ബിഗ് ബോസില്‍ തിരിച്ചെത്തിയ ഗോപിക പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു.
ബിഗ് ബോസ് മലയാളം ഷോയിലെ ആദ്യ കോമണറായിരുന്നു ഗോപിക. സ്വന്തം അഭിപ്രായങ്ങള്‍ ഉറക്കെ വിളിച്ചു പറയാൻ മടികാട്ടാത്ത മത്സരാര്‍ഥിയുമായിരുന്നു ഗോപിക. അപ്രതീക്ഷിതമായാണ് ഗോപിക ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. ഇന്നിപ്പോള്‍ വീണ്ടും എത്തിയ ഗോപിക ഷോയെ കുറിച്ച് വ്യക്തമാക്കിയ ചില രസകരമായ നിരീക്ഷണങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
മിക്കവരുമായും നല്ല ബന്ധമുണ്ട്. പുറത്തായവരെ ഞാൻ വിളിക്കാറുണ്ട്. സാഗറിനെ കാണുകയും വിളിക്കുകയും ചെയ്യാറുണ്ട്. നല്ല കൂട്ടാണ്. വിഷ്‍ണു പുറത്തായത് തന്നെ ഞെട്ടിച്ചു. ബിഗ് ബോസ് ഹൗസില്‍ നിന്നു പുറത്തുപോകുമ്പോള്‍ ഇവിടെ എല്ലാം തീര്‍ക്കണം. ഗെയിമിന്റെ ഒരു ഭാഗമാണ് തര്‍ക്കങ്ങളൊക്കെ. പിന്നെ എപ്പിസോഡ് കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാല്‍ നമ്മളെ കുറിച്ച് ആരെങ്കിലും പറഞ്ഞതൊക്കെ മനസിലാകും. അപ്പോള്‍ നമ്മുടെ സൗഹൃദം മുന്നോട്ടുപോകില്ല. എല്ലാവരും സ്‍നേഹത്തോടെ തന്നെയാണ് ഇപ്പോള്‍ പോകുന്നതെന്നും ഗോപിക വ്യക്തമാക്കി.
undefined
ജുനൈസിനെ എന്റെ ചേട്ടൻ വിളിക്കാൻ പറഞ്ഞത് ഹാട്രിക്ക് എന്നാണ്. എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍ ജഗതിയുടെ സിനിമ ഗോപിക ഓര്‍മിപ്പിച്ചു. 'ജൂനിയര്‍ മാൻഡ്രേക്കാ'ണോ എന്ന് ജുനൈസ് ചോദിക്കുകയും ചെയ്‍തു. 'ജൂനിയര്‍ മാര്‍ഡ്രേക്ക്' എന്നാണ് ചേട്ടൻ പറഞ്ഞത് എന്ന് ഗോപിക വ്യക്തമാക്കി. എന്തുകൊണ്ടാണ് ചേട്ടൻ അങ്ങനെ വിളിക്കുന്നതെന്ന് ജുനൈസ് ചോദിച്ചു. തനിക്കൊപ്പമുണ്ടായാല്‍ വീട്ടില്‍ നിന്ന് പുറത്ത് പോകേണ്ടിവരും എന്നതിനാല്‍ ആണോ എന്നും ഗോപികയോട് ജുനൈസ് തിരക്കി. അതിന് ഗോപിക കൃത്യമായ മറുപടി പറയാൻ തയ്യാറായില്ല.
അഖില്‍, റെനീഷ, സെറീന, ശോഭ, ഷിജു, ജുനൈസ് എന്നിവരാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. പണപ്പെട്ടിയിലെ പണം സ്വീകരിച്ച് നാദിറ പുറത്തുപോകുകയും ചെയ്‍തിരുന്നു. ബിഗ് ബോസ് മലയാളത്തില്‍ ഇത്തവണ ആര് ജയിക്കും എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഞായറാഴ്‍ചയാണ് ഗ്രാൻഡ് ഫിനാലെ നടക്കുക.
Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം