ബിഗ് ബോസിലെ ആദ്യ മത്സരാര്‍ഥി നടി റെനീഷയ്‍ക്ക് നല്‍കാനുള്ള ഉറപ്പ് ഇതാണ്

By Web Team  |  First Published Mar 26, 2023, 7:40 PM IST

ബിഗ് ബോസില്‍ എങ്ങനെയായിരിക്കും സ്‍ട്രാറ്റജി എന്ന മോഹൻലാലിന്റെ ചോദ്യത്തിനും റെനീഷ മറുപടി പറഞ്ഞു,


ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലേക്ക് എത്തിയ ആദ്യ മത്സരാര്‍ഥി സീരിയല്‍ നടി റെനീഷ റഹ്‍മാൻ ആണ്. 'സീതാ കല്യാണം' എന്ന സീരിയലിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് റെനീഷ റഹ്‍മാൻ. 'സ്വാതി' എന്ന കഥാപാത്രത്തെയെയായിരുന്നു റെനീഷ സീരിയലില്‍ അവതരിപ്പിച്ചത്. താൻ കോപ്പി ക്യാറ്റാകില്ല എന്നാണ് ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തുമ്പോള്‍ റെനീഷ റഹ്‍മാന് പറയാനുള്ളത്.

ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോള്‍ തനിക്ക് ഒരു ഉറപ്പ് നല്‍കാനാകും എന്നാണ് റെനീഷ പറയുന്നത്. ആരുടെയും കോപ്പി ക്യാറ്റ് ആകില്ലെന്നാണ് ആ ഉറപ്പെന്ന് റെനീഷ പറയുന്നു. ഗോ വിത്ത് ഫ്ലോ ആയിരിക്കും ബിഗ് ബോസിലെ തന്റെ രീതിയെന്ന് എന്തെങ്കിലും പ്ലാൻ ഉണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഉത്തരമായി റെനീഷ പറഞ്ഞു. റാവുത്തര്‍ കുടുംബത്തിലെ അംഗമാണ് താൻ എന്നും റെനീഷ ബിഗ് ബോസില്‍ അവതരിപ്പിച്ച പ്രൊഫൈലില്‍ വ്യക്തമാക്കി.

Latest Videos

undefined

ബിഗ് ബോസില്‍ ആദ്യമെത്തിയ മത്സരാര്‍ഥി ആയതിനാല്‍ അവസാനമേ പോകാവൂവെന്ന് വീട്ടില്‍ കയറിയ റെനീഷ സ്വയം പറയുന്നതും കേള്‍ക്കാമായിരുന്നു. ഫസ്റ്റ് പ്രൈസ് സ്വന്തമാക്കണം എന്നും റെനീഷ സ്വയം പറഞ്ഞു. ബിഗ് ബോസ് ഷോയില്‍ നിന്ന് എന്തെങ്കിലും നേടാനായെങ്കില്‍ അത് തന്റ കുടുംബത്തിന് വേണ്ടി ചെലവഴിക്കുമെന്നും റെനീഷ പറഞ്ഞു. സെല്‍ഫ് റിലയൻസായ ഒരു ആളാണ് താനെന്നും റെനീഷ നേരത്തെ പറഞ്ഞിരുന്നു,

പ്ലസ് ടു കഴിഞ്ഞ സമയത്താണ് റെനിഷ സീരിയലിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിനു വേണ്ടി സീരീയലിന് ഓഡിഷനില്‍ പങ്കെടുക്കുകയും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ആദ്യം ഒരു വര്‍ഷത്തെ കരാര്‍ ആയിരുന്നു, പഠനം മിസ് ആകാതിരിക്കാനായിരുന്നു അങ്ങനെയൊരു തീരുമാനം എന്നും റെനീഷ പലപ്പോഴായി പറഞ്ഞിരുന്നു. 'സീതാ കല്യാണ'ത്തിന്റെ ഭാഗമായി പിന്നീട് റെനീഷ തുടരുകയുമായിരുന്നു. 'ഭയം' എന്ന റിയാലിറ്റി ഷോയിലും റെനീഷ റഹ്‍മാൻ ഭാഗമായി. ബോള്‍ഡായ ആളാണ് താനും അതിനാലാണ് സാഹസികത നിറഞ്ഞ ആ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് എന്നായിരുന്നു റെനീഷ റഹ്‍മാൻ പറഞ്ഞിരുന്നത്. കലാഭിരുചിയും  കായികശേഷിയും എല്ലാം പരീക്ഷിക്കപ്പെടുന്ന ബിഗ് ബോസില്‍ റെനീഷ റഹ്‍മാനും തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബിഗ് ബോസിന്റെ പ്രിയം സ്വന്തമാക്കാൻ റെനീഷയുടെ പ്രകടനങ്ങള്‍ക്ക് കഴിയുമോയെന്നത് കാത്തിരുന്ന് കാണാം.

Read More: 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

click me!