'ഇവിടെ എല്ലാവരും സ്നേഹം അഭിനയിക്കുകയാണ്'; റിനോഷിനോട് അനിയന്‍ മിഥുന്‍

By Web Team  |  First Published Jun 1, 2023, 9:16 PM IST

സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് അടുക്കുകയാണ്


ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ 11-ാം വാരത്തിലേക്ക് അടുക്കുകയാണ്. കോടതി ടാസ്കും ചലഞ്ചേഴ്സ് ആയി എത്തിയ റിയാസ് സലിമിന്‍റെയും ഫിറോസ് ഖാന്‍റെയും സാന്നിധ്യവുമെല്ലാമായി ആവേശകരമായ പത്താം വാരമാണ് അവസാനിക്കാന്‍ പോകുന്നത്. സീസണ്‍ അന്ത്യത്തിലേക്ക് അടുക്കുന്നതോടെ മത്സരാര്‍ഥികള്‍ക്കിടയിലെ മത്സരാവേശവും മുറുകിയിട്ടുണ്ട്. ഇപ്പോഴിതാ നിലവിലെ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയില്‍ താന്‍ കാണുന്ന കാപട്യത്തെക്കുറിച്ച് സുഹൃത്ത് റിനോഷിനോട് പറയുകയാണ് അനിയന്‍ മിഥുന്‍. എല്ലാവരും സ്നേഹം അഭിനയിക്കുകയാണെന്ന് പറയുന്നു മിഥുന്‍. ആ അഭിപ്രായത്തെ റിനോഷ് പിന്തുണയ്ക്കുന്നുമുണ്ട്.

"എനിക്ക് ഫേക്ക് ഫീല്‍ ചെയ്യുന്നു എല്ലാവരിലും. വേറെ എല്ലാം പോട്ടെ. സ്നേഹം അഭിനയിക്കുന്നു. അത്രയും കലര്‍പ്പില്ലാത്ത സാധനം", അനിയന്‍ മിഥുന്‍റെ വാക്കുകള്‍. ഇതിനോട് റിനോഷിന്‍റെ പ്രതികരണം ഇങ്ങനെ- "പിന്നെ, കൈയില്‍ നിന്ന് പോയെന്ന് മനസിലാക്കുമ്പോള്‍ ഓരോ സാധനമൊക്കെ പറഞ്ഞ് വീണ്ടും കൂടാന്‍ വേണ്ടി പതുക്കെ നോക്കുകയാണ് ആളുകള്‍. ഇവിടുത്തെ നിലനില്‍പ്പിന് വേണ്ടി", റിനോഷ് പറയുന്നു. "ഇപ്പോള്‍ സമയവും ഇല്ലല്ലോ. അപ്പോള്‍ പെട്ടെന്ന് കാര്യം നടക്കണം. ശോഭയിലും ഉണ്ട് ഈ ഫേക്ക് സ്നേഹം. അതുപക്ഷേ നമുക്ക് നേരത്തേ അറിയുന്ന കേസ് ആണ്", എന്നാണ് മിഥുന്‍റെ പ്രതികരണം.

Latest Videos

undefined

റിനോഷ് ചര്‍ച്ച അവസാനിപ്പിക്കുന്നത് ഇങ്ങനെ- "പടക്കത്തിന്‍റെ നൂല്‍ ഇല്ലേ, കുറച്ച് കൂടി വലിയ ഒരു നൂല്‍ ഇട്ടിട്ട് സാധനം കത്തിച്ച് ശരീരത്ത് വച്ചിട്ട് അവര്‍ ഓടും. ഓടിക്കഴിഞ്ഞ് പൊട്ടുമ്പൊ അവര്‍ അവിടെ വരും. ആരാണ് പൊട്ടിച്ചത്, ആരാണ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ട്. എന്നിട്ട് വിഷയമാക്കും. അതാണ് ഇവിടെ ഇപ്പോഴത്തെ എല്ലാവരുടെയും കളി. സ്നേഹമൊക്കെ ഫേക്ക് ആണ്", റിനോഷ് തന്‍റെ നിരീക്ഷണം പങ്കുവച്ചു. അതേസമയം എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍. 

ALSO READ : 'അത് അഖില്‍ മാരാര്‍ക്ക് സംഭവിച്ച അബദ്ധം'; ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തി റിയാസ്

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

click me!