കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും മോഹൻലാൽ തന്നെയാണ് ബിഗ് ബോസിന്റെ മുഖമാകുക.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 5ന് ഇന്ന് തുടക്കം. വൈകുന്നേരം 7 മണി മുതൽ ആവേശോജ്ജ്വലമായ ഉദ്ഘാടന എപ്പിസോഡ് ആരംഭിക്കും. ആരൊക്കെയാകും ഇത്തവണ ബിഗ് ബോസിൽ വീട്ടിൽ എത്തുകയെന്നും സോഷ്യൽ മീഡിയ പ്രവചനങ്ങൾ യാഥാർത്ഥ്യമാകുമോ എന്നും മണിക്കൂറുകൾക്കുള്ളിൽ അറിയാനാകും.
'ബാറ്റിൽ ഓഫ് ദി ഒർജിനൽസ്, തീ പാറും' എന്നാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈൻ. ഇത് സൂചിപ്പിക്കുന്നത് പോലെ തന്നെയാകും മത്സരാർത്ഥികൾ എന്നാണ് വിലയിരുത്തലുകൾ. എല്ലാ ദിവസവും ഏഷ്യാനെറ്റ് ചാനലിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 5 കാണാനാകും. ഹോട്സ്റ്റാറിൽ ഇരുപത്തി നാല് മണിക്കൂറും ഷോ കാണാനാകും. തിങ്കൾ- മുതൽ വെള്ളി വരെ രാത്രി 9.30ക്കും ശനി- ഞായർ ദിവസങ്ങളിൽ 9 മണിക്കും ആകും ഏഷ്യാനെറ്റിൽ ഷോയുടെ സംപ്രേക്ഷണം.
ബിബി 5 തുടങ്ങുന്നതിന് മുന്നോടിയായി ആദ്യ ടാസ്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകർക്കാണ് ഇത്തവണത്തെ ആദ്യ ടാസ്ക്. 'പദപ്രശ്നം പൂർത്തിയാക്കൂ, റിയൽ ബോസ് ആകൂ എന്നതാണ് ടാസ്ക്'. തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ബിബി5 മത്സാർത്ഥികൾ ആരൊക്കെ ആണെന്ന് കണ്ടുപിടിക്കുക എന്നതാണ് ടാസ്ക്. ഇതിന് വേണ്ടിയുള്ള പദപ്രശ്ന ചാർട്ടും പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളാകും ഇത്തവണ ബിഗ് ബോസിൽ മാറ്റുരയ്ക്കുക എന്ന് നേരത്തെ പുറത്തുവിട്ട പ്രമോകളിൽ നിന്നും വ്യക്തമായിരുന്നു. വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. അതോടൊപ്പം ബിഗ് ബോസ് ആരാധകർക്ക് മോഹൻലാലിനെയും പ്രിയ മത്സരാർത്ഥികളെ നേരിട്ട് കാണാനുമുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും മോഹൻലാൽ തന്നെയാണ് ബിഗ് ബോസിന്റെ മുഖമാകുക.
'അങ്ങനെ പറഞ്ഞാൽ ആ ദിവസം ഞാൻ ബിഗ് ബോസ് വിടും': മനസ്സ് തുറന്ന് മോഹൻലാൽ