ഇനി കളി വേറെ ലെവൽ ; ബിഗ് ബോസിൽ ഇന്നുമുതൽ വോട്ടിം​ഗ്, 'ഒറിജിനൽസ്' ​ഗെയിം മാറ്റുമോ ?

By Web Team  |  First Published Apr 3, 2023, 9:12 AM IST

വോട്ടിം​ഗ് കൂടി വരുന്നതോടെ കഴിഞ്ഞ വാരത്തിൽ പതുങ്ങിയിരുന്ന മത്സരാർത്ഥികൾ മുൻനിരയിലേക്ക് എത്തുമോ ഇല്ലയോ എന്നും സ്ട്രാറ്റർജികൾ മാറിമറിയുമോ എന്നും കാത്തിരുന്നു കാണാം.


ർക്കങ്ങളും സൗഹൃദങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി ഒരു വാരം പിന്നിട്ടിരിക്കുകയാണ് മലയാളം ബി​ഗ് ബോസ് സീസൺ 5. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാ​ഗ് ലൈനോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു മത്സരാർത്ഥികൾ കാഴ്ച വച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ പലരും ​ഗെയിമിലേക്ക് എത്തിയിട്ടില്ല എന്നും ഇവർ പറയുന്നുണ്ട്. പുതിയ വാരം ആരംഭിക്കുമ്പോൾ, എന്തൊക്കെയാണ് ബി​ഗ് ബോസിൽ നടക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

ബി​ഗ് ബോസിന്റെ ഓരോ സീസണുകളിലും പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ഭയപ്പെടുന്ന കാര്യമാണ് നോമിനേഷനും എലിമിനേഷനും. ഓരോ ആഴ്ചയിലേയും മത്സരാർത്ഥികളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും പരസ്പരം നോമിനേറ്റ് ചെയ്യും. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ ആ ആഴ്ചയിൽ എലിമിനേഷൻ നേരിടുകയും ചെയ്യും. പിന്നാലെ നടക്കുന്ന പ്രേക്ഷക വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ആരൊക്കെ പുറത്ത് പോകണമെന്നും ഹൗസിൽ തന്നെ തുടരണമെന്നും നിശ്ചയിക്കുക. പുതിയ സീസണിലെ വോട്ടിൽ ആരംഭിക്കുകയാണെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം പറ‍ഞ്ഞിരുന്നു.

Latest Videos

undefined

 "നിങ്ങളോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാം. ഇതുവരെ നടന്ന നോമിനേഷനുകൾ ഒന്നും ഒരു നോമിനേഷനെ അല്ല. ഇനി വരാനിരിക്കുന്നതാണ് ശരിക്കുമുള്ള നോമിനേഷൻ. ഇന്ന് രാത്രി 10.30 മുതൽ വോട്ടിം​ഗ് ആരംഭിക്കും. ഒരു മത്സരാർത്ഥിക്ക് ഒരു ദിവസം ഒരു വോട്ടെ ചെയ്യാൻ സാധിക്കൂ. വെള്ളിയാഴ്ച രാത്രി 12 മണിവരെ പ്രേക്ഷകർക്ക് വോട്ട് ചെയ്യാം. ബി​ഗ് ബോസ് വീടിന് പുറത്ത് നിരവധി ആലുകൾ മത്സരാർത്ഥികളുടെ പ്രകടനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ നല്ല ക്രിയേറ്റീവ് ആയ ധാരാളം വ്യക്തികളുണ്ട്. മത്സരാർത്ഥികളുടെ ഓരോ നീക്കവും ശ്രദ്ധിച്ച് ക്രിയേറ്റീവ് ആയി, അവർ നെയ്തെടുക്കുന്ന സൃഷ്ടികൾ കാണുന്നുമുണ്ട്, അവയെ ഞങ്ങൾ അഭിനന്ദിക്കുകയും ആണ്. 'സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്', പലപ്പോഴും പല അവസരങ്ങളിലും ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ പറഞ്ഞ് ശീലിച്ച വാക്കുകളാണിത്", എന്നാണ് മോഹൻലാൽ പറഞ്ഞത്. 

ത്രില്ലടിപ്പിച്ച് പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് മേക്കിംഗ് വീഡിയോ; ചിത്രം ഏപ്രില്‍ 6ന് തിയറ്ററുകളില്‍

എന്തായാലും വോട്ടിം​ഗ് കൂടി വരുന്നതോടെ കഴിഞ്ഞ വാരത്തിൽ പതുങ്ങിയിരുന്ന മത്സരാർത്ഥികൾ മുൻനിരയിലേക്ക് എത്തുമോ ഇല്ലയോ എന്നും സ്ട്രാറ്റർജികൾ മാറിമറിയുമോ എന്നും കാത്തിരുന്നു കാണാം. അതേസമയം, ഈ വാരം എലിമിനേഷൻ ഉണ്ടായിരുന്നില്ല. "കഴിഞ്ഞ സീസണൊക്കെ കണ്ട് എല്ലാവരും പ്രിപ്പേർഡ് ആയാണ് വന്നിരിക്കുന്നതെന്ന് തോന്നുന്നു. അതൊന്നും വേണ്ട. ​ഗെയിം കളിക്കാനല്ലേ വന്നിരിക്കുന്നത്. വന്ന ഉടനെ നിങ്ങളെ പറഞ്ഞയക്കുന്നത് മോശമല്ലേ. എല്ലാവരും സമാധാനത്തോടെയും മിടുക്കികളും മിടുക്കന്മാരുമായിട്ട് ഇരിക്കൂ", എന്നാണ് എലിമിനേഷനെ കുറിച്ച് മോഹൻലാൽ ഇന്നലെ പറഞ്ഞത്. 

click me!