വിമാനത്താവളത്തില്‍ വിഷ്‍ണുവിനെ പൂക്കള്‍ നല്‍കി സ്വീകരിക്കാൻ കാത്തിരുന്ന് കടുത്ത ആരാധിക- വീഡിയോ

By Web Team  |  First Published Jun 18, 2023, 7:04 PM IST

എന്തുകൊണ്ടാണ് വിഷ്‍ണുവിനെ തനിക്ക് ഇഷ്‍ടമായതെന്നും വീഡിയോയില്‍ ആരാധിക വ്യക്തമാക്കുന്നുണ്ട്.


ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വിഷ്‍ണു. അതുകൊണ്ടുതന്നെ വിഷ്‍ണുവിന്റെ അപ്രതീക്ഷിത പുറത്താകലില്‍ ഞെട്ടിയിരുന്നു സഹമത്സരാര്‍ഥികളും പ്രേക്ഷകരും. കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്ന വിഷ്‍ണുവിനെ സ്വീകരിക്കാൻ ഒട്ടേറെ പേര്‍ കാത്തുനിന്നിരുന്നു. വിഷ്‍ണുവിനെയും കാത്ത് കടുത്ത ആരാധികയമുണ്ടായിരുന്നു.

ഷിസിത എന്ന ആരാധികയാണ് വിഷ്‍ണുവിനെ സ്വീകരിക്കാൻ എത്തിയത് എന്ന് യൂണിവേഴ്‍സല്‍ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ വീഡിയോയില്‍ പറയുന്നു. എന്തുകൊണ്ടാണ് വിഷ്‍ണുവിനെ തനിക്ക് ഇഷ്‍ടമായതെന്നും വീഡിയോയില്‍ ഷിസിത വ്യക്തമാക്കുന്നു. വിഷ്‍ണു റിയല്‍ ഗെയ്‍മര്‍ ആണ്. ആദ്യം എനിക്ക് വിഷ്‍ണുവിനെ പിടുത്തമില്ലായിരുന്നു. ഗെയിം നമുക്കും ഇൻടറസ്റ്റായി തുടങ്ങിയത് അവിടെ വിഷ്‍ണു എന്തെങ്കിലും പോയന്റ് ഇട്ടു കൊടുക്കുന്നതോടെയാണ്. പിന്നെ ഓരോരുത്തരുടെയും ഗെയിം പ്ലാനും സ്‍ട്രാറ്റജികളും ഉണ്ടാകും. ഗെയിമില്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വിഷ്‍ണുവിന് മുന്നേ അറിയാം എന്നും ഷിസിത വ്യക്തമാക്കുന്നു.

Latest Videos

undefined

എണ്‍പത്തിനാല് നാള്‍ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്നായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങും മുമ്പ് വിഷ്‍ണു പറഞ്ഞത്. ഞാൻ ആഗ്രഹിച്ചപോലെ ഒരു സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ റോക്ക്‍സ്റ്റാര്‍ രീതിയിലോട്ട് കോളേജുകളില്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകനാകട്ടേയെന്ന് ഞാൻ തന്നെ സ്വയം പറയുന്നു. 'നായക് നഹീ ഖല്‍ നായകെ'ന്ന തന്റെ പ്രിയ ഗാനത്തിന്റെ വരികള്‍ ഒരിക്കല്‍കൂടി ആലപിച്ചശേഷമാണ് ബിഗ് ബോസിന്റെ പ്രധാന വാതില്‍ തുറന്ന് വിഷ്‍ണു പുറത്തുപോയത്. ഗെയിം ചേയ്‍ഞ്ചറെന്ന് മറ്റുള്ളവര്‍ വിഷ്‍ണുവിനെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു.

പുറത്തെത്തിയ വിഷ്‍ണു മോഹൻലാലിനോടും പിന്നീട് തന്റെ ഭാവി സ്വപ്‍നങ്ങള്‍ പങ്കുവെച്ചു. തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങള്‍ക്ക് ശേഷമാകും തന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് തന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയില്‍ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമാണ് ഇത്. ബിഗ് ബോസ് ഹൗസിലെ വിഷ്‍ണുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു.

Read More: ആശുപത്രിയിലുള്ള റിനോഷ് തിരിച്ചെത്തില്ലേ?, മോഹൻലാല്‍ അറിയിച്ചത് ഇങ്ങനെ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!