ഇന്നത്തെ എപ്പിസോഡില്‍ നോമിനേഷന്‍ സമയത്താണ് പ്രശ്നം ആരംഭിച്ചത്. റിനോഷ് ജോർജ് എലിമിനേഷന്‍ നോമിനേഷനില്‍ എയ്ഞ്ചലിന്‍ മരിയയെ ഇനിയും ഇവള്‍ക്ക് സമയം അത്യവശ്യമാണ് എന്ന് പറഞ്ഞ് സെയ്ഫാക്കി. എന്നാല്‍
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. എന്തായാലും ഷോ തുടങ്ങി ആദ്യ ദിവസം തന്നെ വീടിനുള്ളിൽ പോര് മുറുകുമെന്ന സൂചനകളാണ് ആദ്യ എപ്പിസോഡില്‍ നിന്നും വ്യക്തമാകുന്നത്.
ഇന്നത്തെ എപ്പിസോഡില്‍ നോമിനേഷന്‍ സമയത്താണ് പ്രശ്നം ആരംഭിച്ചത്. റിനോഷ് ജോർജ് എലിമിനേഷന്‍ നോമിനേഷനില്‍ എയ്ഞ്ചലിന്‍ മരിയയെ ഇനിയും ഇവള്‍ക്ക് സമയം അത്യവശ്യമാണ് എന്ന് പറഞ്ഞ് സെയ്ഫാക്കി. എന്നാല്‍ പിന്നീട് വന്ന ശ്രീദേവി മേനോന്‍ എന്ന ഗുഡ് വൈബ് ദേവുവിന് ഇതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. താന്‍ റിനോഷിന്‍റെ തീരുമാനത്തെ ബഹുമാനിക്കുമ്പോഴും അതിന് പറഞ്ഞ കാരണങ്ങളോട് യോജിക്കുന്നില്ലെന്ന് ദേവൂ തുറന്നടിച്ചു.
എയ്ഞ്ചലിന്‍ മരിയ കഴിവുള്ള കുട്ടിയാണ്. അത് പലപ്പോഴും അവള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഉദാഹരണ സഹിതം ദേവൂ പറഞ്ഞു. എന്നാല്‍ ഇവിടെ ഒറ്റപ്പെട്ട് നിന്ന് സംസാരിക്കുക തുടങ്ങിയ രീതിയിലൂടെ താന്നെ ഒറ്റപ്പെടുത്തുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ അവള്‍ ശ്രമിക്കുന്നു. റിനോഷിന്‍റെ 'അവള്‍ക്ക് സമയം വേണം' അതിനാല്‍ സെയ്ഫ് ആക്കുന്നു എന്ന തീരുമാനം തീര്‍ത്തും തെറ്റാണ്. ഇത്തരത്തിലുള്ള ഒരു കാരണം ഒറ്റപ്പെടുത്തുന്നു എന്ന രീതിയില്‍ എയ്ഞ്ചലിന നടത്തുന്ന കളിതന്ത്രം വളംവച്ച് കൊടുക്കും പോലെയായിരിക്കും എന്ന് ദേവൂ പറഞ്ഞു.
എന്നാല്‍ നാദിറ ആദ്യം അതിനെ എതിര്‍ത്തു. എന്നാല്‍ നാദിറയോട് തനിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നാണ് ദേവൂ പറഞ്ഞത്. പിന്നാലെ എയ്ഞ്ചലിന്‍ ദേവൂവിന്‍റെ അഭിപ്രായത്തിനെതിരെ വന്നപ്പോള്‍ 'ഇപ്പോള്‍ മിണ്ടാതിരിക്കണം' എന്ന് ദേവൂ പറഞ്ഞു. എന്നാല്‍ ബാക്കിയുള്ളവര്‍ ഇടപെട്ട് ആ സമയത്ത് ദേവൂവിനെ നോമിനേഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ച് വിഷയം മാറ്റി.
എന്നാല്‍ നോമിനേഷന്‍ ടാസ്കിന് ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് എടുത്തു. ഇതോടെ ദേവൂവിനോട് ഇത്തരത്തില്‍ ഒരു അഭിപ്രായം പറയേണ്ട വേദി നോമിനേഷന്‍ ടാസ്കില്‍ അല്ലെന്ന് ജുനൈസ് തുറന്നടിച്ചു. ഇതോടെ അത് വന്‍ വാഗ്വാദത്തിലേക്ക് നീങ്ങി. താന്‍ എന്‍റെ അഭിപ്രായം പറയും എന്ന് ദേവൂവും, ഇതല്ല വേദിയെന്ന് ജുനൈസും പറഞ്ഞു. ബാക്കി വീട്ടിലെ അംഗങ്ങള്‍ രംഗം തണുപ്പിക്കാന്‍ ഇടപെട്ടു. എന്നാല്‍ തനിക്ക് അഭിപ്രായം പറയാനുണ്ട് തന്നോട് ദേവൂ എന്തിനാണ് ഷട്ട് യുവര്‍ മൌത്ത് എന്ന് പറഞ്ഞത് എന്നായി എയ്ഞ്ചലിന്‍. ഇതോടെ തര്‍ക്കം എയ്ഞ്ചലിനും, ദേവൂവും തമ്മിലായി. ഇത് നാടകീയ രംഗങ്ങള്‍ ഉണ്ടാക്കി.
ഇരുഭാഗം തിരിഞ്ഞ് വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ ഇതില്‍ അഭിപ്രായം പറയുന്നത് കാണാമായിരുന്നു. പലരും ദേവൂ അസ്ഥാനത്താണ് അഭിപ്രായം പറഞ്ഞത് എന്ന കാര്യമാണ് പറഞ്ഞത്. അതേ സമയം എയ്ഞ്ചലിന്‍ ഒരു ഗെയിംപ്ലാന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലും ചിലര്‍ സംസാരിച്ചു. കുറച്ച് പക്വത കാണിക്കാന്‍ അഖില്‍ മാരാര്‍ ദേവൂവിനെ ഉപദേശിക്കുന്നുണ്ടായിരുന്നു. പലരും എയ്ഞ്ചലിനെ തണുപ്പിക്കാനും എത്തി. നമ്മുക്ക് ചായയുണ്ടാക്കിയാലോ എന്ന് ചോദിച്ച് ഷിജു ദേവൂവിനെ തണുപ്പിക്കാന്‍ വരുന്നുണ്ടായിരുന്നു.
അതിനിടെ ആദ്യം തമ്മില്‍ വഴക്കിട്ട ജുനൈസും ദേവൂവും തമ്മില്‍ കെട്ടിപ്പിടിച്ച് പ്രശ്നം രമ്യതയിലാക്കി. അതേ സമയം അവളുടെ തന്ത്രം താന്‍ ബലൂണുപോലെ പൊട്ടിച്ചെന്നും ദേവൂ പറയുന്നുണ്ടായിരുന്നു. എന്തായാലും ഈ തര്‍ക്കത്തോടെ വീട്ടില്‍ ഒരു ഗ്രൂപ്പിസം സെറ്റായി എന്നാണ് പ്രേക്ഷകന് തോന്നുന്നത്. അതേ സമയം വരും ദിനങ്ങളിലെ വലിയ സംഘര്‍ഷങ്ങളുടെ തീപ്പൊരിയായി ഈ ബഹളം മാറിയേക്കാം.
'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി': ബിഗ്ബോസില്‍ എത്തിയ അഖില്‍ മാരാര്‍ മുന്‍പ് പറഞ്ഞത് വൈറല്‍.!