അഭിനയ രംഗത്തെ ബ്രേക്കായി 2019ൽ സിനിമയിലേക്കെത്തി. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാഗർസൂര്യ ആദ്യമായി അഭിനയിച്ചത്.
തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ സാഗർസൂര്യ ബിഗ് ബോസിലേക്കെത്തുന്നു. തൃശൂരുകാരനായ സാഗർ സൂര്യ നേരത്തെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാഗർസൂര്യ 2018ലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തട്ടീംമുട്ടിം പരമ്പരയിലെ ആദിയെന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നിട്ടും ജോലിക്ക് പോകാത്ത കഥാപാത്രമായിരുന്നു പരമ്പരയിൽ.
ജീവിതം അനിശ്ചിതമായി തട്ടീം മുട്ടീം മുൻപോട്ട് പോകുമ്പോഴാണ് രക്ഷകനായി ഒരു ടി.വി ഷോ കടന്ന് വരുന്നത്. എന്നെ പോലെയൊരു തുടക്കക്കാരന് ‘തട്ടീം മുട്ടീം’ എന്ന ഷോ ഒരു വലിയ അനുഗ്രഹമായിരുന്നു.-സാഗർ സൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്. എന്നാൽ അവിടെ ഒതുങ്ങുന്നതായിരുന്നില്ല സാഗർസൂര്യയുടെ അഭിനയ മേഖല.
അഭിനയ രംഗത്തെ ബ്രേക്കായി 2019ൽ സിനിമയിലേക്കെത്തി. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാഗർസൂര്യ ആദ്യമായി അഭിനയിച്ചത്. പക്ഷേ കോവിഡിന്റെ സാഹചര്യത്തിൽ പടം പുറത്തിറങ്ങിയില്ല. എന്നാൽ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അത് ഗുണകരമായി ഭവിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട കുരുതി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സാഗർസൂര്യയുടെ കുരുതിയിലേക്കുള്ള വഴിയായി മാറി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ കുരുതിയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാൻ കഴിഞ്ഞു. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ഒട്ടേറെ ചർച്ചകൾക്കും വഴിമാറിയിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിലെ വിഷ്ണുവെന്ന കഥാപാത്രം വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടു.
സാഗർ സൂര്യയുടെ മാതാവ് അടുത്തിടെയാണ് മരിക്കുന്നത്. അമ്മയുടെ മരണം സാഗർസൂര്യയെ ഏറെ തളർത്തിയിരുന്നു. പിതാവും സഹോദരനുമടങ്ങുന്നതാണ് സാഗർ സൂര്യയുടെ കുടുംബം. മുപ്പതുകാരനായ സാഗർസൂര്യ ബിഗ്ബോസിലേക്കെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് താരവും.
ബിഗ് ബോസ് അഞ്ചാം സീസണിലേക്കു കൂടി സാഗർസൂര്യയെത്തുമ്പോൾ കൂടുതൽ രസകരമായ കാഴ്ച്ചകളാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ്ബോസിലേക്ക് ആരെല്ലാമെന്ന ആകാംക്ഷാഭരിതമായ നാളുകൾക്കു ശേഷമാണ് സാഗർസൂര്യയുടെ വരവ് ഉറപ്പിക്കുന്നത്.
'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ