'അവര്‍ അംഗീകരിച്ചെടാ', റെനീഷയെ കെട്ടിപ്പിടിച്ച് അഞ്‍ജൂസ് റോഷ്

By Web Team  |  First Published Jun 30, 2023, 2:00 PM IST

റെനീഷയുടെ വീട്ടുകാര്‍ വിരുന്നിന് വിളിച്ചിട്ടുണ്ടെന്ന് അഞ്‍ജൂസ് വ്യക്തമാക്കി.


ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു റെനീഷയും അഞ്‍ജൂസ് റോഷും. അഞ്‍ജൂസ് റോഷ് വീട്ടില്‍ നിന്ന് പുറത്തുപോയതിന് ശേഷവും റെനീഷ സൗഹൃദത്തിന്റെ ഓര്‍മ പങ്കുവെച്ചിരുന്നു. ടോം ബോയിയെന്ന് തന്നെ പരിചയപ്പെടുത്തിയ അഞ്‍ജുവിന്റെയും റെനീഷയുടെയും ബന്ധം ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. ബിഗ് ബോസ് ഹൗസില്‍ എത്തിയ അഞ്‍ജൂസിന് റെനീഷ നല്‍കിയത് മികച്ച ഒരു വരവേല്‍പായിരുന്നു.

റെനീഷയെ ആലിംഗനം ചെയ്‍ത അഞ്‍ജൂസ് റോഷ് ഐ മിസ് യു എന്നായിരുന്നു ആദ്യം പറഞ്ഞത്. പോയതുപോലെ ഞാൻ തിരിച്ചുവരുമെന്ന് പറഞ്ഞില്ലേ. എന്നെ നിന്റെ വീട്ടുകാര്‍ വിരുന്നിന് വിളിക്കുകയും ചെയ്‍തുവെന്നും അവര്‍ വ്യക്തമാക്കി. നീ എപ്പോള്‍ വരുമെന്ന് അഞ്‍ജൂസിനോട് ചോദിക്കുകയും ചെയ്‍തു റെനീഷ. എപ്പോഴാണെന്ന് റെനീഷയോട് അഞ്‍ജൂസ് ചോദിച്ചു. നിനക്ക് എപ്പോഴും സ്വാഗതം എന്നായിരുന്നു റെനീഷയുടെ മറുപടി. മറ്റ് മത്സരാര്‍ഥികളോട് വിശേഷം പങ്കുവെച്ച അഞ്‍ജൂസ് വീണ്ടും റെനീഷയോട് സംസാരിക്കുകയായിരുന്നു.

Latest Videos

undefined

നിന്റെ ചേട്ടൻ വിളിക്കുമെന്ന് പറഞ്ഞിരുന്നില്ലേയെന്ന് അഞ്‍ജുസ് ഓര്‍മിപ്പിച്ചു. നിന്റെ ചേട്ടന്റെ മെസേജിനായി കാത്തിരുന്നു. അവര്‍ എന്റെ അഭിമുഖങ്ങള്‍ കണ്ടപ്പോള്‍ താൻ പ്രശ്‍നത്തിലാണ് എന്ന് ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ പിന്നീട് അവര്‍ വിളിച്ചു. ഇന്നലെ വരെയും അവര്‍ വിളിച്ചു. നിന്നോട് സന്തോഷമായി ഇരിക്കാൻ പറഞ്ഞുവെന്നും അഞ്‍ജൂസ് വ്യക്തമാക്കി. എന്നാല്‍ അതിനെ കുറിച്ച് സംസാരിക്കണ്ടെന്ന് അഞ്‍ജൂസിനോട് റെനീഷ നിര്‍ദ്ദേശിച്ചു.

എങ്ങനെയാണ് വീട്ടുകാരുമായി സംസാരിച്ചതെന്ന് അഞ്‍ജൂസിനോട് ചോദിച്ചു റെനീഷ. നിന്റെ ജംബൂട്ടൻ ഫോട്ടോയ്‍ക്ക് കമന്റിടുകയായിരുന്നു. പിന്നീട ഞങ്ങള്‍ നമ്പര്‍ കൈമാറി. വീട്ടിലേക്ക് അവര്‍ ഭക്ഷണം കഴിക്കാനായി തന്നെ ക്ഷണിച്ചിട്ടുണ്ട്. അവര്‍ എന്നെ അംഗീകരിച്ചെടായെന്ന് റെനീഷയോട് അഞ്‍ജൂസ് വ്യക്തമാക്കി. ഒരുപാട് സംസാരിക്കാനുണ്ടെന്ന് റെനീഷ അഞ്‍ജൂസ് റോഷിനോട് വ്യക്തമാക്കി. പിന്നീട് രണ്ടു പേരും വിശേഷങ്ങള്‍ പറയുന്നതും കാണാമായിരുന്നു.

Read More: ബിഗ് ബോസിലെ മറക്കാനാകാത്ത നിമിഷങ്ങള്‍, വീഡിയോ വികാരനിര്‍ഭരം

'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം

click me!