ഫ്രൈഡ് ചിക്കന്‍, പൊറോട്ടയും മട്ടണും: മത്സരാര്‍ത്ഥികള കൊതിപ്പിച്ച് കടന്നുകളഞ്ഞ് ബിഗ്ബോസ്

By Web Team  |  First Published Jun 14, 2023, 9:44 AM IST

പിടിവള്ളി എന്ന് പേരിട്ടിരിക്കുന്ന ടാസ്ക് ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട ടാസ്ക് ആണ്. 24 മണിക്കൂര്‍ ആണ് ഈ ടാസ്ക് അതിനിടയില്‍ ഭക്ഷണം കഴിക്കാനോ ബാത്ത്റൂമില്‍ പോകാനോ കഴിയില്ല. 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 പന്ത്രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിജയിയെ കണ്ടെത്താന്‍ രണ്ട് വാരങ്ങള്‍ കൂടി ശേഷിക്കുന്ന സീസണില്‍ ഈ വാരം വീക്കിലി ടാസ്ക് ഇല്ല. മറിച്ച് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടക്കുക. 13-ാം വാരത്തിലെ നോമിനേഷനില്‍ നിന്ന് ഒഴിവായി മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് ഫൈനല്‍ വീക്കിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ഇത്. വിവിധ ടാസ്കുകള്‍ അവസാനിക്കുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിയാണ് അവസാന വാരത്തിലേക്ക് നേരിട്ട് പ്രവേശനം നേടുക. അതേസമയം ടിക്കറ്റ് ട ഫിനാലെയിലെ ആദ്യ മത്സരം ആരംഭിച്ചുകഴിഞ്ഞു.

പിടിവള്ളി എന്ന് പേരിട്ടിരിക്കുന്ന ടാസ്ക് ഒരൊറ്റ കയറില്‍ എല്ലാ മത്സരാര്‍തികളും പിടി വിടാതെ പിടിച്ചുകൊണ്ട് നില്‍ക്കേണ്ട ടാസ്ക് ആണ്. 24 മണിക്കൂര്‍ ആണ് ഈ ടാസ്ക് അതിനിടയില്‍ ഭക്ഷണം കഴിക്കാനോ ബാത്ത്റൂമില്‍ പോകാനോ കഴിയില്ല.  അതിനാല്‍ തന്നെ ടാസ്കില്‍ ഉള്ള മത്സരാര്‍ത്ഥികളെ പ്രകോപിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കും ഇത്തരത്തില്‍ മത്സരത്തില്‍ അവശേഷിച്ചിരുന്ന ശോഭ, മിഥുന്‍, റിനോഷ്, സെറീന, നാദിറ എന്നിവരെ പ്രകോപിപ്പിക്കാന്‍ അഖില്‍, ഷിജു എന്നിവര്‍ നിരന്തരം ഭക്ഷണ സാധാനങ്ങളുമായി വന്ന് മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ വച്ച് കഴിക്കുമായിരുന്നു. 

Latest Videos

undefined

അതിനാല്‍ തന്നെ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പരാതി പറയാന്‍ തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായി ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ ഏറെക്കാലമായി ചോദിക്കുന്ന ഫ്രൈഡ് ചിക്കന്‍ ഇപ്പോള്‍ നല്‍കും എന്ന് അറിയിച്ചു. മത്സരത്തില്‍ നിന്നും പുറത്തായവര്‍ക്കാണ ഇത് ലഭിക്കുക എന്ന് വിചാരിച്ച് അഖിലും, ഷിജുവും, വിഷ്ണുവും അടക്കം സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ പിന്നാലെ ബിഗ്ബോസിന്‍റെ പ്രഖ്യാപനം വന്നു. ടാസ്കില്‍ മത്സരിക്കുന്നവര്‍ക്കാണ്. അപ്പോള്‍ മത്സരിക്കുന്നവര്‍ സന്തോഷത്തിലായി. എന്നാല്‍ പെട്ടെന്ന് ആ സന്തോഷം കെട്ടു. കാരണം നല്‍കുന്ന ഫ്രൈഡ് ചിക്കന്‍ കഴിക്കാന്‍ കയര്‍ വിടണം.

ഇത്തരത്തില്‍ ഫ്രൈഡ് ചിക്കന്‍ എത്തി നിശ്ചിത സമയത്തേക്ക് മാത്രമേ ഈ ഭക്ഷണ സാധനം ലഭിക്കൂ. എന്നാല്‍ ഫ്രൈഡ് ചിക്കനില്‍ ആരും വീണില്ല. അതിന് പിന്നാലെ മട്ടന്‍ കറിയും പൊറോട്ടയും എത്തി, പിന്നാലെ മട്ടന്‍ ബിരിയാണി എത്തി. എന്നാല്‍ ഇതിലൊന്നും ശോഭ, മിഥുന്‍, റിനോഷ്, സെറീന, നാദിറ എന്നിവര്‍ വീണില്ല. അതോടെ ഇവരെ ബിഗ്ബോസും അഭിനന്ദിച്ചു. എന്നാല്‍ ശരിക്കും വീട്ടിലുള്ളവരെ ഭക്ഷണ സാധനം കാണിച്ച് കൊതിപ്പിച്ച് കടന്നുകളയുകയാണ് ബിഗ്ബോസ് ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം. 

"ജുനൈസും നടത്തി മോശം ആക്ട്": വീണ്ടും ബിഗ്ബോസ് വീട്ടില്‍ 'തുണിപൊക്കി' കാണിച്ച വിവാദം.!

'പിടിവള്ളി' യില്‍ ശോഭയെ പുറത്താക്കാന്‍ പൂള്‍ തന്ത്രം ഇറക്കിയത് ഷിജു; പക്ഷെ സ്വയം കുഴിച്ച കുഴിയില്‍ വീണു.!

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!