Latest Videos

'വുഷുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത് എപ്പോള്‍?', മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്- വീഡിയോ

By Web TeamFirst Published Jun 12, 2023, 5:59 PM IST
Highlights

വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത് എന്ന് ബിഗ് ബോസ് ചോദിക്കുന്നതും മിഥുൻ മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അനിയൻ മിഥുൻ വ്യക്തമാക്കിയ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വുഷു ചാമ്പ്യനാണ് താൻ എന്നായിരുന്നു മിഥുൻ പറയുകയും പ്രചരിപ്പിക്കുകയും ചെയ്‍തത്. എന്നാല്‍ ഇതു സംബന്ധിച്ച് മിഥുൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ബിഗ് ബോസ് തന്നെ ഇക്കാര്യത്തില്‍ മിഥുനോട് വിശദീകരണം തേടുന്നതിന്റെ ഒരു പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മിഥുനോട് നിജസ്ഥിതി ആരാഞ്ഞത്. മിഥുൻ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് എന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയിരിക്കുന്നത്. വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു. ഞാൻ സ്‍കൂള്‍ കാലം തൊട്ടാണ് അത് ആരംഭിച്ചത് എന്നായിരുന്നു മറുപടി. രാജ്യത്തെ പ്രതിനിധീകരിച്ച് നിങ്ങള്‍ പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണ് എന്നും ആരാണ് സംഘടിപ്പിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു. പേര് എനിക്ക് എന്ന് മിഥുൻ പറയുന്നത് വരെയാണ് പ്രൊമൊയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് എന്തായാലും മിഥുൻ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായിട്ടാണ് പരിശോധിക്കുന്നത് എന്ന് വ്യക്തമാണ്.

'ജീവിത ഗ്രാഫെ'ന്ന ടാസ്‍കില്‍ അനിയൻ മിഥുൻ വ്യക്തമാക്കിയ കാര്യങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ആര്‍മി ഓഫീസറായ ഒരു പെണ്‍കുട്ടിയുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നുമായിരുന്നു മിഥുൻ അനിയൻ വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടി ആര്‍മിയില്‍ ഇല്ലെന്ന് വ്യക്തമാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ശനിയാഴ്‍ച ഇതിനെ കുറിച്ച് മോഹൻലാല്‍ ചോദിച്ചപ്പോഴും ജീവിത ഗ്രാഫില്‍ വെളിപ്പെടുത്ത കാര്യങ്ങളില്‍ ഉറച്ചുനിന്ന മിഥുൻ അനിയൻ ഞായറാഴ്‍ചത്തെ എപ്പിസോഡില്‍ സോറി പറയുകയും ചെയ്‍തിരുന്നു.

ശനിയാഴ്‍ചത്തെ എപ്പിസോഡില്‍ അനിയന്‍ മിഥുനെ കാര്യമായി തന്നെ ഈ വിഷയത്തില്‍ ചോദ്യം ചെയ്‍തിരുന്നു മോഹന്‍ലാല്‍. ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്‍മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടിലെറി ഇന്‍ഫന്‍ററി എന്നിവയില്‍ ഒന്നും അല്ല. മിഥുൻ അനിയന്‍ പറഞ്ഞ സംഭവത്തിലെ അവിശ്വസനീയമായ കാര്യങ്ങള്‍ എടുത്തുപറഞ്ഞു. നിങ്ങള്‍ പറഞ്ഞത് സത്യമാണോ എന്ന് മോഹന്‍ലാല്‍ വീണ്ടും ചോദിച്ചു. എന്നാല്‍ ചിലപ്പോള്‍ ട്രൂപ്പോ, പദവിയോ മാറാം എന്നാല്‍ ബാക്കിയെല്ലാം ശരിയാണെന്ന് മിഥുന്‍ വീണ്ടും പറഞ്ഞു. ഇതോടെ മിഥുന്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കാം, പക്ഷെ അതില്‍ ആര്‍മിയെക്കുറിച്ചാണ് പറയുന്നത് അവര്‍ പരിശോധിച്ചാലോ മറ്റോ ഉണ്ടാകുന്നതില്‍ ഈ ഷോയ്ക്കോ എനിക്കോ പങ്കില്ലെന്ന് മോഹൻലാല്‍ വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്‍ച എവിക്ഷൻ ഘട്ടത്തില്‍ മോഹൻലാല്‍ അഭിപ്രായം ചോദിച്ചപ്പോഴാണ് 'ജീവിത ഗ്രാഫി'ല്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മിഥുൻ അനിയൻ വീണ്ടും സംസാരിച്ചത്.  താൻ സോറി പറയുന്നു എന്ന് മോഹൻലാലിനോട് മിഥുൻ വ്യക്തമാക്കിയിരുന്നു.

Read More: 'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!