വീട്ടിൽ പ്രവേശിച്ച ഓർഡർ അനുസരിച്ചായിരുന്നു നോമിനേഷന് അവസരം. ഒന്‍പത് ഗ്രനേഡ് ലോക്കറ്റുള്ള മാലയും, ഒന്‍പത് സ്നേഹം ലോക്കറ്റ് ഉണ്ടായിരുന്നത്. അതായത് തീര്‍ച്ചയായും ഒന്‍പതുപേര്‍ നോമിനേഷനില്‍ വരും.
തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ന്‍റെ ആദ്യ നോമിനേഷനില്‍ ഒന്‍പതുപേര്‍. ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം പുറത്തുപോകേണ്ടത് ആരാണെന്ന് തീരുമാനിക്കുന്ന നോമിനേഷന്‍ ഓപ്പണായിട്ടാണ് നടന്നത്. അതില്‍ ഒരു മത്സരാര്‍ത്ഥിക്ക് ഒരാളെ നോമിനേഷനില്‍ ഉള്‍പ്പെടുത്താനോ, അല്ലെങ്കില്‍ നോമിനേഷനില്‍ നിന്നും രക്ഷിക്കാനോ സാധിക്കുന്ന തരത്തിലായിരുന്നു നോമിനേഷന്‍. എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയണം.
ഒരാളെ പുറത്തുപോകേണ്ടയാളാണ് എന്ന് നോമിനേറ്റ് ചെയ്യുന്നയാള്‍ക്ക് അയാളെ ഗ്രനേഡ് ലോക്കറ്റും ധരിപ്പിക്കണം. ഇനി ഒരാളെ സെയ്ഫ് ആക്കുകയാണെങ്കില്‍ അയാള്‍ക്ക് സ്നേഹ ലോക്കറ്റും ധരിപ്പിക്കണം. ഇങ്ങനെ കിട്ടുന്ന മാല ഈ ആഴ്ച മുഴുവന്‍ കഴുത്തില്‍ ഉണ്ടാകണം. ആകെ മൊത്തം പതിനെട്ട് ലോക്കറ്റുകളിൽ ഒരാൾക്ക് ഒരാളെ ഒരെണ്ണം മാത്രം ധരിപ്പിക്കാൻ ഉള്ള അവസരമായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ ഒരു ലോക്കറ്റ് കിട്ടിയ ആൾക്ക് മറ്റൊരു ലോക്കറ്റ് അണിയിക്കാൻ കഴിയാത്ത വിധത്തിൽ ആയിരുന്നു ഈ നോമിനേഷന്‍.
വീട്ടിൽ പ്രവേശിച്ച ഓർഡർ അനുസരിച്ചായിരുന്നു നോമിനേഷന് അവസരം. ഒന്‍പത് ഗ്രനേഡ് ലോക്കറ്റുള്ള മാലയും, ഒന്‍പത് സ്നേഹം ലോക്കറ്റ് ഉണ്ടായിരുന്നത്. അതായത് തീര്‍ച്ചയായും ഒന്‍പതുപേര്‍ നോമിനേഷനില്‍ വരും.
വീട്ടിൽ പ്രവേശിച്ച ക്രമം അനുസരിച്ച് റനീഷയ്ക്കാണ് ആദ്യം നോമിനേഷന്‍ അവസരം ലഭിച്ചത്. തനിക്ക് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാരിനെയാണ് റെനീഷ തിരഞ്ഞെടുത്തത്. ഗ്രനേഡ് ലോക്കറ്റ് റെനീഷ അഖിലിന് നല്‍കിയതോടെ അഖില്‍ അടുത്തതവണത്തെ എലിമിനേഷനില്‍ എത്തി. പിന്നീട് വന്ന റിനോഷ് ഏയ്ഞ്ചലിൻ മറിയയെ ലൌ ലോക്കറ്റ് നൽകി സുരക്ഷിതയാക്കി. ഏയ്ഞ്ചലിനയ്ക്ക് ഇപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നാല്‍ അവള്‍ക്ക് സമയം നല്‍കണം എന്ന് പറഞ്ഞായിരുന്നു റിനോഷ് എയ്ഞ്ചലിനയെ സേഫാക്കും.
പിന്നീട് വന്ന സെറീന ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ കോമണറായ ഗോപികയെ ഗ്രനൈഡ് നല്‍കി എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തു. ശോഭ വിശ്വനാഥ് വിഷ്ണുവിനും, വൈബർ ഗുഡ് ദേവു ജുനൈസിനും ഗ്രനേഡ് നൽകി എലിമിനേഷന്‍ നോമിനേഷനിലേക്ക് അയച്ചു. ഇവര്‍ക്ക് പുറമേ മിഥുൻ, റിനോഷ്, ശ്രുതി, സെറീന, ലെച്ചു എന്നിവരും ഗ്രനൈഡ് മാല ലഭിച്ച് എലിമിനേഷനില്‍ എത്തി.
'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി': ബിഗ്ബോസില്‍ എത്തിയ അഖില്‍ മാരാര്‍ മുന്‍പ് പറഞ്ഞത് വൈറല്‍.!