ബിഗ് ബോസില്‍ ആദ്യം ജയിലില്‍ പോകുന്നത് ആരൊക്കെയെന്നത് നിര്‍ണായകമാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് തുടക്കം മുതലേ കഠിമായ ടാസ്‍കുകളാല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 'വൻമതില്‍' എന്ന് ബിഗ് ബോസ് പേരിട്ട മത്സരത്തില്‍ എല്ലാവരും വളരെ മത്സരബുദ്ധിയോട് തന്നെ പങ്കെടുത്തു. ഒന്നാം സ്ഥാനത്തെത്തിയ അഖില്‍ മാരാര്‍, നാദിറ എന്നിവര്‍ ക്യാപ്റ്റൻസി മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ‍്‍തു. ജയില്‍ നോമിനേഷനായിരിക്കും ഷോയില്‍ ഇന്നത്തെ പ്രധാന കാര്യം എന്ന് അറിയിച്ച് പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്.
ടാസ്‍കില്‍ ഏറ്റവും മോശം പെര്‍ഫോം ചെയ്‍തവരില്‍ നിന്നാണ് ജയില്‍ നോമിനേഷന് ആള്‍ക്കാരെ തെരഞ്ഞെടുക്കുക. രണ്ട് പേരെയാണ് ഇങ്ങനെയാണ് തെരഞ്ഞെടുക്കാനാകുക. അതിന്റെ കാരണങ്ങളും ഓരോ മത്സരാര്‍ഥിയും പറയുകയും വേണം. ജയിലില്‍ പോകാനായി തെരഞ്ഞെടുത്തവര്‍ ആരൊക്കെയെന്ന കൗതുകത്തിലാണ് ലൈവ് സംപ്രേഷണം കാണാത്തവര്‍.
രണ്ട് പേര്‍ വീതമുള്ള ഒമ്പത് ടീമുകളായാണ് മത്സരാര്‍ഥികള്‍ ആദ്യ വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തത്. ആദ്യ ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് പുറത്താകാനുള്ള നോമിനേഷൻ ലഭിച്ച ഒരാളും സേഫ് ആയ ഒരാളും എന്ന തരത്തിലായിരുന്നു ടീം. പല ഘട്ടങ്ങളായി ആദ്യ വീക്ക്‍ലി ടാസ്‍ക് നടന്നപ്പോള്‍ സവിശേഷ നേട്ടങ്ങള്‍ ഉണ്ടാവുന്ന മൂന്ന് ഗോള്‍ഡൻ കട്ടകള്‍ ലഭ്യമാക്കിയെങ്കിലും അവയില്‍ രണ്ടെണ്ണത്തിന് കേടുപാട് പറ്റി അസാധുവായി. ഒരെണ്ണം അവസാനം വരെ സ്വന്തമായിയുണ്ടായിരുന്നു ഷിജു ഓപ്പണ്‍ നോമിനേഷനില്‍ നിന്ന് മോചിതനായി.
വീക്ക്‍ലി ടാസ്‍കിന്റെയും അടിസ്ഥാനത്തില്‍ വിഷ്‍ണു, റിനോഷ്, ഗോപിക, ലെച്ചു, റെനീഷ അഞ്‍ജൂസ്, ഏയ്ഞ്ചലീൻ എന്നിവര്‍ അടുത്തയാഴ്‍ച പുറത്തുപോകാൻ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എന്തായാലും വരും ദിവസങ്ങളിലും ടാസ്‍ക് കടുക്കും എന്ന സൂചനയാണ് ആദ്യ ആഴ്‍ചയില്‍ നിന്ന് മനസിലാകുന്നത്. ബിഗ് ബോസില്‍ ഇത്തവണ എല്ലാവരും വളരെ മത്സര വീര്യത്തോടെയാണ് പങ്കെടുക്കുന്നത് എന്നും വ്യക്തമായി. ബിഗ് ബോസില്‍ ആരൊക്കെ തുടരും ആരൊക്കെ നിലനില്‍ക്കും എന്നതില്‍ ഓരോ പ്രകടനങ്ങള്‍ക്കും വളരെ വലിയ പങ്കാണുള്ളത്.
Read More: പ്രഭാസിന്റെ 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, റിലീസിനായി കാത്തിരിപ്പ്