വീക്കിലി ടാസ്കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ രണ്ടുപേരെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഓരോരുത്തര്‍ക്കും ലഭിച്ചത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ വീക്കിലി ടാസ്കിന് ഇന്നലെ അവസാനമായിരുന്നു. വന്‍മതില്‍ എന്നു പേരിട്ടിരുന്ന ടാസ്ക് പൂര്‍ത്തിയായതിനു ശേഷം ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് പുതുക്കുകയും ചെയ്തിരുന്നു. മത്സരാര്‍ഥികള്‍ക്ക് ഇന്ന് ജയില്‍ നോമിനേഷന്‍ ചെയ്യാനുള്ള അവസരവും ബിഗ് ബോസ് നല്‍കി. വീക്കിലി ടാസ്കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ രണ്ടുപേരെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഇതുപ്രകാരം 18 മത്സരാര്‍ഥികളുടെയും വോട്ടിംഗ് ഇപ്രകാരം ആയിരുന്നു
മാഡ് വൈബ് ദേവു- ഏയ്ഞ്ചലീന, ഗോപിക
വിഷ്‍ണു- ദേവു, റിനോഷ്
അനിയന്‍- സെറീന, സാഗര്‍
ജുനൈസ്- റിനോഷ്, ലച്ചു
അഞ്ജൂസ്- റിനോഷ്, ഗോപിക
സാഗര്‍- ദേവു, റിനോഷ്
സെറീന- റിനോഷ്, ഏയ്ഞ്ചലിന്‍
ഷിജു- റിനോഷ്, സാഗര്‍
ശോഭ- റിനോഷ്, ഏയ്ഞ്ചലിന്‍
റെനീഷ- റിനോഷ്, ഏയ്ഞ്ചലിന്‍
അഖില്‍- റിനോഷ്, സാഗര്‍
റിനോഷ്- വിഷ്ണു, ഷിജു
ലച്ചു- റിനോഷ്, ഏയ്ഞ്ചലിന്‍
ഗോപിക- ദേവു, ഏയ്ഞ്ചലിന്‍
നാദിറ- ഏയ്ഞ്ചലിന്‍, റിനോഷ്
ശ്രുതി- ഗോപിക, റിനോഷ്
മനീഷ- ദേവു, സാഗര്‍
ഏയ്ഞ്ചലിന്‍- ദേവു, ഗോപിക
വോട്ടിംഗ് പ്രകാരം റിനോഷ്, ഏയ്ഞ്ചലിന്‍ എന്നിവര്‍ക്കാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്. ഇതനുസരിച്ച് ബിഗ് ബോസ് നിര്‍ദേശിക്കുന്ന സമയത്ത് ഇരുവരും ഹൗസിലെ ജയിലിലേക്ക് പോകും. ഈ സീസണിലെ ആദ്യ ജയില്‍വാസമാണ് ഇത്. ഇത്തവണത്തെ വീക്കിലി ടാസ്ക് ആയിരുന്ന വന്‍മതില്‍ ഒരു ഫിസിക്കല്‍ ടാസ്ക് ആയിരുന്നു. മറ്റെല്ലാ മത്സരാര്‍ഥികളും ടാസ്ക് നിര്‍ദേശപ്രകാരമുള്ള കട്ടകള്‍ സ്വന്തമാക്കാന്‍ ആഞ്ഞ് പരിശ്രമിച്ചിരുന്ന സമയത്ത് റിനോഷ് അതിലൊന്നും ഉള്‍പ്പെടാതെ മാറിനില്‍ക്കുകയായിരുന്നു. റിനോഷിന്‍റെ മനോഭാവം കണ്ട് ബിഗ് ബോസ് തന്നെ ഇടയ്ക്ക് ഉപദേശവുമായി എത്തിയിരുന്നു. പിന്നീട് റിനോഷ് മത്സരത്തിലേക്ക് എത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.
ALSO READ : 'കാബൂളിവാലയില്‍ കാസ്റ്റ് ചെയ്തതിനുശേഷം ഒഴിവാക്കി'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ഷിജു