ബിഗ് ബോസിലെ അവാര്‍ഡ് നിശയുടെ വീഡിയോ പുറത്ത്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശപൂര്‍വം അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണ്. വളരെ രസകരമായ നിമിഷങ്ങളിലൂടെ ഇപ്പോള്‍ ഷോ മുന്നേറുന്നത്. മത്സരബുദ്ധി മാറ്റിവെച്ച മത്സാര്‍ഥികള്‍ തങ്ങള്‍ക്ക് ഹൗസില്‍ കിട്ടിയ സൗഹൃദം പുതുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ബിഗ് ബോസില്‍ ഇന്ന് ഒരു അവാര്‍ഡ് നിശ നടക്കുമെന്ന് വ്യക്തമാക്കി പ്രൊമൊയും പുറത്തുവിട്ടിരിക്കുകയാണ്.
മികച്ച നടനും നടിക്കും അടക്കമുള്ള അവാര്‍ഡുകള്‍ ഇന്ന് വീട്ടില്‍ പ്രഖ്യാപിക്കും. മത്സാര്‍ഥികളുടെ നൃത്തനൃത്യങ്ങളും അവാര്‍ഡിന് മാറ്റുകൂട്ടും. മത്സരാര്‍ഥികള്‍ എല്ലാവരും ആവേശത്തിലാണെന്നും വ്യക്തമാക്കുന്നു. മത്സരാര്‍ഥികള്‍ എല്ലാവരും സൗഹൃദം ആഘോഷമാക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു.
undefined
ബിഗ് ബോസ് വീട് രണ്ട് ആഴ്‍ചയായി വികാരനിര്‍ഭരവും സ്‍നേഹാര്‍ദ്രവുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മത്സാര്‍ഥികളില്‍ ചിലര്‍ ഏറ്റുമുട്ടിയെങ്കിലും പൊതുവെ ഹൗസില്‍ സമാധാന അന്തരീക്ഷമാണ്. ഫാമിലി വീക്കിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ ഹൗസിലേക്ക് എത്തിയത് സീസണിലെ ഏറ്റവും മനോഹരമായ കാഴ്‍ചകളില്‍ ഒന്നായിരുന്നു. വീട്ടിനുള്ളിലെ മത്സരത്തിന്റെ ബാക്കിപത്രമായ കാര്യങ്ങള്‍ ഹൗസിനെ പുറത്തെ കുടുംബാംഗങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് അവരുടെ പെരുമാറ്റങ്ങള്‍ കണ്ടാല്‍ മനസ്സിലാകുമായിരുന്നു. കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് വന്നതിന്റെ രംഗങ്ങളുടെ വീഡിയോ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വൈകാരികമായിരുന്നു കുടുംബാംഗങ്ങളുടെ ഒത്തുചേരലെന്നായിരുന്നു അഭിപ്രായങ്ങള്‍. മത്സരാര്‍ഥികള്‍ പരസ്‍പരമുള്ള ചില പ്രശ്‍നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും കുടുംബാംഗങ്ങള്‍ ശ്രമിച്ചു.
പുറത്തുപോയ മത്സരാര്‍ഥികള്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. ഓരോ മത്സരാര്‍ഥിയും വീണ്ടും ഹൗസിലേക്ക് വരുമ്പോള്‍ മികച്ച വരവേല്‍പാണ് മറ്റുള്ളവര്‍ അവര്‍ക്ക് നല്‍കുന്നത്. ഹൃദ്യമായി ആലിംഗനം ചെയ്‍തും എടുത്തുയര്‍ത്തിയുമൊക്കെ ഹൗസിലേക്ക് സ്വാഗതം ചെയ്യുന്നു. പിന്നീട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്ന തിരക്കുകള്‍. എങ്ങനെയാണ് വീടിന് പുറത്ത് ആള്‍ക്കാര്‍ ഷോയെ കാണുന്നത് എന്ന് മനസിലാക്കാനുളള ആഗ്രഹം. വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ സംഭവിച്ച ചില തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള ശ്രമങ്ങള്‍. അങ്ങനെ ഓരോരുത്തരും ഹൗസില്‍ തിരക്കിലുമാണ്.
Read More: ബിഗ് ബോസിലെ മറക്കാനാകാത്ത നിമിഷങ്ങള്‍, വീഡിയോ വികാരനിര്‍ഭരം
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം