കാത്തിരിപ്പിനൊടുവില്‍ കിരീട വിജയിയെ പ്രഖ്യാപിക്കുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിക്കായുള്ള കാത്തിരിപ്പ് വൈകാതെ അവസാനിക്കും. ഗ്രാന്‍ഡ് ഫിനാലെ തുടങ്ങി. 98-ാം ദിവസമാണ് ഇക്കുറി ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ടോപ്പ് 5 ല്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥികളില്‍ നിന്ന് കിരീടം ആര്‍ക്കെന്നും റണ്ണര്‍ അപ്പ് അടക്കമുള്ള തുടര്‍ സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്നും ഇപ്പോള്‍ അറിയാം. അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ് വി പി, റെനീഷ റഹ്‍മാന്‍, ഷിജു എ ആര്‍ എന്നിവരാണ് ഇക്കുറി ടോപ്പ് 5 ല്‍ ഇടംപിടിച്ചിരിക്കുന്നത്.
സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.
പ്രശസ്‍ത താരങ്ങളും ബിഗ് ബോസ് മുൻമത്സരാര്‍ഥികളുമായ നോബി മാര്‍ക്കോസ്, കുട്ടി അഖിൽ, സൂരജ്, റിതു മന്ത്ര, രമ്യ പണിക്കർ, മഞ്ജു പത്രോസ് തുടങ്ങിയവർ കലാപരിപാടികളുമായി ഫിനാലെ വേദിയില്‍ എത്തുന്നുണ്ട്. കോമഡി സ്‍കിറ്റുകളും ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി, സ്റ്റീഫൻ ദേവസ്സി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.
ALSO READ : ബിഗ് ബോസ് കിരീടം ആര്‍ക്ക്? എന്തുകൊണ്ട്? സാഗര്‍ സൂര്യ പറയുന്നു
WATCH VIDEO : 'ബ്യൂട്ടി ക്വീൻ, സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?