എട്ട് പേരില്‍ സേഫ് ആയത് ഒരാള്‍ മാത്രം
ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ ഔദ്യോഗിക നോമിനേഷന് അവസാനം. കഴിഞ്ഞ വാരം നടന്ന ഡയറക്റ്റ് നോമിനേഷനും വീക്കിലി ടാസ്കിനും ശേഷം ഒരു നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഒന്‍പത് പേരായിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. ശോഭ, ദേവു, ഷിജു, ജുനൈസ്, നാദിറ, ശ്രുതി ലക്ഷ്മി, സാഗര്‍, മനീഷ, അഖില്‍ മാരാര്‍ എന്നിവരായിരുന്നു ഈ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാതെപോയ എട്ട് പേരില്‍ നിന്ന് നോമിനേഷനുകള്‍ തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് ഇന്ന് അവസരം നല്‍കിയത്.
വിഷ്‍ണു, ഗോപിക, അഞ്ജൂസ്, ഏയ്ഞ്ചലിന്‍, റിനോഷ്, റെനീഷ, ലച്ചു, മിഥുന്‍ എന്നിവരായിരുന്നു ആ എട്ട് പേര്‍. ഈ എട്ട് പേരില്‍ നിന്നും പ്രേക്ഷകവിധി തേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന രണ്ട് പേരെ വീതം ഓരോരുത്തരും നോമിനേറ്റ് ചെയ്യേണ്ടതാണെന്നായിരുന്നു ബിഗ് ബോസിന്‍റെ പ്രഖ്യാപനം. കണ്‍ഫെഷന്‍ റൂമില്‍ വച്ച് തുടര്‍ന്ന് നടന്ന നോമിനേഷനുകള്‍ ഇങ്ങനെ..
ശോഭ- വിഷ്ണു, ഗോപിക
വിഷ്‍ണു- റെനീഷ, ഗോപിക
ഗോപിക- റെനീഷ, അനിയന്‍ മിഥുന്‍
ദേവു- ഗോപിക, അനിയന്‍ മിഥുന്‍
ഷിജു- ഗോപിക, അനിയന്‍ മിഥുന്‍
റെനീഷ- ഏയ്ഞ്ചലിന്‍, ഗോപിക
ജുനൈസ്- റെനീഷ, വിഷ്ണു
നാദിറ- അനിയന്‍ മിഥുന്‍, റെനീഷ
ശ്രുതി ലക്ഷ്മി- ലച്ചു, ഗോപിക
സാഗര്‍- റെനീഷ, അനിയന്‍ മിഥുന്‍
മനീഷ- റിനോഷ്, ലച്ചു
ഏയ്ഞ്ചലിന്‍- ഗോപിക, റെനീഷ
ലച്ചു- ഏയ്ഞ്ചലിന്‍, ഗോപിക
അനിയന്‍ മിഥുന്‍- ഏയ്ഞ്ചലിന്‍, വിഷ്ണു
സെറീന- ലച്ചു, ഗോപിക
റിനോഷ്- വിഷ്ണു, ഗോപിക
അഞ്ജൂസ്- ഏയ്ഞ്ചലിന്‍, റിനോഷ്
അഖില്‍ മാരാര്‍- റിനോഷ്, ഏയ്ഞ്ചലിന്‍
ഇതനുസരിച്ച് 3 വോട്ടുകളോടെ ലച്ചുവും റിനോഷും 4 വോട്ടോടെ വിഷ്ണുവും 5 വീതം വോട്ടുകളോടെ ഏയ്ഞ്ചലിനും മിഥുനും 6 വോട്ടുകളോടെ റെനീഷയും 10 വോട്ടുകളോടെ ഗോപികയും ലിസ്റ്റില്‍ ഇടംപിടിച്ചു. ആരും നോമിനേറ്റ് ചെയ്യാതിരുന്നതിനാല്‍ സേഫ് ആയ ഒരേയൊരാള്‍ അഞ്ജൂസ് റോഷ് ആണ്. ഹൗസില്‍ നിലവിലുള്ള 18 പേരില്‍ 7 പേരാണ് ഇത്തവണ നോമിനേഷനില്‍ ഉള്ളത്.