തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു, ദേവുവിന്റെയും വിഷ്‍ണുവിന്റെയും സൗഹൃദം ആഘോഷിച്ച് ആരാധകരും- വീഡിയോ

By Web Team  |  First Published Mar 31, 2023, 2:45 PM IST

ദേവുവും വിഷ്‍ണുവും തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍.


ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഏറ്റവും രൂക്ഷമായ തര്‍ക്കം നടന്നത് വിഷ്‍ണുവും ദേവുവും തമ്മിലായിരുന്നു. വീക്ക്‍ലി ടാസ്‍കില്‍ ആയിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. ഇരുവരും അന്യോന്യം രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് തര്‍ക്കിച്ചു. ഇപ്പോഴിതാ ഇരുവരും എല്ലാം പറഞ്ഞുതീര്‍ത്ത് സൗഹൃദത്തിലായതിന്റെ സന്തോഷമാണ് ആരാധകര്‍ ആഘോഷിക്കുന്നത്.

വീക്ക്‍ലി ടാസ്‍ക് പുരോഗമിക്കുമ്പോള്‍ അനിയൻ മിഥുന്റെ കയ്യില്‍ നിന്ന് സവിശേഷ ഗുണമുള്ള ഗോള്‍ഡൻ കട്ട ദേവു സ്വന്തമാക്കിയിരുന്നു. ഗോള്‍ഡൻ കട്ട സ്വന്തമാക്കുന്നതിന് മുന്നേ തന്നോട് ദേവു അടുപ്പം കാണിക്കാൻ ശ്രമിച്ചുവെന്നൊക്കെ പറഞ്ഞ് വിഷ്‍ണു കയര്‍ക്കുകയായിരുന്നു. എന്നാല്‍ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണ് എന്ന് പറഞ്ഞ് ദേവു ഗോള്‍ഡൻ കട്ട വലിച്ചെറിഞ്ഞു. ദേവു വിഷ്‍ണുവിനോട് സംസാരിക്കാൻ പിന്നീട് തയ്യാറുമായില്ല. എന്നാല്‍ വിഷ്‍ണുവിനോട് സംസാരിക്കണമെന്ന് മറ്റൊരു മത്സരാര്‍ഥിയായ മനീഷ ദേവുവിനോട് ആവശ്യപ്പെടുകയായിരുന്നു. ദേവു ഗെയിമിന്റെ ഭാഗമായിട്ടാണെങ്കിലും വിഷ്‍ണുവിനോട് പ്രശ്‍നം പറഞ്ഞുതീര്‍ക്കണമെന്നായിരുന്നു മനീഷ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ദേവു സംസാരിക്കാൻ തയ്യാറായതും വിഷ്‍ണു തിരിച്ചും സൗഹൃദം കാട്ടിയതും.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Vishnu joshi (@vishnujoshiarmy)

ദേവുവിന്റെ മാതാപിതാക്കള്‍ക്കോ കുഞ്ഞിനോ വിഷമം ആയിട്ടുണ്ടെങ്കില്‍ ഞാൻ ക്ഷമ ചോദിക്കുന്നു. മോശമായി പുറത്തുപോകാൻ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്നും വിഷ്‍ണു വ്യക്തമാക്കി. മോശം വാക്കുകളൊക്കെ താനും ഉപയോഗിച്ചു, ഇമോഷണലി തനിക്ക് കൊണ്ടിരുന്നു, ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ് ഞങ്ങള്‍ എന്നും ദേവു പറഞ്ഞു.

വിഷ്‍ണു ജോഷി ഫിറ്റ്‍നസ് മോഡലാണ്. 2019ലെ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ടോപ് സിക്സില്‍ വിഷ്‍ണു ജോഷി എത്തിയിരുന്നു. 2017ല്‍ മിസ്റ്റര്‍ കേരളയും 2019ല്‍ മിസ്റ്റര്‍  എറണാകുളം പട്ടവും വിഷ്‍ണു ജോഷി നേടിയിട്ടുണ്ട്. വ്ളോഗര്‍, മോഡല്‍ എന്നീ നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച ആളാണ് ദേവു എന്ന ശ്രീദേവി. ശ്രീദേവി യൂട്യൂബ് വീഡിയോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഒക്കെ തിളങ്ങിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ദേവു ഇൻസ്റ്റഗ്രാം ഇൻഫ്ലൂൻസര്‍, കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുമാണ് ഇടംപിടിച്ചത്. ദേവു ശക്തയായ ഒരു മത്സരാര്‍ഥിയാണ് എന്നാണ് ഇതുവരെയുള്ള വിലയിരുത്തലും.

Read More: പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍', ട്രെയിലര്‍ പുറത്ത്

click me!