'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ, 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്

By Web Team  |  First Published Jun 16, 2023, 10:56 AM IST

ബിഗ് ബോസ് ഹൗസിലെ 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്.


ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വേറിട്ട ഒരു മത്സരാര്‍ഥി എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തിയത്. ബിഗ് ബോസില്‍ 'പോള്‍ ബാര്‍ബറു'ണ്ടെന്നും തങ്ങള്‍ക്ക് കിരീടം കാണിച്ചുതരുമെന്നും 'അക്കരെയക്കരെയക്കരെ' എന്ന സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചുകൊണ്ട് റിനോഷ് പറയാറുണ്ടായിരുന്നു. 'ദാസനെ'യും 'വിജയനെ'യും ഗള്‍ഫ് എന്ന് പറഞ്ഞ് മദ്രാസിലേക്ക് കടത്തിയ 'ഗഫൂര്‍ക്ക' എന്ന കഥാപാത്രത്തെയും റിനോഷ് ഉദാഹരിക്കാറുണ്ട്. ബിഗ് ബോസില്‍ ആരാണ് 'ഗഫൂര്‍ക്കെ'യെന്ന് പറയുകയാണ് ഇപ്പോള്‍ റിനോഷ്.

ജുനൈസിനോട് സംസാരിച്ചുകൊണ്ടിരിക്കവെയാണ് റിനോഷ് ആരാണ് ഹൗസിലെ 'ഗഫൂര്‍ക്ക' എന്ന് വ്യക്തമാക്കുന്നത്. 'ഗഫൂര്‍ക്ക'യെ കണ്ടെത്തി. 'ഗഫൂര്‍ക്ക' എന്ന് പറയുന്നത് ആള്‍ക്കാരെ വഴി തെറ്റിക്കുന്ന ഒരാളാണ്. സ്വപ്‍നങ്ങളും ആഗ്രഹങ്ങളുമായി വരുന്ന ആള്‍ക്ക് ഇതാണ് വഴി എന്ന് കാണിച്ചുകൊടുത്ത് തെറ്റിക്കും.

Latest Videos

'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ 'ഗഫൂര്‍ക്ക'യാണ്. 'പോള്‍ ബാര്‍ബര്‍' രാജ്യത്തിന്റെ കിരീടമാണ് മോഷ്‍ടിച്ചിരിക്കുന്നത് എന്ന കാര്യമുണ്ട്. 'പോള്‍ ബാര്‍ബര്‍' രക്ഷപ്പെടാൻ നില്‍ക്കുന്നവരെ പറ്റിക്കുന്നില്ല എന്നതുമുണ്ട്. 'ഗഫൂര്‍ക്ക'യാണ് ആള്‍ക്കാരെ പറ്റിക്കുന്നത്.

സമ്പാദ്യം മുഴുവൻ എടുത്തിട്ട് ഇതിലേ പോകൂ എന്ന് നിര്‍ദ്ദേശിക്കുന്ന ആളാണ് 'ഗഫൂര്‍ക്ക'. തെറ്റാണ് എന്ന് മനസിലാക്കിയിട്ടും അങ്ങനെ പോകാൻ നിര്‍ദ്ദേശിക്കുന്ന ആള്‍. ഗെയിമിന്റെ അടിസ്ഥാനത്തില്‍ 'ഗഫൂര്‍ക്ക' അഖില്‍ മാരാര്‍ ആണ്. സാഗറിന്റെ അടുത്ത് ഈ വഴി പോ എന്ന് നിര്‍ദ്ദേശിച്ചു. ഇതേ 'ഗഫൂര്‍ക്ക'യാണ് ടാസ്‍കില്‍ അന്ന് പറഞ്ഞതും സാഗര്‍ കിടിലനായി മാറി എന്ന്. എവിക്ഷന്റെ തൊട്ടു മുമ്പത്തെ ദിവസം പറഞ്ഞത് സാഗറായിരിക്കും പോകുന്നത് എന്നാണ്. അന്ന് എവിക്ഷന്റെ ദിവസം എന്റെയടുക്കാണ് അഖില്‍ ഇരുന്നത്. സാഗര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ഇതേ ആളാണ് സാഗറിനെ അഭിനന്ദിച്ചത്. അയാള്‍ വഴി തെറ്റിച്ചാണ് വിട്ടുകൊണ്ടിരിക്കുന്നത്. എന്റെയടുത്തും ഇങ്ങനെ വന്നിട്ടുണ്ട് വഴി തെറ്റിച്ച് വിടാൻ. ഇവിടെ ഒച്ചയുണ്ടാക്കും, എന്നിട്ട് എന്റെയടുത്ത് വന്നിട്ട് ഇതെല്ലാം കണ്ടന്റല്ലേ നിനക്ക് ഒരു സ്‍പേസ് ഉണ്ടാക്കാനായിട്ടാണ് ഞാൻ ചെയ്യുന്നത് എന്ന് പറയും. എന്നിട്ട് ഞാൻ ഫേക്കാണ് എന്ന് പറയുകയും ചെയ്യും എന്നും റിനോഷ് വ്യക്തമാക്കുന്നു.

Read More: ഗ്രാൻഡ് ഫിനാലെയിലെ ആദ്യ എൻട്രി തീരുമാനമായി?, ഉറപ്പിച്ച് മത്സരാര്‍ഥികള്‍, പോയന്റ് നില ഇങ്ങനെ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!