയ്ഞ്ചലിന്‍ പറയുന്നു.

ക്യാപ്റ്റന്‍ റെനീഷ,വിഷ്ണു, റിനോഷ് എന്നിവര്‍ എയ്ഞ്ചലിനെ ആശ്വസിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് മനീഷ അടക്കമുള്ളവരും എയ്ഞ്ചലിനോട് ആശങ്ക വേണ്ടെന്ന് പറയുന്നത് കാണാം. 

നിനക്കെന്നോട് പ്രേമം ആണോ? ; അഞ്ജൂസിനോട് തുറന്ന് ചോദിച്ച് റെനീഷ.!

'ഞാൻ വിക്രമാദിത്യനുമല്ല വേതാളവുമല്ല, ഐ ആം റിനോഷ്'; അഖിലിനിട്ട് താങ്ങി കൂൾ ബ്രോ !

click me!