ടോപ്പ് 5 ല്‍ എത്തുന്നവര്‍ ഇവരായിരിക്കും: പുറത്തിറങ്ങിയ അനു ജോസഫ് പറയുന്നു

By Web Team  |  First Published Jun 5, 2023, 10:07 AM IST

ഷോയില്‍ ആത്യാവശ്യം എല്ലാ കാര്യങ്ങളിലും ഇടപെട്ട് പറയേണ്ട കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് മുന്നോട്ട് പോയ ആളായിരുന്നു അനു. ബി​ഗ് ബോസ് സീസൺ അ‍ഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്.
 


തിരുവനന്തപുരം: ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. അനു ജോസഫ് ആണ് ഇത്തവണ ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഏറ്റവും ഒടുവിൽ ബി​ഗ് ബോസിൽ എത്തിയ മത്സരാർത്ഥി കൂടിയായിരുന്നു അനു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനിൽ വന്നത്.

ആദ്യം മിഥുനും രണ്ടാമത് അഖിൽ മാരാരും സേഫ് ആയി. നാദിറയും അനുവും ആണ് ഏറ്റവും ഒടുവില്‍ വന്നത്. ശേഷം ഇരുവരെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച മോഹന്‍ലാല്‍ അനു പുറത്തായതായി അറിയിക്കുക ആയിരുന്നു. നാദിറയ്ക്കും അനുവിനും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയ ശേഷം രണ്ട് വാതിലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുക ആയിരുന്നു. 

Latest Videos

undefined

ഒടുവില്‍ നാദിറ വീട്ടിലേക്കും അനു പുറത്തേക്കും പോയി. ഷോയില്‍ ആത്യാവശ്യം എല്ലാ കാര്യങ്ങളിലും ഇടപെട്ട് പറയേണ്ട കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞ് മുന്നോട്ട് പോയ ആളായിരുന്നു അനു. ബി​ഗ് ബോസ് സീസൺ അ‍ഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്.

പുറത്തിറങ്ങിയ ഏഷ്യാനെറ്റിന്‍റെ എക്സിറ്റ് ടോക്കില്‍ ടോപ്പ് 5 ല്‍ എത്തുന്നവര്‍ ആരൊക്കെയാണ് എന്ന് പറയുകയാണ് അനു ജോസഫ്. "തന്‍റെ പ്രഡിക്ഷന്‍ മാറാം കാരണം ബിഗ്ബോസ് പ്രവചാനധീതമാണ്. എന്നാല്‍ അഖില്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അയാള്‍ നല്ല ഗെയിമറാണ്. അവിടെ കണ്ടന്‍റ് ക്രിയേറ്റ് ചെയ്യുന്നത് ഒരു പരിധിവരെ അഖില്‍ തന്നെയാണ്. അത് സമ്മതിച്ചുകൊടുത്തെ പറ്റൂ.

പിന്നെ വിഷ്ണുമാണ്. പിന്നെ റിനോഷാണ്. പിന്നെ ജുനൈസാണ്. ജുനൈസ് മുന്നോട്ട് എങ്ങനെ എന്നത് പോലെയിരിക്കും ഇത്. ഇതുവരെ ജുനൈസ് ഓക്കെയാണ്. ഒട്ടും വിട്ടുകൊടുക്കാന്‍ മനസില്ലാത്ത് ഒരാളുണ്ട് അത് ശോഭയാണ്. ശോഭ അടുത്ത ദിവസങ്ങളിലെ പ്രകടനം പോലെ ടോപ്പ് 5 ല്‍ എത്താം" - അനു ജോസഫ് പറയുന്നു. 

എന്ത് ഉയര്‍ച്ചയാണ് റോബിനുണ്ടായത്?; ആരതി പൊടിക്ക് മറുപടിയുമായി റിയാസ്.!

സെറീനയെ ഇഷ്ടമാണ്, നാദിറയ്ക്ക് പെങ്ങളെന്ന് പറയുന്നതെ കലിവരും: സാഗര്‍

click me!