മല്ലു ഡോൺ ​ഇനി ബി​ഗ് ബോസിലെ 'ഡോൺ'

By Web Team  |  First Published Mar 26, 2023, 8:40 PM IST

കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ജുനൈസ്. ജുനൈസിന് ഒരു വയസ് ആകുന്നതിന് മുമ്പ് ഉമ്മ മരിച്ചു. പിന്നീട്  ഉമ്മയുടെ സഹോദരനും മൂത്ത സഹോദരനുമാണ് ജുനൈസിനെ വളർത്തിയത്. ‌ 


സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചതമായ മുഖമാണ് ജുനൈസിന്റേത്. സാമൂഹിക പ്രസക്തമായ വിഷയങ്ങൾ നർമത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച് യുട്യൂബിലൂടെയും ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെയും മലയാളികളെ ചിരിപ്പിച്ച് അല്ലെങ്കിൽ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കുന്നു ജുനൈസ്. സമൂഹമാധ്യമങ്ങളില്‍ കുഞ്ഞു വീഡിയോകളിലൂടെ കുറഞ്ഞ സമയം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് ജുനൈസ് സ്വന്തമാക്കിയത്. മല്ലു ഡോൺ എന്നാണ് ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനൽ വീഡിയോ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ താരം ഇനി ബി​ഗ് ബോസിൽ താരമാകാൻ പോകുകയാണ്. 

കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ജുനൈസ്. ജുനൈസിന് ഒരു വയസ് ആകുന്നതിന് മുമ്പ് ഉമ്മ മരിച്ചു. പിന്നീട്  ഉമ്മയുടെ സഹോദരനും മൂത്ത സഹോദരനുമാണ് ജുനൈസിനെ വളർത്തിയത്. ‌ ബിരുദത്തിന് ശേഷം ബെംഗളൂരുവിലെ ഒരു ഫിനാന്‍സ് കമ്പനിയില്‍ കുറച്ച് കാലം ജോലി ചെയ്തു. അതിനിടെ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പിന്നാലെ 2021ൽ ജോലിയില്‍ നിന്ന് ജുനൈസ് രാജിവച്ചു. ശേഷമാണ് സുഹൃത്തിന്റെ പിന്തുണയോടെ യുട്യൂബ് ചാനൽ തുടങ്ങുന്നത്. 

Latest Videos

തുടക്കക്കാലത്ത് ചെറിയ തമാശ വീഡിയോകള്‍ ആയിരുന്നു ജുനൈസ് ചെയ്തത്. ചെയ്തത്. വീഡിയോകള്‍ക്ക് കാണികളിൽ നിന്നും സ്വീകാര്യത ലഭിച്ചു തുടങ്ങിയതോടെ കൂടുതൽ എന്തെങ്കിലും ചെയ്യാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശനാത്മകമായ വീഡിയോകള്‍ ചെയ്യുന്നത്. ഒടുവിൽ സമൂഹമാധ്യമത്തിലെ മിന്നും താരമായി ജുനൈസ് മാറി. ‌

ഇപ്പോള്‍ പൂര്‍ണമായും കണ്ടന്റ് ക്രിയേറ്ററാണ്താരം. ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും വീഡിയോ കണ്ടന്റ് ചെയ്യുന്നുണ്ട്. ആമിന, കുശലകുമാരി, മറീത്താത്ത, കുനാഫ ഖാദര്‍, അട്ടം നോക്കി മൈമൂന എന്നിവരാണ് മല്ലു ഡോണിന്റെ കഥാപാത്രങ്ങള്‍. ഒൻപത് ലക്ഷത്തോളം യൂട്യൂബ് സബ്സ്ക്രൈബേഴ്സും ജുനൈസിന്റെ മല്ലു ഡോൺ എന്ന യൂട്യൂബ് ചാനലിനുണ്ട്. പതിനായിരത്തോളം ഫേസ്ബുക്ക് ഫോളോവേഴ്സും മൂന്ന് ലക്ഷത്തോളം ഇൻസ്റ്റാ ഫോളോവേഴ്സും ഇപ്പോൾ ജുനൈസിന് ഉണ്ട്. ജുനൈസിന്റെ സ്വപ്നം സിനിമയാണ്. എന്നാൽ അഭിനയമല്ല നല്ല കിടിലൻ സ്ക്രിപ്റ്റുകൾ എഴുതണമെന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. 

'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ
 

click me!