'കലഹം തുടങ്ങി മക്കളെ..'; ആദ്യദിവസം തന്നെ ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുമോ ?

By Web Team  |  First Published Mar 27, 2023, 12:03 PM IST

18 മത്സരാര്‍ത്ഥികളുമായി  ബിഗ് ബോസ് സീസണ്‍ 5 യാത്ര തുടരുന്നു. 


റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് കൊടിയേറി കഴിഞ്ഞു. വ്യത്യസ്ത മേഖലകളിലുള്ള പതിനേഴ് മത്സരാർത്ഥികൾക്കൊപ്പം കോമണറായ ഒരു കണ്ടസ്റ്റിനെയും ചേർത്ത് പതിനെട്ട് പേരാണ് ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. എന്തായാലും ഷോ തുടങ്ങി ആദ്യ ദിവസം തന്നെ വീടിനുള്ളിൽ പോര് മുറുകുമെന്ന സൂചനകളാണ് പുതിയ പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്. 

ഇന്നത്തെ എപ്പോസിഡിന്റെ പ്രൊമിയിൽ ആണ് മത്സരാർത്ഥികൾ തമ്മിൽ തർക്കം തുടങ്ങുന്നുവെന്ന് കാണിക്കുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയായ ശ്രീദേവി മേനോനും എയ്ഞ്ചലിന്‍ മരിയയും ആണ് പോരിന് തുടക്കമിടുന്നതെന്ന് പ്രൊമിയിൽ നിന്നും വ്യക്തമാണ്. വിഷ്ണു ജോഷിയും ഇവർക്കൊപ്പം തർക്കിക്കുന്നുണ്ട്. എന്തായാലും എന്താണ് ഇന്ന് ബി​ഗ് ബോസിൽ നടക്കുകയെന്നറിയാൻ 9.30 വരെ കാത്തിരിക്കേണ്ടി വരും. 

Latest Videos

undefined

റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ,ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജു റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ​ഗോപിക ​ഗോപൻ എന്നിവരാണ് ഇത്തവണത്തെ 18 മത്സരാർത്ഥികൾ. 

ചിലർ വിങ്ങൽ ഉള്ളിലടക്കി, കണ്ണീരടക്കാനാകാതെ മറ്റുചിലർ; ഇന്നസെന്റിന് മലയാള സിനിമയുടെ വിട

മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങിയത്. ഉജ്ജ്വലമായ ഉദ്ഘാടന എപ്പിസോഡില്‍ മോഹന്‍ലാല്‍ ആണ് മത്സരാര്‍ത്ഥികളെ വീട്ടിലേക്ക് ആനയിച്ചത്. ഏഷ്യാനെറ്റ് ചാനലില്‍ ദിവസേനയുള്ള എപ്പിസോഡുകള്‍ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ബിഗ് ബോസ് ഹൗസ് വീക്ഷിക്കാനുള്ള സൗകര്യം ഇത്തവണയും ഉണ്ടാവും. എന്തൊക്കെ സസ്പെൻസ് ആണ്, വ്യത്യസ്തകളാണ് ബിബി ഹൗസ് പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്ന് കാത്തിരുന്നു കാണ്ടേയിരിക്കുന്നു. 

click me!