ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് ഒരാള്‍ പടിയിറങ്ങിയിരിക്കുകയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. കുറച്ച് നാടകീയതയ്‍ക്ക് ഒടുവിലാണ് മോഹൻലാല്‍ ആരാണ് ഇന്ന് പുറത്താകുന്നത് എന്ന് പ്രഖ്യാപിച്ചത്. ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് അഞ്‍ജൂസ് അളിയനാണ് പടിയിറങ്ങിയിരിക്കുന്നത്.
ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായ സെറീന ആൻ ജോണ്‍സണ്‍, റെനീഷ റഹ്‍മാൻ, അഞ്‍ജൂസ് എന്നിവര്‍ക്കൊപ്പം സാഗറും ജുനൈസും നാദിറയും ആയിരുന്നു ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നത്. റെനീഷ സേഫാണെന്ന് മോഹൻലാല്‍ അറിയിച്ചു. മിഥുനെയും സേഫ് ആയി പ്രഖ്യാപിച്ചു. സാഗര്‍, ജുനൈസ് എന്നിവരും സേഫാണെന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു.
undefined
സെറീന, നാദിറ, അഞ്‍ജൂസ് എന്നിവരായിരുന്നു പിന്നീട് ബാക്കിയായത്. തുടര്‍ന്ന് സേഫായത് സെറീന ആയിരുന്നു. അഞ്‍ജൂസിന്റെയും നാദിറയുടെയും വോട്ടിംഗ് ഗ്രാഫ് കാണിക്കുകയായിരുന്നു പിന്നീട് കണ്ടത്. ഒടുവില്‍ ആ പ്രഖ്യാപനം വന്നു.
ബിഗ് ബോസ് ഹൗസില്‍ നിന്ന് അഞ്‍ജൂസ് റോഷ് പുറത്തായെന്നും എന്റെ അടുത്തേയ്‍ക്ക് വരൂവെന്നും മോഹൻലാല്‍ പറഞ്ഞു. ഏഴ് കിലോ താൻ കുറഞ്ഞുവെന്ന് പുറത്തെത്തിയപ്പോള്‍ അഞ്‍ജൂസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇവിടെ ഞാൻ ആള്‍ക്കാരെ കണ്ടെങ്കിലും ഹൗസില്‍ നിന്ന് വരുന്നതിന് ഒട്ടും ഇഷ്‍ടമല്ലെന്നും അഞ്‍ജൂസ് മോഹൻലാലിനോട് പറഞ്ഞു. ഇവിടെ ഒരു ആഴ്‍ച എങ്കിലും എന്തായാലും നില്‍ക്കാൻ പറ്റുക എന്നത് ഭയങ്കര പാടാണ്, എളുപ്പമാണെന്ന് വിചാരിക്കുന്നത് ഒട്ടും ശരിയല്ല. വെറുതെ കിട്ടത്തില്ല, വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്, ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് എനിക്ക് അവസരം ലഭിച്ചത്. ഇവിടെ എനിക്ക് 50 ദിവസം നില്‍ക്കാൻ പറ്റിയത് വലിയ കാര്യം. അതില്‍ അഭിമാനുമുണ്ടെന്നും അഞ്‍ജൂസ് പറഞ്ഞു.
Read More: 'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു