ബിഗ് ബോസ് ഹൗസില്‍ കരുത്തര്‍ ആരൊക്കെ എന്നും ഫിറോസ് ഖാൻ വ്യക്തമാക്കുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ ഇനി മത്സരം മാറാൻ പോകുകയാണ് എന്ന് ഫിറോസ് ഖാൻ. മികച്ച ഫയര്‍ ഉള്ള മത്സരാര്‍ഥികള്‍ ഹൗസില്‍ ഉണ്ട്. മാരാര്‍ ഭയങ്കര ബ്രില്യന്റാണ്. ബിഗ് ബോസ് ഹൗസില്‍ ആരൊക്കെയാണ് നില്‍ക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ ആണെന്നും ഫിറോസ് ഖാൻ പറഞ്ഞു.
ബിഗ് ബോസിലെ ടാസ്‍കായ 'ബിബി കോടതി'യില്‍ പങ്കെടുക്കാനാണ് റിയാസും ഫിറോസ് ഖാനും എത്തിയിരുന്നത്. ബിഗ് ബോസ് ഹൗസിലെ ദൗത്യം കഴിഞ്ഞ തിരിച്ചെത്തിയ ഫിറോസ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഞങ്ങള്‍ പോകുന്നത് വരെ കപ്പ് മാരാര്‍ക്ക് തന്നെയായിരുന്നു എന്ന് ഉറപ്പായിരുന്നു. പക്ഷേ ഞങ്ങള്‍ ഇൻഡയറക്ടായി അവര്‍ക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ബ്രെയിനില്‍ കയറി കഴിഞ്ഞാല്‍ കളി മാറും എന്നും ഫിറോസ് പറഞ്ഞു.
undefined
വിഷ്‍ണുവൊക്കെ നല്ല ഫയറുള്ള കക്ഷിയാണ്. ഇനിയുള്ള അവസരങ്ങളില്‍ മാറുമെന്നാണ് പ്രതീക്ഷ. ഇനി കയ്യാങ്കളിയിലേക്ക് പോകില്ല. അനിയൻ മിഥുൻ ഉറക്കം എഴുന്നേറ്റാല്‍ കുഴപ്പമില്ലായിരുന്നു, അവൻ അവിടത്തെ നല്ല മനുഷ്യൻ ആണ് പക്ഷേ നല്ല ഗെയ്‍മര്‍ അല്ല എന്നും ഫിറോസ് ഖാൻ പറഞ്ഞു.
മാരാര്‍ക്ക് ശക്തനായ എതിരാളി ഇല്ല. അദ്ദേഹത്തിന്റേത് വളരെ ബ്രില്യന്റായ മൂവ്‍മെന്റാണ്. ജുനൈസ് കൊള്ളാം. ഒരു കാര്യം ചെയ്‍ത് സോറി പറയുകയാണ് എപ്പോഴും അവിടെ, അങ്ങനെയാക്കി വെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. അഖില്‍ മാരാറുടെ സ്‍ട്രാറ്റിജി ആയിരിക്കുമത്. ശോഭ നല്ല ഒരു ഗെയ്‍മറാണ്. മാരാര്‍ക്ക് ഒപ്പം നില്‍ക്കുന്നത് ശോഭ തന്നെയാണ് അവിടെ, ശോഭ ഇല്ലെങ്കില്‍ മാരാറില്ല, മാരാര്‍ ഇല്ലെങ്കില്‍ ശോഭയും ഇല്ല എന്നും ഫിറോസ് ഖാൻ തിരിച്ചെത്തിയ ശേഷം പറഞ്ഞു.
Read More: 'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റമുട്ടാൻ അര്‍ജുൻ
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി